Skip to main content

നിഴലിന്റെ രഹസ്യം

പകലിനെ മാനഭംഗപ്പെടുത്തിയാണ് ഓരോ രാത്രിയും കടന്നു പോകുന്നത്
എന്നിട്ടും ഒന്നും നഷ്ടപെടാതെ ഒന്നും അറിയാത്ത  പോലെ പകലുകൾ പുലരിയായി ഉറക്കച്ചടവോടെ എഴുന്നേറ്റു കടന്നു വരും.. തീണ്ടാരിയിൽ മാത്രം  മഞ്ഞു കൊണ്ട് ഒരു പുണ്യാഹം വർഷത്തിൽ ചില മഴകളും പകൽ ഇന്നും കന്യക തന്നെ!

 എന്നിട്ടും ഒരു സൂര്യ ഗ്രഹണ നാളിൽ പകൽ വെളിച്ചത്തിൽ നടന്ന ഒരു മാനഭംഗ ശ്രമത്തിനിടയിൽ രാത്രി ആ സത്യം തിരിച്ചറിഞ്ഞു താൻ വെറും ഒരു ഷണ്ഡൻ ആണെന്ന സത്യം എന്നിട്ടും പകൽ രാത്രിയെ വെറുക്കാത്ത രഹസ്യം പുറത്തു വിടാതെ നിലാവ് ഒരു നിഴലായി രാത്രിയുടെ കൂടെ!!

പകൽ എന്നും ഒരു സ്ത്രീ തന്നെ
കമാന്ധരായ ഷണ്ഡൻ മാരുള്ള രാത്രി
ധീരമായി കടന്നു പുലരി കന്യകയായി ഉണര്ന്നു വരേണ്ടവൾ



അണിയറയിൽ വേഷമിട്ടവർ

പുരുഷൻ : സൂര്യൻ
അരങ്ങത്തു : അഥിതി താരങ്ങൾ
നിലാവ്: പ്രണയം
നിഴൽ: രതി
തിരക്ക് കാരണം പങ്കെടുക്കുവാൻ കഴിയാതിരുന്നത്: ചന്ദ്രൻ (നിലാവ് വച്ച് അഡ്ജസ്റ്റ് ചെയ്തു)

Comments

  1. ഇങ്ങനെ ആരും രാത്രിയെ കുറ്റം പറഞ്ഞിട്ടില്ല

    ങ്ഹീ ങീ....

    ReplyDelete
    Replies
    1. ഈ പോസ്റ്റിനു അജിത്‌ ഭായ് യുടെ കമന്റ്‌ കാണാതെ ഞാൻ പുതിയ പോസ്റ്റ്‌ മനപൂര്വം വൈകിപ്പിച്ചിരുന്നു. കുറെ ചിന്തിച്ചു എന്തായിരുക്കും അജിത്‌ ഭായ് ഇതിനു അഭിപ്രായം പറയാതിരുന്നത്, ഇനി ഇതിനോട് യോജിക്കുവാൻ കഴിയഞ്ഞിട്ടാണോ
      അവസാനം എന്താ സ്പാമിൽ പോയി നോക്കിയപ്പോഴല്ലേ ഗുട്ടൻസ് പിടികിട്ടിയത്

      വൈകി കിട്ടിയ ഈ അഭിപ്രായത്തിനു, (ഞാൻ തിരഞ്ഞു പിടിച്ചതിന്റെ ക്രെഡിറ്റ്‌ എനിക്കണേ) ഒത്തിരി സന്തോഷം വളരെ വളരെ സന്തോഷം അജത് ഭായ്

      Delete
  2. കൊള്ളാമല്ലോ നല്ല ഭാവന .

    ReplyDelete
    Replies
    1. ഒരു സുന്ദരി പുഴയായി ഇത് വഴി ഒഴുകിയത്തിൽ സന്തോഷം ഉണ്ട് പ്രവാഹിനി

      Delete
  3. ഏറ്റവും കൂടുതല്‍ മാനഭംഗം നടക്കുന്നത് രാത്രിയില്‍ ആണെന്നായിരുന്നു എന്റെ ധാരണ. കൊള്ളാം നല്ല സൃഷ്ടി.

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭൻ വളരെ നന്ദി

      Delete
  4. കൊച്ചു കഥയിലെ വല്യ രഹസ്യം

    ReplyDelete
  5. കൊച്ചു കഥയിലെ വല്യ രഹസ്യം

    ReplyDelete
    Replies
    1. നന്ദി ജെ പി
      വളരെ നന്ദി ആദ്യമായി വന്നതിലും രണ്ടു ചെറു വാക്കിലെ വല്യ പ്രോത്സാഹനത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനലിലേക്ക് നെയ്മണമുള്ള ഉറുമ്പിനെ തുറന്നുവിടുന്നു

പകൽ എന്ന് പേരായ ഒരാൾക്ക് അർഹമായ പകലാണ് അയാളുടെ ഉടലെങ്കിൽ രാത്രി, വെള്ളം പോലെ കാല് നനക്കാവുന്ന ഒരിടത്തെ കെട്ടിക്കിടപ്പ് ഉടൽ മുക്കും ലായനിക്കും  പകൽ എന്ന് പേരിടും മുമ്പാവണം നാളങ്ങൾ കാറ്റിൽ  വെളിച്ചം വെക്കും വണ്ണം ഉടൽ അണക്കുന്നു കിടക്കുന്നു രാത്രി എന്ന ആകൃതിയിൽ ഇറങ്ങി എൻ്റെ ഭാഷ  ഇരുട്ടെന്ന വാക്ക് മാത്രം നനയ്ക്കുന്നു വരൂ കാതു തരൂ  ഈ പാട്ട് എന്നിൽ കേൾക്കു എന്ന് ഗാനങ്ങൾ ആവശ്യപ്പെടും വിധം പാട്ടിലിറങ്ങുന്നു കാതുകൾ കാറ്റിൽ മുക്കിവെക്കുന്നു സ്ക്രാച്ച് ആൻഡ് വിൻ മണമുള്ള പദ്ധതിക്ക് കലണ്ടർ എന്ന പേരിട്ട ദിനങ്ങളേ ജീവിച്ചിരിക്കുവാനുള്ള  കൊതി മാത്രമാണ് ജീവിതം മിഠായി പോലെ  രണ്ടിടത്ത് പൊതിയിട്ട് ആയുസ്സ് അതിൽ തിരിച്ചുവെക്കുന്നു ചന്ദ്രക്കലകളെ പോലെ മാനത്ത് വൈകി ഉദിക്കുവാൻ പോകും ഹൃദയം അപ്പോഴും നിൻ്റേതായിട്ടുണ്ട് അമാവാസിയിൽ തല വെച്ച് കിടക്കുകയായിരുന്നു എൻ്റെ ഹൃദയം അത് അപ്പോഴും മറ്റൊരു ഭൂഖണ്ഡത്തിൽ പൂർണ്ണചന്ദ്രൻമാരെ തെളിക്കുന്നു അതിനിടയിൽ രണ്ട് കലകൾക്കിടയിൽ തട്ടി നിൽക്കുന്ന മധുരത്തിൽ തട്ടി ജീവിതം തിരിച്ചു പോകുന്നു നാണങ്ങളെ മുള്ളുകളാക്കും വിധം നാളങ്ങളെ ഒളിപ്പിക്കും മീനുകൾ വെളിച്ചത്തിന...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു