Skip to main content

Posts

Showing posts from February, 2024

പതിവുകളുടെ ബുദ്ധൻ

പതിവുപോലെ പ്രണയംകൊണ്ടാടി പനിനീർപ്പൂവുകൾ തിരിച്ചുപോയി ബുദ്ധന്, ധ്യാനം പോലെ നോവിന്, മുള്ളുകൾ ബാക്കിയായി പ്രണയത്തേക്കാൾ പഴക്കം ചെന്ന പനിനീർപ്പൂവ് അതും, ബുദ്ധന് മുന്നിൽ  ആരും അറിയാതെ സമർപ്പിക്കപ്പെട്ടത് ബുദ്ധൻ്റെ ധ്യാനത്തിന് മുന്നിൽ  മറ്റൊരു പൂവ്  അത് ധ്യാനത്തിനായി സമർപ്പിക്കപ്പെട്ടത് അതിന് രൂപമില്ല രൂപം ധ്യാനത്തിന് വിധേയം ബുദ്ധരൂപം എല്ലാധ്യാനങ്ങൾക്കും അതീതം പ്രണയത്തിന് മുന്നിൽ പനിനീർപ്പൂക്കൾ പഴകുന്ന മണം  ബുദ്ധൻ പ്രണയത്തിനും പിന്നിൽ ധ്യാനത്തിനും പ്രണയത്തിനും രൂപമില്ല വിരഹാർത്ഥികൾ ഉപയോഗിക്കും ഭാഷക്കരികിൽ അവൻ്റെ പ്രണയം പഴകും കവിതകൾ നിൻ്റെ കവിത ഒരു പൂവാണെന്ന് മൊട്ടിൻ്റെ മേഘങ്ങൾക്ക് താഴെ  പനിനീർപൂക്കൾ അന്നും മൊഴിനൽകും ചാറ്റൽമഴകൾ വന്ന് ഉടലിൽ തട്ടും പ്രഭാതം പകൽക്കനം  അന്നത്തെ നാലാമത്തെ മേഘത്തിൻ്റെ കടന്ന് പോക്ക് മേഘങ്ങൾക്ക് താഴെ എല്ലാ കിളികളും പ്രണയത്തിന് വിധേയമാകും പ്രഭാതം പ്രണയങ്ങൾ ഉടലിൽ ചെന്ന്  മുട്ടുന്നു പുലരിയില്ലാത്ത പകൽ മുകളിൽ വിധേയത്ത്വത്തിൻ്റെ മേഘം  വിരഹാർത്ഥികൾ കടത്തുവള്ളം പോലെ ഉപയോഗിക്കും മൂക്കൂത്തി നഷ്ടപ്പെട്ട, വിരഹത്തിൻ്റെ സുഷിരം വീണ  മൂക്കിന്നരികിൽ, ചുംബനത്തിൻെ  കൊത്തുപണികൾ പൂർത്തിയ

പനിയുടൽ മാതൃകകൾ

എനിക്ക് പനി വരുമ്പോഴെല്ലാം എൻ്റെ ജനലിന് പനിച്ചു അതിൻ്റെ അഴികൾക്ക് ആഴങ്ങളുടെ ചൂടെടുത്തു അഴികൾ പുതച്ച് ജനലും ജനൽ പുതച്ച് വീടും കിടന്നു എനിക്ക് പനി വരുമ്പോഴെല്ലാം ചികിത്സിക്കുവാൻ പോയിരുന്ന ഒരു ആശുപത്രി ഉണ്ടായിരുന്നു എനിക്ക് എൻ്റെ ഭാഷക്കരികിൽ ഉടലിന്നടുത്ത് അത് തമിഴ്ഭാഷയിൽ ചികിത്സിച്ചു എനിക്ക് പനി വരുമ്പോഴെല്ലാം എൻ്റെ ഭാഷക്കും പനിച്ചു അത് ചെന്തമിഴിൽ  ഓരോ വാക്കുകൾക്കും ചികിത്സിച്ചു എനിക്ക് പനി വരുമ്പോഴെല്ലാം മന്ദാരം പുതച്ചു ജനൽ സ്വയം പനിച്ചു  അതിൻ്റെ പനി പുതച്ചു കുരുവി മണം ഒഴുക്കിവിട്ട്, സ്വയം പുഴയാവും പൂക്കൾ കടലാസുവഞ്ചികളുടെ മാതൃകയിൽ പനി കടലാസിൽ ഉണ്ടാക്കി ഉടലിലൂടെ ഒഴുക്കിവിട്ടു പൂക്കൾ കൂടെയൊഴുകി ജനൽ അതിൻ്റെ പനിയിതൾ എനിക്കൊപ്പം പനിയും ജനാലയും ഒഴുകി . എനിക്ക് പനി വന്നപ്പോഴെല്ലാം എൻ്റെ പനി അവളുടെ ഉടലിൽ ചെന്ന് മുട്ടി  അവളുടെ ഉടൽ കൊതിച്ചു പനി ഞങ്ങളുടെ എല്ലാ കൊതികൾക്കും ഒരുമിച്ച് പനിച്ചു അത് ആശുപത്രികളിൽ ചെന്ന് തട്ടി മരുന്നുകുപ്പികൾ നിലത്ത് വീഴാതെ വീണുടഞ്ഞു ഒരു സിറിഞ്ചിൻ്റെ സൂചിമുന കൊണ്ട് ഞങ്ങളുടേതല്ലാത്ത മരണം ഞങ്ങളുടെ കൺമുന്നിലൂടെ ഒഴുകിപ്പോയി നോക്കിനിൽക്കുമ്പോൾ വീടിന്നരികിലൂടെ ജനൽ ഒഴുകുന്നു ഞങ്ങ

ക്ഷമിക്കണം, എല്ലാ ഇലകളുടേയും പകുതിക്ക് വെച്ച് എൻ്റെയാകാശം നിർത്തുന്നു

മണ്ണിലലിയാൻ മടിക്കും ഒരു അടർന്ന ഇല പോലെ അടർന്നുവീഴാൻ മടിക്കും ഉപമയുടെ ഒരിലയാവും ഉടൽ മടിയുടെ ഒരില കരിയിലയുടെ മാറ്റിനി ഒരിലയും പൊഴിക്കുവാനില്ലാത്ത കാറ്റ് അനുസരണയുടെ കല ശാസ്ത്രത്തിൽ നിന്ന്  ഊർജ്ജത്തെ മാറ്റിനിർത്തുന്നു ഊർജ്ജത്തോട്, ഒരു കലയാകുവാൻ ആവശ്യപ്പെടുന്നു ശലഭത്തിൻ്റെ ചിറകടി,  ആകാശം കലകളിൽ അടർത്തിയെടുക്കുന്നിടത്ത് ഊർജ്ജത്തെ, പറഞ്ഞ് പഠിപ്പിക്കുന്നു, കലകളുടെ സൗമ്യത. വീശുവാൻ മാത്രമല്ല ഓരോ ഇലയേയും നിലനിർത്തുവാനും പരിശീലിക്കും കാറ്റ് ആകാശം ശൂന്യതയുടെ കല ശലഭസ്മൃതികളിൽ  ജനിമൃതികളുടെ ആകാശം ഗോലിയുടെ ഉരുളൽ ഒരു കുഴിയാകും ചന്ദ്രൻ വിരലുകളുടെ കല കലയിലേക്ക് അതിൻ്റെ ഉരുളൽ  ഇനി കുഴികളിലേക്ക് പുറപ്പെട്ടുപോകുന്നുണ്ടാവുമോ വിരലുകൾ വിരലുകളിൽ നിന്നും  അകലം പാലിക്കും ശൂന്യതയുടെ ഗോലി പടികൾക്കരികിൽ ഒരു വാതിൽക്കാലം  പണിഞ്ഞ് വെയ്ക്കും വീട് നടത്തത്തിൻ്റെ മാതൃകയുണ്ടാക്കി കാൽവിരലുകളിൽ നിന്നും ഉടലിലേക്ക് ഒരു, നടത്തം പടർത്തുകയായിരുന്നു മുന്തിരിവള്ളികളിൽ പാകമായ കൊത്തുപണികൾ പോലെ ശിൽപ്പം അതിൻ്റെ നിശ്ചലത പടർത്തും ഇടം നോക്കിനിൽക്കലുകൾ മാത്രം അടർത്തുന്നു കാൽവിരലുകൾക്ക്  പിന്നാലെ പായും ഉടൽ ഉടൽ മടുക്കുമ്പോൾ  നിശ്ചലത അടർത്തുമ