Skip to main content

Posts

Showing posts from July, 2018

ജീവിതമാകുന്നത്

ഇന്നാണത് ശ്രദ്ധിച്ചത് ഇന്നലെത്തെ ചന്ദ്രന്റെ പകുതിവലിപ്പമേയുള്ളു ഇന്നത്തെ ചന്ദ്രൻ എന്നുകരുതി ചന്ദ്രന്റെ മുമ്പിൽ പതിവായി ഒഴിച്ചുവെയ്ക്കാറുള്ള പതവരുന്ന ആകാ...

ശബ്ദം ബ്രാക്കറ്റിലിട്ട ഒന്ന്

ഒരു പ്രാവിനെ മീട്ടിയിരിയ്ക്കുന്നു പ്രാവ് പലവട്ടം തലയാട്ടി പ്രാവല്ല എന്ന് സമ്മതിയ്ക്കും വരെ അതുവരെ പ്രാവിനെ അനുസ്മരിപ്പിച്ച്, തോരുന്ന മഴ തോളിലിട്ട് കാത്തുനിന...

തണുപ്പ്

നിന്റെ അസ്ഥികൂടത്തിലെ ഏറ്റവും ഏകാന്തമായ ഒരസ്ഥിയുടെ തണുപ്പാണ് ഞാൻ അതിനോട് അത്രയും പറ്റിച്ചേർന്നുകിടന്ന് ഒരു പക്ഷേ മജ്ജയോളം അല്ലെങ്കിൽ പുരാതനമായ മാംസത്തോളം ഇ...

ഇടം

പകൽ തീരെ ഇടമുണ്ടായിരുന്നില്ല രാത്രിയിലേയ്ക്ക് നീക്കിവെച്ചതിൽ ജീവിതവും ഒരു കാക്കയും  ഒരിത്തിരി കറുപ്പും കറുപ്പ് ഇരുട്ടായി പിടിച്ചുനിന്നു ചേക്കേറാൻ മറന്ന കാക...

നോട്ടം

ഒരു പഴകിയ ചെമ്പരത്തിയുടെ വിരിയൽ കടമെടുക്കുന്നു കൈയ്യിലുണ്ട് ഉദാസീനതയുടെ ഞെട്ട് മൊട്ടിനുള്ളിൽ ഭ്രാന്തും ഇതളുകൾക്കകത്ത് ചെമ്പരത്തിയ്ക്ക് പുറത്ത് ബ്രാക്കറ്...

ചരിവ്

മഴ, സുഷിരങ്ങൾ കൊണ്ടുവരുന്നു ചോരുമെന്ന് ഉറപ്പിച്ച് മാത്രം, ചാരിവെച്ച തുള്ളികൾ കൊണ്ടുവരുന്നു.. പെയ്യുന്നതിന് മുമ്പ് തോർന്ന പോലെ, ഒരാളിലേയ്ക്ക് മഴ ചരിഞ്ഞിരിയ്ക്ക...

തൂവലുള്ള ജനൽ

ജനലിനരികിൽ ഇരിക്കുകയായിരുന്നു ജനലിനപ്പുറം ആത്മഹത്യ ഒരു മൃഗമാണ് മുറിയ്ക്കുള്ളിൽ ഞാനൊരു മനുഷ്യനും ജനലും മുറിയും മുറിച്ചുകളഞ്ഞാൽ മുകളിലെ വരിയിൽ ഞാനൊരു മീനായേ...

രണ്ടുദിവസം

രണ്ടുദിവസത്തേയ്ക്ക് പൂവരശ്ശിന്റെ മരമായിരിയ്ക്കും, എന്ന അറിയിപ്പ് കൊടുക്കുവാനാണ് പോയത് അവിടെ ചെല്ലുമ്പോൾ ഇതിനോടകം തന്നെ രണ്ടുദിവസം ഒരൊറ്റ മഹാഗണിമരമായി മാറി...