Skip to main content

മാറ്റത്തിനു ചില വരികൾ

വെയിൽ നട്ടു സൂര്യനെ കിളിർപ്പിച്ചിടാം
മഴത്തുള്ളി വിതച്ചു മഴ കൊയ്തിടാം
 മിന്നലായി  മഞ്ഞൾ വിളവെടുക്കാം
മഞ്ഞിനെ പുലരിയായ് കണി കണ്ടിടാം

മഞ്ഞിൽ  മഴവിൽ ശലഭമാകാം
പുലരിയിൽ ഉന്മേഷ പൂക്കളാകാം
കണികൊന്ന പൂക്കളായി വസന്തമാകാം
മണലൂറ്റാ പുഴയിലെ മീനായിടാം

പുഴയിലെ ഓളങ്ങളായ് കുളിച്ചു വരാം
പുതയിട്ട്  മണ്ണിന്നു തണലേകിടാം
വിയർപ്പിട്ടു ചാലിട്ടു  നീരോഴുക്കാം
തട്ടിട്ടു  തട്ടായി കൃഷി ചെയ്തീടാം

മരം നട്ടു ചുള്ളിക്ക് കമ്പോടിക്കാം
കുഴികുത്തി മതങ്ങളെ ദഹിപ്പിച്ചിടാം
പൂക്കളെ കല്ലിട്ടു പൂജിച്ചിടാം
ദൈവത്തിനെ നമുക്ക് സ്വതന്ത്രരാക്കാം

മരങ്ങളെ വരിച്ചങ്ങു ജീവിച്ചിടാം
കാട്ടിൽ ഇണ ചേർന്ന് സ്നേഹിച്ചിടാം
കാറ്റു മുറിച്ചങ്ങു ഊർജമാക്കാം
സൂര്യനെ ധ്യാനിച്ച് വിളക്കു വയ്ക്കാം

മദ്യം വെടിഞ്ഞു കൈ കഴുകാം
സ്നേഹ മന്ത്രങ്ങൾ ഉരുക്കഴിക്കാം
പ്രകൃതി മുതലായി സംരക്ഷിക്കാം
മനുഷ്യരായി നമുക്ക് തല ഉയർത്താം
മനുഷ്യരായി നമുക്ക് തല ഉയർത്താം
ഒത്തൊരുമിച്ചു കൈകൾ കോർക്കാം

Comments

  1. മാറ്റത്തിനായ്, മാറ്റുള്ള വരികൾ തലയുയർത്തിത്തന്നെ നിൽക്കുന്നു..!!

    നല്ല രചന.ഇഷ്ടമായി.

    ശുഭാശംസകൾ..

    ReplyDelete
  2. നമുക്ക് പ്രകൃതിയുടെ മക്കളായി ജീവിച്ചിടാം.......

    ReplyDelete
  3. Nalla prameyam, avatharanam.

    ReplyDelete
  4. പ്രകൃതിയിലേക്ക് മടങ്ങാം..

    ReplyDelete
    Replies
    1. ശരത് വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete
  5. സൂര്യനെ ധ്യാനിച്ച് വിളക്ക് വയ്ക്കാമായിരുന്നു
    പക്ഷെ ഈ സരിതേം ശാലൂം ബിജൂം കൂടെ എല്ലാം കൊളമാക്കി!!

    ReplyDelete
    Replies
    1. നന്ദി അജിത്‌ഭായ് സോളാർ സീരിയൽ ഇനി എന്താവുമോ എന്തോ? ഇനി എത്ര നാൾ കൂടി കാണേണ്ടി വരും? ഗണേഷിനെ ഡേറ്റ് ഇല്ലാത്തതു കൊണ്ടാവും ഇപ്പൊ അധികം കാണാറില്ല.. സരിതയുടെ വസ്ത്രാലങ്കാരവും ശാലുവിന്റെ അഭിനയം എല്ലാം നന്നാവുന്നുണ്ട്. വക്കീൽ രാഷ്ട്രീയം പോലീസ് ദിവസം മുഴുവൻ മുഴുവൻ ചാനലിൽ കണ്ടിട്ടും സര്ക്കരെന്താ കണ്ണടക്കുന്നെ?

      Delete
  6. കവിത നന്നായിട്ടുണ്ട് ബൈജു :)

    ReplyDelete
    Replies
    1. നർമത്തിന്റെ മർമം അറിയുന്ന കഥാകാരന്റെ അഭിപ്രായത്തിനു വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഫെമിനിസ്റ്റ് പ്രണയം

എന്റെ പ്രണയത്തിനു ഒരു മുഖം മാത്രം അത് നിന്റെതാണ്, എന്റേതല്ല പിന്നെ നീ എന്റെതാവുന്നതെങ്ങിനെ? നീ എന്റെതാവാതെ ഞാൻ പ്രണയിക്കുന്നതെങ്ങിനെ? ഞാൻ പ്രണയിക്കുന്നുമില്ല! എന്റെ രക്തത്തിന് ഒരു നിറം മാത്രം അത് എന്റെതാണ്, നിന്റെതല്ല പിന്നെ അത് നിറമാകുന്നതെങ്ങിനെ? രക്തം നിറമില്ലാതെ അത് രക്തമാകുന്നതെങ്ങിനെ? എനിക്ക് രക്തവുമില്ല! നമ്മുടെ ഹൃദയത്തിനു ഒരേ മുറിവ്, മുറിവേറ്റപാട് അത് ഒരു ഇല പോലെ അടിയിൽ ഒന്നായിരിക്കുന്നു മുകളിൽ അത് രണ്ടു ഹൃദയങ്ങൾ ചേർത്ത പോലെ ആ മുറിവിന്റെ പ്രണയമാണോ നമുക്കിന്നു ഹൃദയം? രക്തമില്ലാതെ ഞാൻ കൊണ്ട് നടക്കുന്ന ഈ ഹൃദയത്തിനു എന്റെ ശരീരത്തിൽ സ്ഥാനമില്ല, എന്നാലും നിനക്ക് വേണ്ടി ഞാനിതു സൂക്ഷിച്ചു വയ്ക്കട്ടെ  വെറുമൊരു കളിപ്പാട്ടമായി പ്രണയിക്കുമ്പോൾ കളിക്കാനൊരു കളിപ്പാട്ടം അത് തന്നെയല്ലേ നിനക്കെന്റെ ഹൃദയം! ഇനി മറക്കണ്ട നീ  ഇനി പിണങ്ങി കരയേണ്ട  പ്രണയിക്കുമ്പോൾ പിണങ്ങുമ്പോൾ എന്റെ ഹൃദയം വച്ച് കളിച്ചോളൂ അതിൽ ഈയം ഇല്ല, മായം ഇല്ല, പ്ലാസ്റ്റിക്‌ ഇല്ല, കൃത്രിമ വർണവുമില്ല രക്തമോ ഇല്ലേ ഇല്ല! ഉള്ളത് ഒരു ഉറുമ്പിന്റെ കടി പോലെ ഒരു തരി നൊവുമാത്രം പിന്നെയോ?  അതിൽ നിറഞ്ഞു തുളുമ്പി  നില്ക്കു

ഒരു ഉൽപ്രേക്ഷ

പുലരി; ഉപയോഗിച്ചു, സന്ധ്യയാക്കാതിരുന്നെങ്കിൽ! സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും, കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും, ഒരു ചാന്ദ്രരാവിന്റെ;   ഉറക്കമിളക്കലും, ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ! കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ! മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും.. തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും- ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ! കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ! മനുഷ്യർ,  മൃഗങ്ങളായി; ഇരതേടിനടക്കലും പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും- ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ! ദേഹം; ദുരുപയോഗിച്ചു,  ജഡമാക്കാതിരുന്നെങ്കിൽ! മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും! ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും! വേർപാടും; കരയുന്ന, കരിയുന്നഓർമയും ഒഴിവായി;  ഭൂമിയിൽ, കദനംകുറഞ്ഞേനെ! വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ ! മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും! ഉറക്കപ്പെടുത്തുവാൻ!  ഒരു രാവിൻറെ മൂളലും! തണലിനും, നിലാവിനും,  വെവ്വേറെനേരവു