Skip to main content

Posts

Showing posts from August, 2018

കടൽ നനവ്

ചിലപ്പോൾ രണ്ടുതിരമാലകൾ അല്ലെങ്കിൽ നനഞ്ഞുകുതിർന്നവെള്ളത്തിന്റെ ഓലമെടഞ്ഞുണ്ടാക്കിയ ഒരിടത്തരം കടൽ ചിലപ്പോഴെങ്കിലും കിടക്കുന്നതിനിടയിൽ തോണിയുടെ മനസ്സുള്ള കടൽ ഒരു ചഞ്ചലനിമിഷത്തിൽ ആഗ്രഹിക്കുന്ന ഓലമേഞ്ഞമേൽക്കൂര മേഞ്ഞ വാരിയിൽ നിന്നുമിറ്റുന്ന കാരനിറമുള്ള തുള്ളികളെ മാത്രം കടൽ ബഹുമാനിയ്ക്കുന്നതിന്റെ നെടുനെടുങ്കൻ രഹസ്യങ്ങൾ ഒരായിരം വെയിൽതുള്ളികൾക്കും എത്രയെത്ര കാക്കനോട്ടങ്ങൾക്കും എത്രയോ മൈനനടത്തങ്ങൾക്കും അപ്പുറം പകരം വെയ്ക്കുവാനില്ലാത്ത തള്ളവിരലുള്ള തിരമാലകൾ മെടയുന്നതിനിടയിൽ കാലിന്റെ വിരൽമടക്കിൽ ഒരൊറ്റ പിടച്ചിലിൽ പിടിച്ചുവെച്ചിരിയ്ക്കുന്ന കുതിർന്ന ഒരോലമടലാകുന്നു കേരളം.. വായിക്കുക എന്നാൽ കുറച്ച് നനവുള്ള വാക്കുകൾ മെടയുക എന്നുകൂടിയാവണം ഇവിടം കുറച്ച് നനവുള്ള വരികളാണ് നിറുകയിൽ ഒരു തുള്ളി തെറിച്ചിട്ടുണ്ടെങ്കിൽ മാത്രം തുടർന്നു വായിക്കുക....

വിശുദ്ധം

കുറച്ച് കൂടി വിശുദ്ധമാണ് നരയിലേയ്ക്കുള്ള തീർത്ഥയാത്രകൾ അതു കൊണ്ട് നിന്റെ എന്ന വാക്ക് എന്റെ പ്രാർത്ഥനകളിൽ ഞാനുൾപ്പെടുത്തുന്നില്ല ആരാണ് കൊതിക്കാത്തത്? ആഗ്രഹങ്ങളുമായി കെട്ടുപിണഞ്ഞ്, മണ്ണുമായി ഒട്ടും അകലമില്ലാത്ത ഒരു വേരിന്റെ മരണം അരികുകളിൽ അകലങ്ങൾ കൊത്തിവച്ച് അറ്റത്ത്, വിലപിക്കുവാൻ ഒരു മരം മുകളിൽ ഒരൊറ്റ കിളി അതേ മരത്തിന്റെ ചിത, അതിന്റെ കെടും മുമ്പുള്ള തണൽ എരിയുന്ന വസന്തങ്ങൾക്കിടയിൽ ശലഭാകൃതിയിൽ പടർന്നുപിടിയ്ക്കുന്ന തീയുടെ മാത്രം പൂന്തോട്ടം.. വിനിമയം ചെയ്യപ്പെടുകയാണ് സമയം ഇരിയ്ക്കുന്ന തുമ്പിയ്ക്കും അതേ തുമ്പിയിലെ നിശ്ചലത അതിന്റെ തന്നെ അഭയാർത്ഥികളാവും വിധം കേൾക്കുന്നുണ്ടോ വിരിയുന്ന വിധം മിടിയ്ക്കുന്നുണ്ട് ഉള്ളിന്റെ ഉള്ളിൽ ഒരു മിഴാവിന്റെ മൊട്ട്..

ഴജ

പതിനെട്ടാം നൂറ്റാണ്ടിൽ എന്നോപെയ്ത രണ്ട് മഴകൾ അന്നു പങ്കുവെച്ച നാലു രഹസ്യങ്ങളിൽ ഒന്നായിരുന്നു ഴജ അന്ന് അക്കങ്ങളായിരുന്നു രഹസ്യങ്ങളുടെ കൂട്ടിരിപ്പുകാർ കൂടുതൽ രഹസ്യങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ അന്ന് നാലിനേക്കാൾ വല്യസംഖ്യയായിരുന്നു മൂന്ന് കാലം കൊണ്ട് പോലും അത്ര പഴക്കമുള്ളതായിരുന്നില്ല പതിനെട്ടാം നൂറ്റാണ്ട് എന്നിട്ടും സൂക്ഷിച്ചിരുന്ന രഹസ്യങ്ങളുടെ പഴക്കം കൊണ്ട് പതിനെട്ടാം നൂറ്റാണ്ട് അതിന് മുമ്പുള്ള നൂറ്റാണ്ടുകളേക്കാൾ പഴകികൊണ്ടേയിരുന്നു അന്നത്തെ അഞ്ചിതളുള്ള പൂക്കളിൽ ആറും രഹസ്യങ്ങളായിരുന്നു കേസരങ്ങൾ ചാരൻമാരും അന്ന് എന്നത് സാധാരണക്കാർക്ക് ഒരിക്കലും ആരും കാണാനാവാത്ത തീയതികളിൽ പൊതിഞ്ഞ ഒരക്കവും ഒന്നാമത്തെ രഹസ്യം തിരഞ്ഞാണ് അന്ന് പാതി പെയ്ത മഴ ഇന്നും തോരാൻ മറന്ന് വന്നുപോകുന്നത്... ഇന്നും ഒരു പാതി കൊണ്ട് തോരാനും മറു പാതി കൊണ്ട് പെയ്യാനും മറന്നു പോകുന്ന തുള്ളികളിൽ ഓരോന്നിലും ഏകാന്തതയുടെ നിറച്ച മഴ അന്നത്തെ വെറുമൊരു രഹസ്യമാകുന്നു ഇനിയും കെട്ടിട്ടില്ലാത്ത മഴയുടെ ചിത ചുറ്റും കൂടി നിൽക്കുന്ന അതേ മഴയുടെ തോർച്ചകൾ 2 രണ്ടാമത്തെ രഹസ്യം തിരഞ്ഞ് പോയത് മൊട്ടുക

വിരൽ കലാപങ്ങൾ

പൂവിൽ നിന്ന് നൃത്തത്തിലേയ്ക്ക് നടന്ന് നൃത്തത്തിന്റെ ആകൃതിയിൽ ഇറങ്ങിപ്പോകുന്നു ഇടയ്ക്കിടയ്ക്ക് വിരിയാൻ വേണ്ടിമാത്രം നിർത്തി കൊടുക്കുന്ന തീവണ്ടിയുടെ മൊട്ട്... ഓരോ സ്റ്റേഷനും വീട്ടുമുറ്റത്തെ മോഷണം പോയ തീവണ്ടിച്ചെടികൾ നട്ടുവളത്തിയ പൂന്തോട്ടത്തിലെ ചെടിച്ചെട്ടിയാവുന്നു മുഴങ്ങുന്ന കറുത്തശബ്ദം തേച്ചുകഴുകി കൊണ്ടുതൂക്കിയിട്ട മുറ്റത്തെ കാക്കമണികൾ... വഴികൾക്കായ്  ഒഴിച്ചിട്ടിരിയ്ക്കുന്ന  ഇടങ്ങളിൽ വീടുകൾക്കിടയിൽ നീറുകൾ കയറിപ്പോകുന്ന വളർത്തുമഴ ഇനി തടയുവാനാകില്ല ഒരു കൈകൾക്കും തടുക്കുവാനുമാകില്ല.. വരൂ താളത്തിലെങ്കിലും എന്നിൽ നിന്നും അഴിച്ചുകൊണ്ടുപോകൂ ഈ വിരൽ കലാപങ്ങൾ!

പാട്ടും കാടും

കാട് വാടകയ്ക്ക് കൊടുക്കുന്ന നിന്റെ വീട്ടിനടുത്തുള്ള കിളിമരം ഉലഞ്ഞുലഞ്ഞ് നിന്നേ കേൾക്കാനായി മാത്രം എന്നെ വാടകയ്ക്ക് എടുത്തിരിയ്ക്കുന്ന ഒരു മുതലാളിയാവുകയാണ് നിന്റെ വീട്ടിലെ ഓരോ പാട്ടും. പാട്ടുകഴിഞ്ഞാൽ പാട്ട്, ഉള്ളിൽ നിന്നും പുറത്തുവന്നു പൂക്കുന്ന പൂവാക ഓരോ പൂവും നമ്മുടെ ഉടലുകൾ വാടകയ്ക്ക് കൊടുക്കുന്ന പാട്ടുകളുടെ കാടാകുന്നു പൂന്തോട്ടത്തിന്റെയും വസന്തത്തിന്റേയും ഉറവകഴിഞ്ഞാൽ ദ്രാവിഡഭാവങ്ങൾ ഉറവയിൽ വീണ്ടെടുക്കുന്ന നീ ഒരു ഞാൻ നദി നമ്മൾ രണ്ട് കിളിയരഞ്ഞാണങ്ങൾ കേട്ടു കഴിഞ്ഞാൽ പാട്ട് രണ്ടാകുന്നു അപ്പോൾ നമ്മൾ അകം കൊണ്ട് ഓരോ മൺത്തരികൾക്കിടയിലും അകലം ചുമന്നുകൊണ്ടിടുന്ന രണ്ടുറുമ്പുകൾ പാട്ടുകഴിഞ്ഞ നമ്മുടെ ചുണ്ടുകൾ ചന്ദ്രനിൽ കൊത്തുപണികൾ ചെയ്യുന്ന ചാന്ദ്രസംഗീതം കേട്ടുകഴിഞ്ഞ പാട്ട് ഉടലിൽ പവിഴമല്ലികളിൽ പണിയുന്ന കപ്പൽച്ചാലിന്റെ രണ്ടുടമസ്ഥർ കേട്ടു കഴിഞ്ഞിട്ടും പാട്ട് കഴിയുന്നില്ല അത് നിറങ്ങളുടെ കൊത്തുപണികൾ ചെയ്ത ശലഭത്തിന്റെ പിറകിൽ തുറക്കാവുന്ന സിബ്ബായി പാതിതുറന്ന് കിടന്നുറങ്ങുന്നു... ഇവിടെ നിറങ്ങൾ രണ്ടരയന്നങ്ങൾ പാട്ടു മറക്കുവാൻ പല നിറങ്ങളിൽ പരിശീലിക്കുന

ബാർക്കോഡുകളുടെ ദൈവം

വെച്ചതും വെയ്ക്കാത്തതുമായ നൃത്തത്തിന്റെ അടുത്തുകിടക്കുന്നു. ചുവടുകൾ ഒലിച്ചിറങ്ങുന്ന കാലുകൾ ഉടൽ, ചലനങ്ങളുടെ വറ്റലായിരിക്കുന്നു ഇറ്റുന്നതെല്ലാം ഇന്നലെ കണ്ട മരത്തിന്റെ ചില്ലകളാവുന്നു ചുവരിൽ പ്രത്യക്ഷപ്പെടുന്ന ഇറ്റിനിൽക്കുന്ന ജാലകം വാതിൽ ഒരു കൈകേയി മുറിവായിരിയ്ക്കുന്നു എല്ലിന്റെ അറ്റത്ത് ഒച്ച കുറച്ച് വെളുപ്പും കറുപ്പ് കൂട്ടി രാത്രിയും ഇട്ടിരിയ്ക്കുന്ന ഒപ്പ് വളകളിൽ കൂടുകൂട്ടുന്നതിനിടയ്ക്ക് കണ്ടുകാണില്ല, കിളികൾ വീണ്ടും നൃത്തം പഠിപ്പിച്ച് ഒരുടലുണ്ടാക്കി തരാമെന്ന് വാക്ക് കൊടുത്ത വിരലുകൾക്കൊപ്പമാണ് യാത്ര കേൾക്കാം ഇറ്റുവീഴുന്ന മഴത്തുള്ളി രണ്ടിലകളുടെ ജാരനാകുന്ന ഒച്ച ചത്തുപൊന്തിയതാവും നടന്നുപോകുമ്പോൾ, മീനിന്റെ കണ്ണുകൾ ജലം ഊരിയിട്ട ചെരുപ്പുകളാവുന്നിടത്ത് വെച്ച് ബാർകോഡുകളുടെ ദൈവമായിരിയ്ക്കുന്നു ജീവിതം വിലയിടാൻ മാത്രം കാണുന്നിടത്തൊക്കെ വെച്ച് ഇനി സ്കാൻ ചെയ്യപ്പെടുമായിരിയ്ക്കും..