3 ആയുസ്സിന്റെ കല്ലിൽ ഉയിരിന്റെ കൊത്തുപണി അരികിൽ, മായുന്നത് മാത്രം കുറിച്ചുവെക്കുന്നു പൊടിയടങ്ങാൻ തളിക്കും ജലം, വിരൽ പോലെ കവിത എഴുതിപ്പോയാൽ എന്ത് ചെയ്യും? എഴുതാതിരുന്ന ഒരാളുടെ കാലടിക്ക് മുകളിൽ ഇല്ലാതായത് പോലെ ഉടൽ, അത് പ്രതിധ്വനിക്കും ശൂന്യത തിരമാലകൾ തമിര് വെക്കും ഒച്ച കപ്പലുകൾ ഉടച്ചെടുക്കും, ക്വാറിയാകും കടൽ തളിക്കപ്പെടുന്നുണ്ടാവണം ജലം അടങ്ങുവാനുണ്ടാകില്ല പൊടികൾ അഭയാർത്ഥിയാം ജമന്തി ഭാഷയുടെ കൊന്നയോട് ഇരക്കും മഞ്ഞ ഞാൻ താരാട്ടിന്റെ രണ്ട് വറ്റ്, മുല്ലപ്പൂവിലിടുന്നു പൂക്കൾക്കൊപ്പം മയങ്ങുന്നു 1 ജനിക്കുന്തോറും ഉടലിൽ തളിക്കപ്പെടും പൊക്കിൾക്കൊടികൾ തൻ ജലം അരികിൽ ചുണ്ടുകൾ കെട്ടും താരാട്ടിൻ തൊട്ടിൽ പല ഭാഷകളിലേക്ക് പല ദേശങ്ങളിലേക്ക്, അതിന്റെ ആന്ദോളനം ഒപ്പം പറക്കും പക്ഷികൾ എന്തൊരു ശിൽപ്പമാണ് ഉറക്കം പണിഞ്ഞുതീരാത്ത താമരയുടെ നാഭിക്കൂട് ഉടലിൽ നാഭിയൊരു താക്കോൽക്കൂട്ടം അത് ജനിക്കുന്തോറും കിലുങ്ങുന്നു ഭാഷയുടെ പക്ഷി കൊത്തിപ്പറിക്കും സ്വരത്തിന്റെ നാര് ഉയിരിൽ ഭ്രാന്തിന്റെ കിളിക്കൂട് ഉടലിൽ ആത്മാവിന്റെ കീചെയിൻ പോലെ കവിത കൊണ്ടുനടക്കും ഭാഷ സുഷിരത്തിന്റെ ഉപ്പിലിട്ട് കൊത്ത് സൂക്ഷിക്...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...