Skip to main content

Posts

Showing posts from June, 2021

വസന്തമെന്ന് ഒരു ഉടൽതിരുത്ത്

നീയുമായി  ഒരു തുളസിയില കലഹിക്കും മണം ആകാശം ഒരു കതിര് ശലഭം അത് തലയിൽ വെയ്ക്കുന്നു അരക്കെട്ടിലെ  ആത്മീയതയുടെ കതിര് മൂക്കൂത്തിക്കാട്ടിൽ ഒറ്റപ്പെട്ട് പോയ മൃഗമാവുന്നു പ്രണയം, നിനക്ക് ചേരുന്ന ഏകാന്തത അത് നീ സ്വയം വെച്ചുനോക്കുന്ന  ഇടം അതാണൊരു തുടക്കം മീൻ ഒരു മൃഗം അത് കടലിനെ കൊത്തി കാടാക്കുന്നു ഞാനത് നോക്കിനിൽക്കുന്നു ഇടയ്ക്ക് അത് ഞാനാവുന്നു ഋതു ഒരു മൃഗമാണെങ്കിൽ നീ അത് മേയുവാൻ വരും ഇടം നീ കടലിന്  ആഴം പണിഞ്ഞുകൊടുക്കും കൊല്ലക്കിടാത്തി അത്രയും ശാന്തമാകുമ്പോൾ സമുദ്രം എടുത്തുവളർത്തും  വളർത്തുതിരയും മഞ്ഞ നിറമുള്ള ടെന്നീസ്ബോളാവുകയാവണം നമുക്കിടയിൽ വിഷാദം കൊത്തിതീരാത്ത ഒന്നിന്റെ വൃത്തം  മരംങ്കൊത്തി സുഷിരത്തിനുള്ളിൽ സൂക്ഷിയ്ക്കുന്നത് പോലെ ഒരു സൂക്ഷിപ്പാണ് പ്രണയം വിഷാദം അതിന്റെ സുഷിരം നമ്മൾ അരക്കെട്ടിന്റെ ആരും ഉപയോഗിയ്ക്കാത്ത രണ്ടുറാക്കറ്റുകൾ   പുതിയ കാടാക്കി  നമ്മൾ പതിയേ എടുക്കുന്നതാവണം അരക്കെട്ടിന്റെ  കുതിരകൾ മേയുവാൻ വരും ഇടം അതുവരെ അവ  കടൽ പകുത്തുമേയും  രണ്ട് മീനുകൾ നാലിതളുള്ള നിശ്ശബ്ദത പൂവിരിയുന്ന ശബ്ദം ഋതുക്കൾ ഒളിപ്പിയ്ക്കുന്നത് പൂക്കൾ നാലു കുതിരകൾ ഋതുക്കൾ നാല് കുതിരയുടലുകൾ മിടുപ്പുകൾക്കിടയിൽ ഹൃദയം