ജലമാകാനുള്ള ഏറ്റവും കടുത്ത പരീക്ഷണം മീനിൽ നിന്നായിരുന്നു തുടക്കം ഇടയ്ക്ക് എപ്പോഴോ പാറയായി അപ്പോഴൊക്കെ മനുഷ്യനായിരുന്നു എന്നത് സമർത്ഥമായി അതിൽ തന്നെ കൊത്തിയ ശിൽപ്പത്തിൽ ഒളിപ്പിയ്ക്കുവാൻ ശ്രമിച്ചു. കടന്നുപോയി വേരുകളിലൂടെ ജലമാകാൻ പരിശീലിയ്ക്കുന്ന മനുഷ്യൻ പല ദിവസങ്ങളിൽ സൂര്യനാവണം ആയി വേനലാവണം ആയി വെയിലാവണം ആയി അതും തണലിന്റെ തരിയറിയാതെ മരുഭൂമി കടക്കും വിധം ഒട്ടകത്തിന്റെ ഭാവഹാവാദികൾ ചവച്ച് വരണ്ടനിറം പുതച്ച് പലദിവസങ്ങളിലായി ആകാശം അതിലുമെത്രയോ ദിനം മഴ പലതവണ പുഴ ഒരുവട്ടം അതിൽ തോണി നിഷേധിക്കപ്പെട്ട കടവ് പലവട്ടം ഒഴുക്കിനപ്പുറം ഒരുവട്ടം ഉടലിനിപ്പുറം മലിനമായി പലവട്ടം അനേകം ദിനങ്ങൾ ഉപ്പായി ഉപ്പന്റെ കണ്ണായി അവന്റെ കണ്ണിലെ കരടായി അവന്റെ പെണ്ണായി മൃഗമായി പുതിയ മഴയായി അതിന്റെ തോർച്ചയുടെ മറവിയായി അരയോളം പെയ്തു. അരയ്ക്ക് താഴേയ്ക്ക് തോർന്നു. പലതവണയായി അറയ്ക്കുന്ന മാലിന്യങ്ങൾ ജീവിച്ചിരുന്ന പലതിന്റേയും ശവമായി. ഉറപ്പായിരുന്നു ജലമാകുന്നതിനോടടുത്താവണം ഞാൻ അവളാവുക. കടന്നുപോയി അവളിലൂടെ പലതവണ അവളുടെ ഉടലിന്റെ അളവുപാത്രം ഇപ്പോൾ അവളിലാണ് ഞാൻ അവൾ, എന്റെ ചുറ്റളവുള്ള ജലം ചരിച്ചു കഴിഞ്ഞാൽ തുള...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...