Skip to main content

റമദാൻ പുണ്യം



ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ്
മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ്
പിറയായ് നോമ്പായ് സഹനം സ്നേഹമായ്
റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി

മനസ്സും ശരീരവും അവനിൽ അർപ്പിച്ച്
അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി
മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌
ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ്

റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി
നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌
റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌
നന്മകൾ എന്നും ചൊരിയുന്ന  നേരമായി

Comments

  1. "ചന്ദ്രതുണ്ടില്‍ പൊന്‍പിറ കണ്ടൊരു
    റംസാന്‍ നോമ്പ് മുതല്‍
    ശവ്വാലിന്‍ പിറ കാണും വരെയും തെറാബി നമസ്കാരം
    ഇസ്ലാം മത വിശ്വാസ്സമോടഞ്ചു നമസ്കാരം
    അള്ളാഹുവിനാരാധന നിത്യ നമസ്കാരം .."
    ഹൃദയ വിശുദ്ധിയുടെയും നന്മ നിറക്കുന്ന
    നോയമ്പ് കാലം വരവായി ...
    ഈ പ്രവാസം നമ്മേ അതിന്റെ ധന്യതിലേക്ക്
    കൈയ്യ് പിടിച്ച് നടത്തുന്നുണ്ട് , ആശംസകള്‍ സഖേ ..!

    ReplyDelete
    Replies
    1. സുന്ദരം സഖേ ഈ അഭിപ്രായം

      Delete
  2. ഇത് പുണ്യം പകര്‍ന്നു നല്‍കുന്ന വരികള്‍ ..
    വിശുദ്ധ റമസാന്‍ ആശംസകള്‍

    ReplyDelete
    Replies
    1. പരമ കാരുണികന്റെ കൃപ
      വിശുദ്ധ റമസാന്‍ ആശംസകള്‍

      Delete
  3. പുണ്യം കാലഭേദമെന്യേ..

    ReplyDelete
    Replies
    1. അതെ എല്ലാവര്ക്കും നന്മയും പുണ്യത്തിന്റെ വഴിയും തുറന്നു കിട്ടട്ടെ

      Delete
  4. ഇപ്രാവശ്യം കേരളത്തിലെ റംസാന്‍ മഴയ്ക്ക് സ്വന്തം...

    ReplyDelete
    Replies
    1. മഴ വിശ്വാസത്തിന്റെ പുണ്യം തന്നെ നന്ദി അനു രാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!