ജെൻസിബുദ്ധൻ വിൻ്റേജ് റഹ്മാനേ കേൾക്കുന്നു തെറ്റൊന്നുമില്ല ധ്യാനമുള്ള ബീറ്റുകൾ പക്ഷേ എങ്ങിനെ കേൾക്കുവാനാകും ചിന്നച്ചിന്ന ആശൈയോ ആശൈ ആശൈകളോ ഒക്കെ ഇടക്ക് പ്ലേലിസ്റ്റിൽ കയറിവരില്ലേ ചിലപ്പോഴെങ്കിലും ആശങ്കകളുടെ ബീറ്റുകൾ ഉള്ള ബുദ്ധനാണ് ഹൃദയം എന്ന് തോന്നി ഒത്തുതീർപ്പുകളുടെ പ്രതിമയായി ബുദ്ധനേ സങ്കൽപ്പിച്ചുനോക്കി നല്ല ചേർച്ചയുണ്ട് നിശ്ചലതക്കും മേൽ കാലത്തിനോട് ചേർന്നിരിക്കുവാനുള്ള ബുദ്ധൻ്റെ കഴിവ് അതിശയിപ്പിച്ചിട്ടുണ്ട് കാതുകൾ മുഴുകിയിരിക്കുന്നതിനാൽ ഒന്നും ചോദിക്കുവാനാകുന്നില്ല ഞാനന്ന് ഗംഭീരമായി ചായയിടുന്ന കാലമാണ് ചുണ്ടിലുണ്ട് മൂളിപ്പാട്ടിൻ്റെ അനക്കങ്ങൾ ഓരോ മൂളിപ്പാട്ടിലും ഒളിച്ചിരിക്കും പൂർണ്ണമായും അഴിയാത്ത ഏതോ പാട്ടിൻ്റെ ഈണത്തോടൊപ്പമുള്ള അതിൻ്റെ ഒളിച്ചോട്ടങ്ങൾ കാതുകളിലേക്കുള്ള ഒളിച്ചോട്ടം ഒരു പാട്ടിന്നിടയിൽ ചുണ്ടുകൾ എടുത്ത് വെക്കും പോലെ എന്ന് തോന്നി കുടിക്കുമ്പോൾ നിശ്ശബ്ദനായിരിക്കണം എന്നാലും ചായയിടുമ്പോൾ ഇളയരാജയേ കേൾക്കണം അതെനിക്ക് നിർബന്ധമാണ് ഇളയരാജയേ കേട്ടുകഴിഞ്ഞ കാതിന് ഏലക്കയും ഗ്രാമ്പുവും ചേർന്ന കട്ടൻകാപ്പിയുടെ മണമാണ്. അഥവാ ഒരു കാലത്തിൻ്റെ പഴയ അരണ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...