പാകത്തിന് ചേർക്കുന്ന ഉപ്പ് പോലെ പാകം മാത്രമാവുകയായിരുന്നു ഭാഷ കൊന്തുന്ന കാലിന്നരികിൽ കല്ലായ് കടലിനെത്തൊട്ട് കിടന്നു ഇനിയും ചേർക്കാത്ത ഉപ്പ് അവിടെ തന്നെ തുടർന്നു ആകാശം അതും അനശ്വരതയുടെ മ്യൂസിയം പോലെ നശ്വരത കല്ലായി കടൽ കിടപ്പായി ഇനി കിടക്കുന്നതിൻ്റെ മ്യൂസിയമാകുമോ കടൽ? സംശയം അതിൻ്റെ ഉറപ്പിനെ വെറുതേ ചെന്ന് കൊന്തിത്തൊട്ടുവന്നു വെറുംവെറുതേ വേനലിൻ്റെ സൂര്യമഗ്ഗ് സൂര്യൻ വേനലുകളുടെ മ്യൂസിയം എൻ്റെ വിരലുകൾ, കൊന്തിത്തൊടലുകൾ എടുക്കാതെ ചെന്ന് അതിൻ്റെ ചാരത്തിൽ തൊടുന്നു എൻ്റെ പ്രണയം അതിൻ്റെ പഴക്കം ഞാൻ പഴക്കങ്ങളുടെ റാന്തൽ ഒപ്പം അവയുടെ മ്യൂസിയവും മ്യൂസിയങ്ങളാവണം വിരലുകളും തുടർച്ചകളുണ്ടായി മേഘത്തിന് മേഘങ്ങളുടെ മ്യൂസിയം എന്ന ആശയം എങ്ങും തൊടാതെ നിന്നു ആകാശത്തിൽ ഇനി അവിടെ ഉണ്ടാകുമോ മരിച്ചുപോയവർക്കും സന്ദർശകർക്കും പ്രവേശനമില്ല എന്ന ബോർഡ് അതും പൊടിപിടിച്ച് പൊടികൾ പൊടികളുടെ മ്യൂസിയം അവയുടെ സൂക്ഷമതകൾ മാത്രം അവിടെ സന്ദർശകർ കൊന്തുന്ന കാലിന്നരികിൽ അന്തരീക്ഷം ഒപ്പം കിടന്നു കല്ലും ഇടങ്ങളും ചതുരംഗത്തിലെ കരുപോലെ തുമ്പികൾ മാത്രം അവയുടെ നീക്കം നീക്കി നീക്കി വെക്കുന്നു ഞാൻ തു...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...