പുലരി; ഉപയോഗിച്ചു, സന്ധ്യയാക്കാതിരുന്നെങ്കിൽ! സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും, കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും, ഒരു ചാന്ദ്രരാവിന്റെ; ഉറക്കമിളക്കലും, ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ! കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ! മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും.. തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും- ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ! കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ! മനുഷ്യർ, മൃഗങ്ങളായി; ഇരതേടിനടക്കലും പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും- ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ! ദേഹം; ദുരുപയോഗിച്ചു, ജഡമാക്കാതിരുന്നെങ്കിൽ! മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും! ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും! വേർപാടും; കരയുന്ന, കരിയുന്നഓർമയും ഒഴിവായി; ഭൂമിയിൽ, കദനംകുറഞ്ഞേനെ! വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ ! മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും! ഉറക്കപ്പെടുത്തുവാൻ! ഒരു രാവിൻറെ മൂളലും! തണലിനും, നിലാവിനും, വെവ്വേറെനേരവു
അപ്പോള്‍ വിശുദ്ധനാല്‍ക്കാലികളുടെ കാര്യമോ?
ReplyDeleteഅറുത്തു കൊന്നാലും വംശ നാശം വരുന്നത് വരെ പിടിച്ചു നില്കും അജിത് ഭായ്
Delete