1) മഴ നനയാതെ വെയിൽ മാറ്റാൻ മേഘങ്ങൾ 2)ഓടി കിതച്ചൊരു ശ്വാസം മരണത്തിലേയ്ക്ക് 3)തെരുവ് വിളക്കുകൾ തെളിയുമ്പോൾ കെട്ട തെരുവുകൾ 4)പുകപ്പുരയിൽ തുണ്ട് റബ്ബറായി കര്ഷക മനസ്സ് 5) ഒഴിവാക്കാൻ കഴിയാത്ത ദുശീലമായി മനസ്സ് 6) ഉണക്കാൻ വെയിൽ കഴുകി ഇടാതെ കടൽ 7) കഴുകാതെ നീലം മുക്കി കടൽ 8)ഒരു കുഞ്ഞു വിഷാദത്തിൽ ചേക്കേ റി ആരെയും വേദനിപ്പിക്കാതെ സന്ധ്യ 9)മരിച്ചിട്ടും വിതുമ്പുന്നു അടക്കാത്ത പൂക്കൾ 10)തണുത്തു വിറച്ചിട്ടും നഗ്നമായി മഴ 11) നിലവിളിക്ക് മുകളിൽ മൊബൈൽ ഷൂട്ട് മരണം അഭിനയിച്ചു അപകടം 12)വീട്ടിലേയ്ക്ക് കയറ്റാതെ നനഞ്ഞൊലിക്കുന്നു മഴ 13)തൊഴിൽ അഭിവൃദ്ധിക്കും പങ്കാളി പ്രീതിക്കും ഫേസ് ബുക്ക് വ്രതം 14)കാറ്റുള്ളപ്പോഴൊക്കെ നിസ്കരിക്കുന്നു മരങ്ങൾ 15)കഴിവതും മഴ നനയാതെ മാറി നടക്കുന്നു പനി പേടിച്ചു സൂര്യൻ 16)കൂടെ കിടന്നിട്ടും ഒരുമിച്ചു കണ്ടിട്ടും മിണ്ടാതൊരു സ്വപ്നം 17)മഴക്കാറ് ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...