ജലത്തിൽ ചതുരങ്ങൾ മാത്രം ഒഴുകിപ്പോയ ഒരു കുട്ടിയുണ്ടായിരുന്നു ആ കുട്ടിയ്ക്ക് പുഴയിട്ട ഒരു നീണ്ടപേരുണ്ടായിരുന്നു ഞാനാ കുട്ടിയല്ല ഞാനാ പേരല്ല ഞാനാചതുരമല്ല എനിയ്ക്കാ ഒഴുക്കില്ല ഞാനാ പുഴമാത്രമാകുന്നു ഒഴുകിപ്പോകും മുമ്പ് ചതുരം എത്രയെത്ര വീടുകളിലെ എത്രയെത്രപേർ നോക്കിനിന്ന ജനൽ എത്രയെത്ര ഉടഞ്ഞ ചുടുമൺകട്ടകൾ കെട്ടിപ്പൊക്കിയ എത്രയെത്ര മുറിയാകൃതികൾ എത്രയെത്ര പൊങ്ങി ഉയർന്നുപോം നിലകൾ എത്രയെത്രവീടാകൃതികൾ എത്രയെത്ര നോട്ടത്തിൻ ചുറ്റളവ് അതേസമയം കുട്ടിയ്ക്കിട്ട പേര് ആകൃതി നഷ്ടപ്പെട്ട് ഒഴുക്കിൽ തട്ടി പുഴയിൽ തട്ടി പാറക്കെട്ടുകളിൽ തട്ടി ഇരുട്ടിൽ തട്ടി പകലിൽ തട്ടി സൂര്യനിൽ തട്ടി ആകാശത്തിൽ തട്ടി ആയുസ്സിൽ തട്ടി ആത്മാവിൽ തട്ടി ആവിഷ്കാരങ്ങളിൽ തട്ടി വിരലുകളിൽ തട്ടി നിറങ്ങളിൽ തട്ടി പിയാനോ കട്ടകളിൽ തട്ടി പാട്ടിൽ തട്ടി കറുപ്പിൽ തട്ടി വെളുപ്പിൽ തട്ടി മനസ്സിൽ തട്ടി മഴയിൽ തട്ടി മേഘകൂട്ടങ്ങളിൽ തട്ടി തോർന്ന മഴകളിൽ തട്ടി നിന്നിൽ തട്ടി നിൻ്റെ വരികളിൽ തട്ടി നിൻ്റെ ഘടികാരത്തിൽ തട്ടി നിൻ്റെ ഭ്രാന്തിൽ തട്ടി നിൻ്റെ പ്രണയത്തിൽ തട്ടി വെയിലിലും നിലാവിലും തട്ടി ഇലയിൽ തട്ടി മരത്തിൽ തട്ടി വേരിൽ തട്ടി ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...