ജീവിതത്തിന്റെ വിവിധ അവസ്ഥകളിലേയ്ക്കു ജലം പോലെ തീർത്ഥയാത്ര പോകുവാൻ ടിക്കറ്റിന് വേണ്ടി ഒരു തീവണ്ടി പോലെ കാത്തു നില്ക്കുന്നു ഞാൻ എനിക്ക് മുമ്പിൽ നീണ്ടു കിടക്കുന്ന ഐസ് ഇട്ടുറപ്പിച്ച പൊള്ളുന്ന പാത ഒരു തീപാളം മുമ്പിൽ ഒരു തിക്കും തിരക്കുമില്ലാതെ കാത്തു നില്ക്കുന്നവർ മരിച്ചവർ ഒരു ചിത കടന്ന് ടിക്കെറ്റിനു നീളുന്ന കൈകൾ നിമിഷ സൂചി പോലെ വിറയ്ക്കുന്ന കൈയുള്ള സമയം ടിക്കറ്റ് പോലെ മുറിച്ചു തരുന്ന മഴ പറ്റിയ ഒരു പഴയആകാശം പാളത്തിലൂടെ താളത്തിൽ ഒഴുകുന്ന ഒച്ച അതു കേൾപ്പിച്ചു കടന്നു വരുന്ന പുഴ ഞാനെന്ന തീവണ്ടി പുഴയിലേക്ക് ഇറങ്ങുന്നു അല്ല തിരുത്തലോടെ കയറുന്നു ഓളം തെറ്റിയ പാളങ്ങളിൽ പുഴയുടെ അവസാന ബോഗ്ഗി മഴ ഒരു പച്ച സിഗ്നൽ പുഴ വേഗം കൂട്ടുന്നു എനിക്ക് മുമ്പേ മരിച്ചവർ നിറയെ പുഴയിൽ ഞാൻ തനിയെ കാത്തിരിക്കുവാൻ ആരും ഇല്ലാത്ത വസന്തം എന്ന് രേഖപ്പെടുത്തിയ സ്റ്റേഷനുകൾ ഇടയ്ക്കിടെ വേനലിന്റെ അടയാളങ്ങൾ പുഴ നിർത്തി ഇടുന്ന ഇടങ്ങൾ പാലങ്ങൾ പുഴ മുറിച്ചു കടക്കുന്നു ഇരുന്നിരുന്ന് മടുപ്പ് മലർന്ന് കിടപ്പ് പൊള്ളുന്ന പകൽ കാറ്റിന്റെ താരാട്ട് രാത്രി കറുത്ത മഞ്ഞ് വെറും തളർന്ന ഇരുട്ട് മിന്നാം മിന്നികൾ സ്വപ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...