രണ്ട് നിശ്വാസങ്ങൾ ചേർത്തടയ്ക്കുന്നു വാതിലിന്റെ രൂപത്തിൽ കാറ്റു തുറക്കുന്നു കേട്ടിട്ടുണ്ടോ പൂവിൽ വന്ന് കാറ്റിൽ വന്ന് മൊട്ട് തട്ടുന്ന സ്വരം വിരിയുന്ന ഒന്ന് നുണഞ്ഞു കിടക്കുന്ന മുലപ്പൂപാൽ മണം. മൊട്ടിൽ, പാലൂട്ടുന്ന അമ്മ അനുഭവിയ്ക്കും നിർവൃതി കാറ്റ് ചുമക്കും വിരിയുന്നത് എഴുതിപ്പഠിയ്ക്കും പൂക്കളുടെ നാല് വര അതിൽ നിലാവിൽ തൊടും നാലാമത്തെ വര അതിൽ കുഞ്ഞു കിടക്കുന്നു 2 തുടക്കമൊന്നും ഇല്ലാത്ത കവിതയെഴുതണമെന്ന് വിചാരിക്കുകയായിരുന്നു തിടുക്കവും ഉണ്ടായില്ല തീരെ തുടക്കത്തിന്റെ കടലിലെ ഒരു തിര വന്ന് വരിയായി ഋതുക്കളുടെ പകർത്തിയെഴുത്തു പുസ്തകത്തിൽ ഒന്ന് വസന്തമാവും വിധം മാറോട് ചേർത്ത് പൊതിയിടുന്ന മറ്റൊന്ന് പൂവായി ഭ്രമണമണിഞ്ഞവളെ എന്നൊരു വിളി ഭൂമി കാതിൽ, കൊളുത്തിവെയ്ക്കുമെങ്കിൽ അമ്മ മണം പൂക്കൾക്ക് മൂന്നരമണിക്കനൽ ഉലയുന്നതിന്റെ നാളം അടിച്ചുനനയ്ക്കും ഉണരുന്നതിന്റെ കല്ല് മറിയുന്ന മണത്തിന്റെ താളുകൾ മണത്തിന്റെ പേജ്നമ്പർ പതിയേ ഒരു പൂവാകുന്നു പൂക്കുന്നതിൽ വാക്കുകൾ വാക തിരുകിക്കയറ്റുന്നത് പോലെ നിറങ്ങളിൽ തിരുകിക്കയറ്റി ചോപ്പ് കവിത സൂര്യന്റെ ഉന്തുവണ്ടി ഉന്തുന്നത് പോലെ ഓരോ പൂക്കളേയും ഉന്ത...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...