Skip to main content

ദത്തു ഭൂമി

ഭാരതം എന്നോ ആർക്കോ  ഒരു ദത്തു ഭൂമി
ദത്തെടുക്കപ്പെട്ട മക്കൾ എല്ലാവരും  ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന് പഠിക്കും?
ദത്തെടുത്ത പാർട്ടികൾ ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന്  പഠിക്കും?
മതങ്ങൾ മനസ്സിലാക്കും
ദത്തു പുത്രിമാർ മനസ്സിലാക്കും
ഈ ഭൂമി  സ്വന്തം അമ്മ ആണെന്ന് മക്കൾ എന്ന് മനസ്സിലാക്കും 

Comments

  1. ഭാരതമാതാവിന്‍ മക്കളെവിടെ?

    ReplyDelete
    Replies
    1. ഭാരതം പെറ്റത് മിണ്ട പ്രാണി കളെ ആണ് മരങ്ങളും സസ്യങ്ങളും എല്ലാം പെടും അവര്ക്കൊരു കൂട്ടായി ദ്രാവിഡർ എന്നും ആര്യർ എന്ന് രണ്ടു മക്കളെ എടുത്തു വളർത്തി
      ആക്രമിക്കാൻ വന്ന കൊള്ളക്കാരെ മക്കളെ പോലെ സ്വീകരിച്ചിരുത്തി
      കച്ചവടത്തിന് വന്ന കച്ചവടക്കാരെ ദത്തെടുത്തു
      അയൽ രാജ്യത്തു നടന്ന വിപ്ലവം പോലും സ്വന്തം പോലെ ദത്തെടുത്തു
      എന്നിട്ടെന്തായി?
      മതം ഇല്ലാതിരുന്ന രാജ്യം സംസ്കാരം മതം ആയപ്പോൾ മതങ്ങളും ദത്തെടുത്തു
      ഇപ്പൊ രാജ്യം ഇന്ത്യ ആയി.. ചരമഗീതം എഴുതി കഴിഞ്ഞു ഭൂമിക്കാണ് ..ഭൂമി നമുക്ക് ഇന്ത്യ അല്ലെ? സമ്പാദ്യം മുഴുവൻ വിദേശ രാജ്യത്തു ഇന്ത്യയിൽ പട്ടിണി ദാരിദ്ര്യം ജനങ്ങൾക്ക്‌ അധികാരത്തിനു വിദേശത്ത് നിക്ഷേപം. വിദേശത്ത് തുമ്മിയാൽ ഇവിടെ വില കൂടും ഇവിടെ സമ്പത്ത വ്യവസ്ഥ തളരും. സ്വന്തം പട്ടാളക്കാരുടെ തല അറുത്ത അയൽ രാജ്യത്തിനോട് ഒന്നും ചോദിക്കാനില്ല തീവ്രവാദി മരിച്ചാൽ ചോദിയ്ക്കാൻ ആളുണ്ട് ഇറ്റാലിയൻ നവികര്ക്ക് വേണ്ടി വാദിക്കാൻ ഇവിടെ ആൾക്കാരുണ്ട്? ഈ ഭൂമി ആരുടെതാണ് അപ്പോൾ? ചൈന കയ്യേറുന്നു? എന്താ നമ്മൾ ഇങ്ങനെ വിഘടിച്ചു നില്ക്കുന്നത്? ദത്ത് പുത്രരേ പോലെ? മലാല യൗസുഫ് ഇന്ത്യയിൽ കുട്ടികളുടെ ബാല വേലയെ കുറിച്ച് പ്രസംഗിച്ചു U N . മലലക്ക് വേണ്ടി കയ്യടിച്ചു കുട്ടികൾക്കോ? പോട്ടെ അജിത്‌ ഭായ് എല്ലാം ശാപം ആണ് ഭാരതത്തിനു എന്നോ കിട്ടിയ ശാപം സ്വന്തം ജനങ്ങൾ ഒരിക്കലും ഭാരതത്തെ സ്നേഹിക്കില്ല എന്നോ ഭാരതം കൊണ്ട് പ്രയോജനം വിദേശി കലക്ക് അത് കച്ചവടത്തിന് വന്നാലും ശരി ആക്രമിക്കാൻ വന്നാലും ശരി വഴിയെ പോയാലും ശരി. ഭാരതത്തിൽ ജനിച്ചാൽ വിദേശത്ത് പോയി കഷ്ടപ്പെടണം എന്നാവും
      എന്ടോ സുല്ഫാൻ യുനിയാൻ കര്ബ്യിടെ അന്ടെര്സണ്‍ amway ബോഫോര്സ് ലാവ്‌ലിൻ തുടങ്ങിയ കേസുകളിൽ വിദേശ രാഷ്ട്ര കംബനികല്ക് ഒരു സമൻസ് പോലും പല കേസുകളിലും നേരെ പോയിട്ടില്ല അത് കൂടി കൂട്ടി വായിക്കണം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!