Skip to main content

തിര തന്നെ

കൊത്തുപണി ചെയ്ത ശിലയായി ആലിംഗനങ്ങൾ  മുറുകുമ്പോൾ അറച്ചാലും വേരറുത്താലും ചെയ്യുന്ന കർമങ്ങൾ  എന്നും ശരീര പൂജ തന്നെ!
ഒരു യാമ   മിഴിയിൽ  ഇമ പൂട്ടി  ഉറങ്ങുവാൻ  കൊഴിഞ്ഞു വീഴുന്നതോ കൂവളത്തിലകൾ  തന്നെ!
ഭക്തി പ്രഹർഷത്തിലലിയുവാൻ പകുതി വായിച്ച പുസ്തകമായി
മലർന്നു കിടക്കുമ്പോൾ നിശ്വാസ വായുവിൽ മറിയുന്ന താളുകൾ മൃതുന്ജയ മന്ത്രം തന്നെ!
കാറ്റടിച്ചുലയുന്ന മരങ്ങളിൽ ഉലയുന്ന ഇലകളോ നിമി എണ്ണി എരിയുന്ന തിരികൾ തന്നെ!
ദാഹിച്ച തിരകളായ് നനഞ്ഞു കയറുമ്പോൾ ഈറൻ മാറി തോർത്തുന്ന
പുണർതം നാളിനു കുളിരുള്ള ഒരർച്ചന   ബാക്കി  തന്നെ!
രതിയുടെ തിരകളെണ്ണുമ്പോഴും കടലിൻ കാലിൽ ഇക്കിളി ഇട്ടതോ വികാര പരൽ മീൻ കുഞ്ഞു തന്നെ!
ഘടികാര സൂചിയിലോഴുകിയ നിമിഷങ്ങൾ കാലത്തിൽ മഞ്ചത്തിൽ ഇറ്റിറ്റു  വീഴുമ്പോൾ ഹൃദയങ്ങൾ ഓള പരപ്പിൽ ഞെളി പിരി കൊണ്ടുതന്നെ!
മൂല അടുപ്പുകളിൽ തിളക്കുമ്പോൾ തൂകുന്ന പാലിന്റെ  മധുരം  വിരലിറ്റി അറിയുമ്പോൾ പൊള്ളുന്ന നാക്കോ  നോവ്‌ തന്നെ!
ഇരുകൈകൾ കൊണ്ടലസ്സമായി അഴിഞ്ഞ മുടി വാരികെട്ടി ഇരുട്ടിലേക്ക് നടന്നകലുന്ന  സന്ധ്യയുടെ അധരകുങ്കുമം തിരഞ്ഞുഴറുന്ന   ഉമിനീർശീൽക്കാരങ്ങൾ പോക്കുവെയിൽ നാളം തന്നെ!
തിരശീല വീഴുമ്പോൾ കളി വിളക്കിൽ വീണു പിടയുന്ന  ജന്മങ്ങൾ ചിറകറ്റ ഈയാം പാറ്റ തന്നെ!
ആടി തളർന്ന കൃഷ്ണശില ആലിന്റെ ചോട്ടിൽ കൊഴിഞ്ഞ അരയാലിലകളിൽ നാണം മറന്നും ഉറക്കം തന്നെ!!! 

Comments

  1. ങ്ങള് ആളൊരു പുലി തന്നെ..!!

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഒരു കവിത വേണ്ട കുറച്ചു വരികൾ എഴുതിയത് അത്ര വല്യ തെറ്റാ?
      കവി എന്ന് വിളിക്കണ്ട പോട്ടെ, മനുഷ്യ എന്നെങ്കിലും വിളിച്ചൂടെ സൌഗന്ധികം
      പുലി എന്ന് ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും സൌഗന്ധികം
      നന്ദി യുണ്ട് പുലിയുടെ വക പുലി പറഞ്ഞിട്ട തന്നെ
      എന്റെ നന്ദി ഞാൻ വച്ചിട്ടുണ്ട് പുതിയ പോസ്റ്റ്‌ ഇട് ഞാൻ കമന്റ്‌ ഇട്ടു കൊല്ലും നോക്കിക്കോ
      അഭിപ്രായത്തിനു വായനക്കും പ്രത്യേക നന്ദി രേഖപെടുത്തുന്നു

      Delete
  2. തന്നെ തന്നെ

    ReplyDelete
    Replies
    1. ഓ കൊച്ചു കള്ളൻ ഒന്നും അറിയാത്ത പോലെ
      ഇതൊന്നും അത്ര ശരിയല്ല അജിത്‌ ഭായ്
      നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഫെമിനിസ്റ്റ് പ്രണയം

എന്റെ പ്രണയത്തിനു ഒരു മുഖം മാത്രം അത് നിന്റെതാണ്, എന്റേതല്ല പിന്നെ നീ എന്റെതാവുന്നതെങ്ങിനെ? നീ എന്റെതാവാതെ ഞാൻ പ്രണയിക്കുന്നതെങ്ങിനെ? ഞാൻ പ്രണയിക്കുന്നുമില്ല! എന്റെ രക്തത്തിന് ഒരു നിറം മാത്രം അത് എന്റെതാണ്, നിന്റെതല്ല പിന്നെ അത് നിറമാകുന്നതെങ്ങിനെ? രക്തം നിറമില്ലാതെ അത് രക്തമാകുന്നതെങ്ങിനെ? എനിക്ക് രക്തവുമില്ല! നമ്മുടെ ഹൃദയത്തിനു ഒരേ മുറിവ്, മുറിവേറ്റപാട് അത് ഒരു ഇല പോലെ അടിയിൽ ഒന്നായിരിക്കുന്നു മുകളിൽ അത് രണ്ടു ഹൃദയങ്ങൾ ചേർത്ത പോലെ ആ മുറിവിന്റെ പ്രണയമാണോ നമുക്കിന്നു ഹൃദയം? രക്തമില്ലാതെ ഞാൻ കൊണ്ട് നടക്കുന്ന ഈ ഹൃദയത്തിനു എന്റെ ശരീരത്തിൽ സ്ഥാനമില്ല, എന്നാലും നിനക്ക് വേണ്ടി ഞാനിതു സൂക്ഷിച്ചു വയ്ക്കട്ടെ  വെറുമൊരു കളിപ്പാട്ടമായി പ്രണയിക്കുമ്പോൾ കളിക്കാനൊരു കളിപ്പാട്ടം അത് തന്നെയല്ലേ നിനക്കെന്റെ ഹൃദയം! ഇനി മറക്കണ്ട നീ  ഇനി പിണങ്ങി കരയേണ്ട  പ്രണയിക്കുമ്പോൾ പിണങ്ങുമ്പോൾ എന്റെ ഹൃദയം വച്ച് കളിച്ചോളൂ അതിൽ ഈയം ഇല്ല, മായം ഇല്ല, പ്ലാസ്റ്റിക്‌ ഇല്ല, കൃത്രിമ വർണവുമില്ല രക്തമോ ഇല്ലേ ഇല്ല! ഉള്ളത് ഒരു ഉറുമ്പിന്റെ കടി പോലെ ഒരു തരി നൊവുമാത്രം പിന്നെയോ?  അതിൽ നിറഞ്ഞു തുളുമ്പി  നില്ക്കു

ഒരു ഉൽപ്രേക്ഷ

പുലരി; ഉപയോഗിച്ചു, സന്ധ്യയാക്കാതിരുന്നെങ്കിൽ! സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും, കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും, ഒരു ചാന്ദ്രരാവിന്റെ;   ഉറക്കമിളക്കലും, ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ! കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ! മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും.. തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും- ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ! കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ! മനുഷ്യർ,  മൃഗങ്ങളായി; ഇരതേടിനടക്കലും പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും- ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ! ദേഹം; ദുരുപയോഗിച്ചു,  ജഡമാക്കാതിരുന്നെങ്കിൽ! മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും! ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും! വേർപാടും; കരയുന്ന, കരിയുന്നഓർമയും ഒഴിവായി;  ഭൂമിയിൽ, കദനംകുറഞ്ഞേനെ! വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ ! മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും! ഉറക്കപ്പെടുത്തുവാൻ!  ഒരു രാവിൻറെ മൂളലും! തണലിനും, നിലാവിനും,  വെവ്വേറെനേരവു

മാറ്റത്തിനു ചില വരികൾ

വെയിൽ നട്ടു സൂര്യനെ കിളിർപ്പിച്ചിടാം മഴത്തുള്ളി വിതച്ചു മഴ കൊയ്തിടാം  മിന്നലായി  മഞ്ഞൾ വിളവെടുക്കാം മഞ്ഞിനെ പുലരിയായ് കണി കണ്ടിടാം മഞ്ഞിൽ  മഴവിൽ ശലഭമാകാം പുലരിയിൽ ഉന്മേഷ പൂക്കളാകാം കണികൊന്ന പൂക്കളായി വസന്തമാകാം മണലൂറ്റാ പുഴയിലെ മീനായിടാം പുഴയിലെ ഓളങ്ങളായ് കുളിച്ചു വരാം പുതയിട്ട്  മണ്ണിന്നു തണലേകിടാം വിയർപ്പിട്ടു ചാലിട്ടു  നീരോഴുക്കാം തട്ടിട്ടു  തട്ടായി കൃഷി ചെയ്തീടാം മരം നട്ടു ചുള്ളിക്ക് കമ്പോടിക്കാം കുഴികുത്തി മതങ്ങളെ ദഹിപ്പിച്ചിടാം പൂക്കളെ കല്ലിട്ടു പൂജിച്ചിടാം ദൈവത്തിനെ നമുക്ക് സ്വതന്ത്രരാക്കാം മരങ്ങളെ വരിച്ചങ്ങു ജീവിച്ചിടാം കാട്ടിൽ ഇണ ചേർന്ന് സ്നേഹിച്ചിടാം കാറ്റു മുറിച്ചങ്ങു ഊർജമാക്കാം സൂര്യനെ ധ്യാനിച്ച് വിളക്കു വയ്ക്കാം മദ്യം വെടിഞ്ഞു കൈ കഴുകാം സ്നേഹ മന്ത്രങ്ങൾ ഉരുക്കഴിക്കാം പ്രകൃതി മുതലായി സംരക്ഷിക്കാം മനുഷ്യരായി നമുക്ക് തല ഉയർത്താം മനുഷ്യരായി നമുക്ക് തല ഉയർത്താം ഒത്തൊരുമിച്ചു കൈകൾ കോർക്കാം