കയറിനിൽക്കുകയായിരുന്നു മഴവിൽച്ചെരിവിൽ മഴച്ചെരിവിൽ മണ്ണ് മയങ്ങുമ്പോൾ കേൾക്കുന്ന മാറനങ്ങുന്ന താളം അരക്കെട്ടിലെ പറവച്ചരിവ് അതിന്റെ കുറച്ചുവെച്ച ചിറകടികൾ ആരും മിണ്ടുവാനില്ലാത്ത ഒരിടത്തിരുന്ന് ആരുമില്ലാത്തവരുടെ പരിഭവങ്ങൾ മൂളി മൂളി കേൾക്കുകയായിരുന്നു കേട്ടുകൊണ്ടിരുന്ന പാട്ട് പ്രാവുകളെ പ്പോലെ പതിവുകളിൽ കൊക്കുരുമി പരാതികളില്ലാതെ രാത്രിയിലും ഭ്രമണം തുടരുന്ന ഭൂമി ജാലകമില്ലാത്ത വീടുകൾ വീടുകളും ഇല്ലായെന്നു തന്നെ പറയണം അവയുടെ സാങ്കൽപ്പിക ജാലകത്തിനപ്പുറം മാഞ്ഞുപോകുന്ന ഇന്നലെകൾ പൂവുകൾ വിരിയുന്നതിന്റെ ഗ്രാമഫോൺ റെക്കോർഡുകൾ പോലെ മൊട്ടുകൾ വെച്ച് അവയുടെ സങ്കടങ്ങൾ ഗസലിൽ കേട്ടിരിയ്ക്കുന്നു കറങ്ങുന്ന കറുപ്പായി ഒന്നും ഒട്ടിയ്ക്കാത്ത ഇരുട്ട് സിദ്ധാർത്ഥനായിരുന്നുവെങ്കിൽ വാക്കുകൾ എഴുതിക്കഴിഞ്ഞ ഓരോ കവിതയിൽ നിന്നും ഇറങ്ങിപ്പോകേണ്ട സമയം രാത്രി മുഴുവൻ നിലാവിന്റെ പരിഭവങ്ങൾ, മൂളികേൾക്കുന്ന താളത്തിൽ ചന്ദ്രന്റെ ഒറ്റമൂളൽ വെളുക്കാറാവുമ്പോൾ മഞ്ഞാവുന്നു ഓരോ മൂളലും തുളുമ്പുന്നതിന് മുമ്പ് തുമ്പിയാവുന്ന യാമം യുഗങ്ങൾക്കപ്പുറം വാക്കുകൾ കഥയിലെ ബുദ്ധനാവുന്ന വിധ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...