Skip to main content

Posts

Showing posts from July, 2024

ഇല ജലം എന്നിങ്ങനെ നിലത്തുവീഴൽ

ഇല പോലെ നിലത്തുവീണ മുദ്ര, നൃത്തം വെച്ച് തിരയും കുച്ചുപ്പുടി നർത്തകനായ ദൈവം മണ്ണിൽ, ജലത്തിനും നിലത്തിനും ഇടയിൽ, വേരിൻ്റെ മുദ്ര പോലെ മരം  ഒരു പക്ഷേ മണ്ണിൽ പരതി കാണിച്ചുകൊടുക്കുന്നത് കാലിൽ, പ്രാചീനമായ ചിലമ്പുകൾ  എഴുതി പഠിക്കും താളത്തിൽ വാള് വളയും ഇടങ്ങളിൽ  ദൈവം മുദ്രകൾ  സൗകര്യപൂർവ്വം അവഗണിക്കുന്നു ഒരുപക്ഷേ പ്രാർത്ഥനകളും കൂടുതൽ ഒച്ചകൾ ദൈവം നിറങ്ങളിൽ എടുത്തണിയുന്നു ഒരു പക്ഷേ വെളിച്ചപ്പാടിനെപ്പോലെ ദൈവത്തിൻ്റെ കൈയ്യിലിരുന്ന് വാള് അവഗണകളിലേക്ക് മാത്രം വളയുന്നു വെയിലേറ്റ് മൂർച്ച മാത്രം  തിളങ്ങുന്നു തിളങ്ങുന്നുണ്ട് ദൈവവും രാത്രി നക്ഷത്രമാകുവാൻ  പോകുമോ ദൈവം എന്ന് സംശയിക്കുവാൻ വേണ്ടി മാത്രം എനിക്കുള്ളതെല്ലാം രാത്രിയാവുന്നു പട്ടിൻ്റെ ചോപ്പ് ക്ഷമയുടെ മുദ്രയുള്ള കാറ്റ് ജലമുദ്ര ധ്യാനമുദ്ര എന്നിങ്ങനെ  ചക്രവാളങ്ങളിൽ തൊടും കടൽ വേദപുസ്തകങ്ങളിൽ ചെന്ന് തട്ടി സത്യപ്രതിജ്ഞകൾ  നിസ്സഹായരായി തിരിച്ചുവരുന്നിടത്ത് പരമ്പരാഗതമായി ദൈവം ആണയിടുന്ന താളം മാത്രം കള്ളമാവുന്നതാവണം മുരിങ്ങ മരത്തിൻ്റെ ഇല പോലെ വിശ്വാസികൾ കൊഴിയുന്നതിൻ്റെ പ്രതിഫലനങ്ങൾ ദൈവങ്ങളിൽ എന്നിട്ടും എന്ത് രസമാണ്  ദൈവം, നൃത്തം ചെയ്യുമ്പോൾ കാല് നിലത്തുതൊടുന്