Skip to main content

Posts

Showing posts from June, 2024

ഏത് രാജ്യത്തിൻ്റെ ഭരണഘടനയാണ് ഏകാന്തത

തൊട്ടിൽ എന്നും താരാട്ടെന്നും അതിൻ്റെ ആന്ദോളനധർമ്മം പൂർത്തിയാക്കി  ഓരോ വാക്കും മടങ്ങുന്നിടത്ത് ഒരു ഇന്നലെ നീക്കിയിട്ട് വെളിച്ചത്തിൻ്റെ അതിഥിപോലെ ജനാലയിരിക്കുന്നു ഒരു ശിൽപ്പം, ബുദ്ധനെ സംശയിക്കുന്നത് പോലെ ഞാൻ എൻ്റെ നിശ്ചലതയെ സംശയിച്ചു തുടങ്ങുകയായിരുന്നു പുറത്ത്, കുലകുലയായി പിടിച്ചുകിടക്കും, മുമ്പ് എന്ന വാക്കിൻ്റെ കണ്ണിമാങ്ങകൾ പൂക്കുലകൾക്കിടയിൽ തോറ്റിവരും ഗൃഹാതുരത്തങ്ങൾക്കരികിൽ കൗമാരത്തിൻ്റെ എത്തിനോക്കിക്കുരുവി കണ്ടിട്ടുണ്ടോ തുടക്കത്തിൻ്റെ അഴികളുള്ള ജനാല ജനലഴികൾക്കരികിൽ ഉടൽ ഒരു തൂവാലയാകും വീട് മേഘങ്ങൾ, പലായനവിഗ്രഹങ്ങൾ ആകാശം നിശ്ചലതയുടെ ജങ്കാർ അയയിൽ ഇറ്റുവീഴും തുള്ളികൾക്കരികിൽ കഴുകിയിട്ട ലുങ്കി മടങ്ങിപ്പോക്കുകളുടെ  കളം കളം ലുങ്കിയിൽ നിന്ന് മടങ്ങിപ്പോകുവാൻ ഇനിയും കൂട്ടാക്കാത്ത അതിലെ ഒരു കളം അത് ഉടുത്ത് അഴിച്ചിട്ട പെയ്ത്ത് വണ്ണമുള്ള ഉടൽ പുരയ്ക്ക് വെളിയിൽ ഒരു പക്ഷേ ജനൽ ഉടുത്തിട്ട്  അഴിച്ചിട്ട വീട് പോലെ പകൽ മുറ്റത്ത് മഴ നനഞ്ഞ മാവിലകൾക്കരികിൽ ഊരിയെടുക്കാവുന്ന വിധം ഇറ്റുവീഴും മഴത്തുള്ളികൾ മഴയുടെ പെയ്ത്ത്ബോർഡ് കഴിഞ്ഞാൽ മഴയിലേക്കുള്ള ദൂരം കുറിച്ചിട്ട മഴയുടെ മൈൽക്കുറ്റിയായി തെരുവിന് പുറത്ത് നിറയും മ