Skip to main content

Posts

Showing posts from November, 2020

ഒരു ദിവസത്തെ പുലരി

നിശ്ശബ്ദതയുടെ ഷവറിൽ കുളിക്കുന്നത് പോലെ ഒഴുകിവരും ജീവിതത്തിന് കീഴിൽ  കൊണ്ടുനിർത്തുന്നു കുളിക്കുന്നു, തലകുടയുന്നു ആനന്ദിയ്ക്കുന്നു  എന്റെ മഞ്ഞുകാലം. ഉടലില്ലായ്മയെ, ശൂന്യതയെ തോർത്തിയെടുക്കുന്നു അതിൽ  ഒരു ദിവസത്തെ പുലരി. സൂര്യനെ  കുളിപ്പിച്ചെടുക്കും കിളികൾ തൂവലുകൾ ഉഴിഞ്ഞ് പാടും പാട്ടും വകഞ്ഞ് ചാഞ്ഞും ചരിഞ്ഞും നോക്കി കുത്തിക്കൊടുക്കും, പൊട്ടിന്നരികിലിരിയ്ക്കുകയാവും ഇപ്പോൾ അവളുടെ ഏകാന്തത.

ഇലഡിറ്റക്ടീവുകൾ

മഞ്ഞയുടെ ഉത്ഭവം തിരഞ്ഞ് മരമാകെ സഞ്ചരിക്കുന്ന ഇലഡിറ്റക്ടീവുകൾ മറവിയ്ക്കിട്ടേക്കാവുന്ന ശീർഷകങ്ങൾപോലെ അവരിട്ടേക്കാവുന്ന നീളൻ കുപ്പായമാവണം നവംമ്പർ അനക്കുവാൻ കഴിയാത്ത ചെറുവിരലുകളുടെ തടവറയിൽ വിശുദ്ധനാരങ്ങകളും നെല്ലിയും മഞ്ഞ ഒരു പുണ്യാളൻ മനസ്സുണ്ടായിരുന്നു എന്ന് കേട്ട് ഓരോ ശവക്കുഴികളും  തുറന്നുനോക്കുന്ന  നിറമില്ലാത്ത മണ്ണ് അവയ്ക്ക് മുകളിൽ നനവും മരുന്നുകടകളാവുന്നില്ല പൂക്കൾ പുറത്തുനിന്ന് വാങ്ങുവാൻ എഴുതിക്കൊടുത്ത മരുന്നിന്റെ മണമുള്ള കുറിപ്പടികൾ തുറക്കുന്നതിനിടയിൽ പറക്കുന്നതിൽ കാത്തുനിൽക്കുന്നതെല്ലാം ശലഭങ്ങൾ കുറവുള്ള നിറങ്ങളെല്ലാം പകൽ ഉണ്ട് എന്നതാണ് ഇരുട്ട് പിറന്നതിന്റെ തെളിവ് അതുതന്നെയാണ് മുകളിൽ വരികൾക്കിടയിൽ തുറന്ന താഴും ഒളിപ്പിച്ചതെല്ലാം തിരുത്തിയത് പോലെ പിന്നെ കാണുമെങ്കിൽ മനസ്സിലായാൽ മാത്രം പിറന്നതെന്ന് വായിക്കാവുന്ന വിധം വെറും പറന്നതിന്റെ പാടുകൾ.

കള്ളൻ ആൾക്കൂട്ടം എന്നിവയിലെ ഒന്നെന്ന നിർമ്മിതി

ഒരാൾ കൂടി  വരുവാനുള്ള ഒരാൾക്കൂട്ടം. ഒരാൾക്കൂട്ടത്തെ  മോഷ്ടിച്ചുകൊണ്ടു പോകുന്ന  കള്ളൻ എല്ലാ ആൾക്കൂട്ടങ്ങളും പലപ്പോഴായി കള്ളനായി മാറ്റിനിർത്തി  അവരിൽ ഒരാളെ അയാളുടെ നിറം അയാളുടെ സ്വഭാവം അയാളുടെ സമയം അതിനനുസരിച്ചു രൂപപ്പെട്ടുവരുന്നു പകൽ ആൾക്കൂട്ടങ്ങളെ  ഒഴിച്ചുവെയ്ക്കുന്ന കുപ്പിയായി കാണപ്പെട്ടു കൂടെ ഒഴിക്കപ്പെട്ടു  അയാൾക്ക് ചുറ്റും നിൽക്കുന്നവർ ഒപ്പം രാത്രിഗന്ധിയായ പൊള്ളുന്ന വെയിലും നിറം കൊണ്ടുകൊണ്ടു കറുത്തുപോയത് നിറമുള്ളതും നിറമില്ലാത്തതുമായ കുപ്പികളുണ്ടായി ആൾക്കൂട്ടം, ഒരാളെ തുറക്കുന്ന താക്കോലാണെന്ന് ആരോ പറഞ്ഞു എന്നിട്ടും അയാൾ മാത്രം തുറന്നുകിടന്നു. അകത്തേക്ക് മാത്രം ചാരി അവിടെ തുടർന്നു ഓടിട്ട വീടുകളിൽ പിറകുവശത്ത് മാത്രം ചാരി, ചരിച്ച് വെച്ചിരിക്കുന്ന വിധം  കാണപ്പെടുന്ന എണികൾ വാരിയിൽ നിന്നും  താഴെ വീഴുന്ന വെള്ളം താഴെവീണ് താഴെവീണ്  അവിടെ കിടന്ന് കെട്ടിക്കിടക്കുന്നതിന് മുമ്പ് ഒലിച്ചുപോകുന്നതിന് മുമ്പ് താഴെ നിന്ന് എണിയെടുത്ത് ചാരി  മുകളിലേയ്ക്ക് കയറി ചോർച്ചകൾ അടച്ചു ഓടുകൾ മാറ്റിയിട്ടു തനിയെ മഴ നനഞ്ഞ് താഴെയ്ക്കിറങ്ങി പനിയ്ക്കപ്പെട്ടവരും പനിപിടിക്കാത്തവരും ഉണ്ടായി ആൾക്കൂട്ടങ്ങളിൽ അവർ തങ്ങളിൽ ഇടപ