Skip to main content

Posts

Showing posts from July, 2025

വിരാമങ്ങൾ അലമാരകൾ

വെയിൽ വാരിവലിച്ചിട്ട  ഒരലമാരയായി പകലിൽ ചാരിവെച്ച സൂര്യൻ വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം  അതിലേറെ വിഷാദം വാരിവലിച്ചിട്ട അസ്തമയത്തിൽ  രാത്രി ചുറ്റിക്കിടക്കുന്നു സമയം മാത്രം, അടുക്കിപ്പെറുക്കി വെക്കുന്നു വസ്ത്രങ്ങൾക്കിടയിൽ ഉടലും ഇരുട്ടുന്നു ഉടലും ഉലയുന്നു ഇരുട്ടിയ ഉടലുകൾക്കൊപ്പം  നീണ്ടുകിടക്കും രാത്രി ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം, അഴികൾ ചുവരുകളിൽ  ഒഴിച്ചുവെക്കുന്നു നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന ഇന്നലെയുടെ ജാം ഞാനും  തിരച്ചിലുകൾ മതിയാക്കി വിരലുകൾ ഉടലിൽ തിരിച്ച് വന്ന് കയറും നേരം സിഗററ്റുകൾ പോലെ സ്പർശനങ്ങൾ അവയുടെ കുറ്റികൾ ഓരോ ഇറ്റിലും വീട് മേൽക്കൂര ചുമക്കുന്നു കവിത ഞൊറിയും കവിതയുടുക്കും ഉടൽ വിരൽ ഇനിയും ഇറ്റുതീരാത്ത  ചിത്രപ്പണികളുടെ ഞാറ്റുവേല ചിറകുകളുടെ അഴിയുള്ള മിനുക്കത്തിൻ്റെ അലമാര പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ ഉറക്കമൊഴിയുമ്പോലെ പറക്കമൊഴിക്കുന്നുണ്ട് ഓരോ മിന്നാംമിനുങ്ങും ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ മേഘങ്...

ഉറക്കത്തിൻ്റെ എഡിറ്ററേ എന്നൊരു അഭിസംബോധന

ഉറക്കം വരുന്നു എന്ന പംക്തി  ആരംഭിക്കുന്നു ഉറക്കത്തിൻ്റെ എഡിറ്ററേ എന്നൊരു അഭിസംബോധനക്ക് കാവലിലിരിക്കുന്നു ഉറക്കം തകിലിൻ്റെ ആകൃതി വലിച്ചിട്ടിരിക്കുന്നു തോൽ വള്ളികൾ കൊണ്ട് ഉറക്കത്തിൽ തട്ടിക്കൊട്ടി  ഉടൽ അയച്ചു നോക്കുന്നു ഉറക്കത്തിൻ്റെ തോല്  ഉറക്കത്തിൻ്റെ വിരല് ശബ്ദം കുറച്ച് വെച്ച് പുരികങ്ങൾ പിന്നേയും ഉറക്കം മുറുക്കുന്നു ഉറക്കം തലയിണകൾതോറും കയറിയിറങ്ങുന്നു ചുംബനങ്ങളിൽ ഉറക്കം തെന്നിമാറുന്നു ഉറക്കം കൊളുത്തിൽ ഒരു നിമിഷം തങ്ങുന്നു പിന്നെ ജനൽ പതിയേ മുറിച്ച് കടക്കുന്നു രാത്രിയുടെ സൈഡ് വ്യൂ മിറർ എന്ന വണ്ണം ഉറക്കം വീടിൻ്റെ അരികുകൾ ഉറക്കത്തിൽ തട്ടാതെ നോക്കുന്നു കോട്ടുവായകൾ പിന്നിട്ട് ഉറക്കം പിന്നേയും മുന്നോട്ട് പോകുന്നു ഇടുങ്ങിയ ഇടവഴികളിൽ ഇന്നലെയിൽ തട്ടാതെ ഉറക്കം പിന്നിലോട്ടെടുക്കുന്നു ഉള്ളിലെ നിലാവിൻ്റെ  റിയർവ്യൂ മിററിൽ നോക്കി എന്ന് പിന്നേയും സ്വപ്നം റിവേഴ്സ് എടുക്കുന്നു എനിക്ക് വേണമെങ്കിൽ ഭാഷയും മിന്നാംമിനുങ്ങിൻ്റെ മിനുക്കവും ഇപ്പോൾ ഇത്തരുണം പിറകിലേക്കെടുക്കാം അതേ സമയം ഉറക്കം തൊഴുത്തിൽ പയ്യിൻ്റെ അകിടിൽ ഒരേ സമയം ഉറക്കം ചുരത്തുന്നു പിന്നെ ഉറക്കവും തൂങ്ങുന്നു ഉറക്കത്തിനേ പയ്യ് കിട...