പതിവുപോലെ പ്രണയംകൊണ്ടാടി പനിനീർപ്പൂവുകൾ തിരിച്ചുപോയി ബുദ്ധന്, ധ്യാനം പോലെ നോവിന്, മുള്ളുകൾ ബാക്കിയായി പ്രണയത്തേക്കാൾ പഴക്കം ചെന്ന പനിനീർപ്പൂവ് അതും, ബുദ്ധന് മുന്നിൽ ആരും അറിയാതെ സമർപ്പിക്കപ്പെട്ടത് ബുദ്ധൻ്റെ ധ്യാനത്തിന് മുന്നിൽ മറ്റൊരു പൂവ് അത് ധ്യാനത്തിനായി സമർപ്പിക്കപ്പെട്ടത് അതിന് രൂപമില്ല രൂപം ധ്യാനത്തിന് വിധേയം ബുദ്ധരൂപം എല്ലാധ്യാനങ്ങൾക്കും അതീതം പ്രണയത്തിന് മുന്നിൽ പനിനീർപ്പൂക്കൾ പഴകുന്ന മണം ബുദ്ധൻ പ്രണയത്തിനും പിന്നിൽ ധ്യാനത്തിനും പ്രണയത്തിനും രൂപമില്ല വിരഹാർത്ഥികൾ ഉപയോഗിക്കും ഭാഷക്കരികിൽ അവൻ്റെ പ്രണയം പഴകും കവിതകൾ നിൻ്റെ കവിത ഒരു പൂവാണെന്ന് മൊട്ടിൻ്റെ മേഘങ്ങൾക്ക് താഴെ പനിനീർപൂക്കൾ അന്നും മൊഴിനൽകും ചാറ്റൽമഴകൾ വന്ന് ഉടലിൽ തട്ടും പ്രഭാതം പകൽക്കനം അന്നത്തെ നാലാമത്തെ മേഘത്തിൻ്റെ കടന്ന് പോക്ക് മേഘങ്ങൾക്ക് താഴെ എല്ലാ കിളികളും പ്രണയത്തിന് വിധേയമാകും പ്രഭാതം പ്രണയങ്ങൾ ഉടലിൽ ചെന്ന് മുട്ടുന്നു പുലരിയില്ലാത്ത പകൽ മുകളിൽ വിധേയത്ത്വത്തിൻ്റെ മേഘം വിരഹാർത്ഥികൾ കടത്തുവള്ളം പോലെ ഉപയോഗിക്കും മൂക്കൂത്തി നഷ്ടപ്പെട്ട, വിരഹത്തിൻ്റെ സുഷിരം വീണ മൂക്ക...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...