എനിക്ക് ഹാ എന്ന വാക്ക് തൂക്കി എനിക്കില്ലാത്ത ജനൽ തുറന്നിടാൻ തോന്നുന്നു. എനിക്കില്ലാത്ത എന്ന വാക്കാണ് ആ ജനൽപ്പാളിയുടെ കണ്ണാടിയായി എന്നേ കൂടുതൽ സുതാര്യമാക്കുന്നത് കടന്ന് വരുന്ന വെളിച്ചത്തിൽ കാണപ്പെടും കൂടുതൽ കൂടുതൽ വീടുകൾ അതിലേതാണ് എൻ്റെ വീട് എന്ന തിരച്ചിൽ എന്നിൽ കൂടുതൽ കൂടുതൽ കണ്ണുകളെ നിർമ്മിക്കുന്നു നമ്മൾ കുരുവികളാവും സന്ദേഹങ്ങളിൽ ഇരിക്കുന്നു ഏറ്റവും പുതിയ കുരുവികൾ എന്ന് പകലുകൾ 2 തുറന്നിട്ട വീടുകൾ പരിസരങ്ങളിൽ, ജനാലകളേക്കാൾ കൂടുതൽ കൂടുതൽ നമ്മളേ നിർമ്മിക്കുന്നു ഏറ്റവും പുതിയ പകലുകളിൽ ഏറ്റവും പഴയ പകലുകൾ വിരുന്നുകാർ ഏറ്റവും പഴക്കമുള്ള പ്രകാശം അപ്പോഴും നമ്മൾ ജനാലകളിലൂടെ വിളമ്പുന്നില്ല നമ്മൾ പഴകിയ പകലുകളാകും വരും കാലങ്ങളിൽ തുറന്നിടാൻ ഇന്നിലേക്ക് വീണുകിടക്കും അന്നിൻ്റെ ഒരു നിഴൽ കരുതുന്നു ബുദ്ധനിലെ ഏറ്റവും പഴയ മൃദുവായ പ്രതിമ മാത്രം മുറിയിൽ ബുദ്ധപ്രതിമകളുടെ നിഴലുകൾ ധ്യാനിക്കുന്നില്ല ബുദ്ധനിലേക്ക് അവ തുറക്കപ്പെടുന്നില്ല ധ്യാനിച്ച് പ്രതിമകൾക്കും ബുദ്ധനും ഒരേ സമയം മടുത്തിരിക്കുന്നു ബുദ്ധനിടുന്ന കോട്ടുവായകൾ പ്രതിമകളിൽ തട്ടി ധ്യാനങ്ങളിൽ തങ്ങിനിൽക്കുന്നു കോട്ടുവായിടുന്ന ബുദ്ധൻ ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...