അങ്ങിനെ ഓരോ അഞ്ചു വർഷം തോറും നടത്താറുള്ള ആമയും മുയലും തമ്മിലുള്ള വർഗ്ഗീയ മത്സരം കാട്ടിൽ അടുത്ത് വരുന്നു...
ഇത്തവണയും ആമക്ക് പ്രയോചകർ ധാരാളം പേരുണ്ട്. ബഹുരാഷ്ട്ര എണ്ണ കമ്പനികൾ, ടയർ കമ്പനികൾ, ആമയുടെ തോടിനോട് ബഹുമാനം ഉള്ള ചില്ലറ വ്യാപാരികൾ, ആമയുടെ വേഗതയിൽ സഹതാപം ഉള്ള മനുഷ്യാവകാശ പ്രവർത്തകർ, ആമ എപ്പോഴും പാവം ആണ് എന്ന് വിശ്വസിക്കുന്ന വിപ്ലവ പ്രസ്ഥാനങ്ങൾ....
മുയൽ പതിവ് പോലെ കസറത്തു നേരത്തെ തുടങ്ങി, അഹങ്കാരത്തിന് ഒരു കുറവും ഇല്ല! "മുമ്പും ഞാൻ 0 ത്തിൽ നിന്ന് 3 മൈൽ കടന്നത് നിമിഷങ്ങൾ കൊണ്ടാണ്!" "ഞാൻ മണ്ണിന്റെ പുത്രനാണ്", കരയിൽ ഞാനാണ് ആന! ചേന.. മാങ്ങത്തോലി, ആമയെ "ക്ഷ" "റ" വരപ്പിക്കും, നക്ഷത്ര കാൽ എന്ണിക്കും... ആമ വെള്ളത്തിൽ നിന്ന് വന്നതാണ് എന്നൊന്നും എന്നൊന്നും പറയണ്ട ...കേട്ടാൽ തന്നെ തൊലി ഉരിയും!
എല്ലാ തവണയും തോല്ക്കുന്ന സഹതാപം കൊണ്ടെങ്കിലും മുയലിനെ ഒന്ന് പ്രോത്സാഹിപ്പിക്കാം എന്ന് വിചാരിച്ചാൽ മുയൽ ഒന്നുകിൽ ഉറക്കം നടിച്ചു തോൽക്കും, അതല്ലെങ്കിൽ ആമയെ ജയിപ്പിക്കുവാനായി മാത്രം മത്സരിക്കുന്ന മുയൽ "മുയലിന്റെ തോലിട്ട ആമ തന്നെ" എന്ന് തോന്നിയ തോന്നിവാസി കഴുത ഇത്തവണയും മത്സരം കാണാൻ തയ്യാറെടുത്തെങ്കിലും; ജയിച്ചു കഴിഞ്ഞാൽ ആമയുടെ പുറന്തോടിനു പുറത്തു വരുന്ന അഹങ്കാരത്തിന്റെ മുഖവും ഓർത്ത് അടുത്ത അഞ്ചു വർഷം വരെ ആമയുടെ ഭാരം ചുമക്കേണ്ട ദുർവിധിയെയും പഴിച്ചു കിടന്നുറങ്ങുവാൻ തന്നെ തീരുമാനിച്ചു.
എന്നാലും ആമേടെ ഒരു ദീര്‍ഘായുസ്സ്
ReplyDeleteആമ കാട്ടിലെ ദേശിയ മൃഗമാകുന്നു അജിത് ഭായ് കരയിലും വെള്ളത്തിലും ജീവിക്കും പര്ദ്ധയും ഉണ്ട്
Delete