എട്ട് ആമ്പലുകൾ ഒരു കുളം നിർമ്മിയ്ക്കുവാൻ പോകും വിധം നിരന്നും വരിവരിയായും വരമ്പത്ത് എത്തുമ്പോൾ ഒന്നിന് പിറകെ ഒന്നായും വിരിഞ്ഞും കൂമ്പിയും വേര് ഒരു നദി കടവത്ത് നിൽക്കും മരം അവിടെ കുളിയ്ക്കാനിറങ്ങും എന്ന് വിചാരിച്ചും വിചാരം നനച്ചും വിചാരം ചരിച്ചും ഒരിത്തിരി വെള്ളം കുടിച്ചും ഇടക്ക് ചാലുകൾ ചാടിക്കടന്നും അപ്പോൾ വിചാരങ്ങൾ, പാവാട പോലെ പൊക്കിയും ഇടയ്ക്ക് വിരിയുന്നതിലേയ്ക്ക് മൊട്ടുകളിലേയ്ക്കും ഇതളുകളിലേയ്ക്കും പൂവ് പോലെ കുത്തിയിരുന്നും വിരിയുവാൻ രാത്രി നിർമ്മിച്ചും നിർമ്മാണത്തിലിരിയ്ക്കുന്ന രാത്രിയെ ഇരുട്ടിന്റെ പ്ലാസ്റ്റർ തേയ്ച്ചിട്ടും ഉണങ്ങിത്തുടങ്ങിയ നിലാവിന് ചാഞ്ഞനിറങ്ങളിൽ വെള്ളമൊഴിച്ചും താഴേയ്ക്ക് ഒരു തണ്ടിട്ട് ഒരു കൂമ്പൽ മുന്നിലേയ്ക്കിട്ട് വിരിയുന്നത് മുകളിലൊളിപ്പിച്ച് ആമ്പലിനരികിൽ സുതാര്യത അരികിലേയ്ക്ക് നീക്കിയിട്ട ജലം വശങ്ങൾ പുറത്തേയ്ക്ക് പിന്നിയിട്ട ഇരിപ്പിടമാക്കിയും ജലത്തിൽ ഇരുന്ന് സഞ്ചരിച്ചും വള്ളത്തിൽ പുഴകടക്കും വിധം ഓളങ്ങളിൽ മുട്ടിയും. നേരം നിലാവിന്റെ ലിപികളിൽ നിശ്ശബ്ദതയുടെ സമാഹാരം നോട്ടം മാനത്തേയ്ക്ക് വട്ടത്തിലരിഞ്ഞിടുമ്പോ എല്ലാം അവിടെ നിൽക്കുമോ? മുകളിൽ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...