Skip to main content

Posts

Showing posts from August, 2024

ഇനി ശരിക്കും

ജലത്തിലേക്ക് നീന്താനിറങ്ങുന്നത് പോലെ നടക്കുവാനിറങ്ങുന്നു ജലം കാലമാകുന്നു ഉടലിൻ്റെ മണ്ണ് മാന്തി ജലം നീന്തെലെന്ന്  മുന്നിൽ നീലനിറമുള്ള മണ്ണ് ഉടൽ നിറയേ മഞ്ഞപ്പൂക്കൾ സൂര്യകാന്തിഭരണി ചരിക്കുന്നു വിരലുകളുടെ താറാക്കുഞ്ഞുങ്ങൾ കാലിൽ വന്ന് പകൽ കൊത്തുന്നു വിരലുകൾ അതിൽ, പതിയേ ചരിയുന്നു പഴയ പാട്ടുകൾ കൊടുക്കുവാനുണ്ടോ എന്നൊരുവൾ അവൾക്ക് പഴയകാതുകൾ, പഴയ ജമന്തികൾ തൂക്കിവാങ്ങും ഋതുകൾ അവൾക്ക് പഴയ  ചെന്തമിഴെടുക്കും മൊഴികൾ അവൾ, കറുത്തകുപ്പിവളകളണിഞ്ഞ്, ഏത് നിമിഷവും ഒരു, തമിഴത്തിയായേക്കാവുന്നവൾ അവൾക്ക് മുന്നിൽ എഴുത്തച്ഛൻ തുമ്പികൾ അരികിൽ ഭാഷമുല്ലകൾ എൻ്റെ ഋതു അതിൻ്റെ പഴക്കം അവയ്ക്ക് കൊടുക്കുവാനുണ്ടാകണം പൂക്കൾപഴക്കം  എനിക്കിപ്പോൾ മുറ്റം നിറയേ നിറം നഷ്ടപ്പെടും പൂക്കൾ മന്ദാരങ്ങൾ ജാതിമുല്ലകൾ ജമന്തികൾ സങ്കടമല്ലികൾ  ഏത് നിമിഷവും ആശ്രമത്തിൻ്റെ സന്ദർശകരജിസ്ട്രറിൽ, അവൾ വെച്ചേക്കാവുന്ന ഒപ്പ് എനിക്ക് മുന്നിൽ നിറം കടുപ്പിച്ച് ജമന്തിയാകുന്നു സന്ന്യാസിയല്ല എന്ന എൻ്റെ ഉറപ്പ് എനിക്ക് പിന്നിൽ ഒരു പൂവുമാകാതെ ഒരു മൊട്ടിലും തട്ടാതെ എൻ്റെ ഉറപ്പ് അതിൻ്റെ സ്വാതന്ത്ര്യത്തിൽ പറക്കൽ കുറച്ച് വെച്ച്  അവളുടെ കൂടെ നടക്കുവാനിറങ്ങും  ഓരോ ചിറകട