നീ കടൽക്കൊള്ളക്കാരന്റെ ഭാര്യ ഓരോ കൊള്ളയും കഴിഞ്ഞാൽ അയാളിത്ര നന്നാവുന്നതെന്തിനാണെന്ന് ഞാൻ വിചാരിക്കുന്നു കടൽകൊള്ള കഴിഞ്ഞാൽ അയാൾ ഏറ്റവും കൂടുതൽ സമയം, ചിലവഴിയ്ക്കുന്നത് നിന്നെ സ്നേഹിക്കുവാനാണെന്ന് നീ പറയുന്നു അയാൾക്ക് താമരവിരിയുന്ന മണമാണെന്ന്, അയാൾക്ക് മാറത്ത് നീലപ്പൊന്മാൻ നിറമുള്ള ചുണങ്ങുണ്ടെന്ന്, അത് പക്ഷിയോളം പറക്കുമെന്ന് കൊള്ളയുടെ ഭാഗമായി അയാൾ ഭാര്യയും കുഞ്ഞുമുള്ള ഒരു നാവികനെ അതിക്രൂരമായി കൊന്നിട്ടുണ്ട്. അത് നീ എന്നോട്, ഒരു കൂസലുമില്ലാതെ പറയുന്നു. എന്തിനാണ് അയാളിങ്ങനെ കൊള്ളയടിക്കുന്നത് ? എന്ന് ചോദിക്കുമ്പോൾ നീ ചിരിക്കുന്നു അതും ഉറക്കെയുറക്കെ. പക്ഷികൾ അകന്നകന്നുപോകുമ്പോലെ. അവരുടെ സമയം കൊള്ളയടിക്കുന്നുണ്ടാവും അല്ലാതെ അയാൾ ആരെയും കൊല്ലുന്നുണ്ടാവില്ല സ്വയം ആശ്വസിപ്പിക്കുവാനെന്നോണ്ണം ഞാൻ പറയുന്നു അപ്പോഴും, എന്റെ ഓർമ്മ അതിന്റെ ഗൂഗിളിൽ തിരയുന്നുണ്ട്, എന്തിനാണ് കടൽകൊള്ളക്കാർ അവരുടെ ഒരു കണ്ണ് മറയ്ക്കുന്നത് ? എന്തിനാണ് അവർ മക്കാവു എന്ന പേരുള്ള തത്തകളെ ഓമനകളായി ചുമലിൽ കരുതുന്നത് കണ്ണുകൾ പാതിമറച്ചാൽ, ഒരു പകൽ കൊള്ളക്കാരനാവുകയാണ് സൂര്യൻ. ജീവിതം പാതി മറച്ചവർ, ഏത് നിമിഷവും കൊള്...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...