മിന്നാംമിനുങ്ങുകൾക്ക് പെറ്റുകിടക്കുവാൻ ഞാനെന്റെ സൂര്യനെ വിട്ടുകൊടുക്കുകയായിരുന്നു പകൽ കൊണ്ട് മറച്ച മുറികൾ പൂച്ചയേപ്പോലെ വെളിച്ചം അതിന്റെ നാവുകൊണ്ട് നക്കി പൊള്ളലേറ്റ സൂര്യൻ അതിലൊരു മിന്നാമിന്നിയുടെ പേറ്റുനോവിന് പകലുകൾ കൊണ്ട് മറച്ച മുറിയിൽ വയറ്റാട്ടിയെ പോലെ കൂട്ടിരിയ്ക്കും നിന്റെ കാത് കണ്ണുകൾ പ്രസവമെടുക്കുന്നു ഓർമ്മയുടെ വയറ്റാട്ടി മടക്കിവെച്ച കാലുകളിൽ ആടുന്ന തുടയിൽ വെളിച്ചം ഓർമ്മയുടെ കുഞ്ഞ് നമ്മൾ ആകാശത്തിന്റെ പ്രസവമെടുത്തു തളർന്ന രണ്ടപ്പൂപ്പന്താടികൾ നിന്റെ മൂക്കൂത്തിയിലെ വെളിച്ചത്തിന്റെ കടത്തുകാരൻ കല്ല് ഞാൻ ഒഴുക്ക് ഒളിച്ചുകടത്തും പുഴ നിന്റെ മൂക്കൂത്തിയിലെ സുഷിരം ഒരു മൃഗമാണ് അത് വെള്ളം കുടിക്കുവാൻ വരും അരുവിയായി നിന്റെ മൂക്കൂത്തിക്കല്ലിൽ ഞാൻ തെളിഞ്ഞുകിടക്കുന്നു പ്രതിഫലനങ്ങൾ വെള്ളാരങ്കല്ലുകൾ മീനുകൾ അവ ചുറ്റിപ്പോകുന്നു ആകാശത്തിന്റെ നാഭിക്കുഴികളിൽ ആകാശം ശേഖരിയ്ക്കുന്ന ഒരു നക്ഷത്രമുണ്ടായിരുന്നു എനിയ്ക്ക് എന്നൊരു കളവ് പറഞ്ഞു കവിത നിർത്തുവാൻ തുടങ്ങുകയായിരുന്നു ഞാൻ കടുംനീലകൾക്ക് പാലൂട്ടും മുലഞെട്ടുകളിലെ ഞാവൽ ശലഭം കയറുമ്പോൾ ഹൈറേഞ്ചിലൊക്കെ ആകാശം എഴുന്നേറ്റ് സീറ്റൊഴിഞ്ഞ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...