ചെന്താമര എന്നും കുളിക്കാനിറങ്ങുന്നു
ഹരിത മനോഹര പുടവ ചുറ്റി
ചേറുള്ള കുളത്തിൽ മാറുലഞ്ഞു
പൊക്കിൾക്കൊടി കാട്ടി തണ്ടുലഞ്ഞു
പല ദളങ്ങളായി മുങ്ങി നിവരുന്നു
സൂര്യനെ നോക്കിയാ താമരയാൽ
വെള്ളത്തിലായിട്ടും നീന്തി തുടിക്കുന്ന
വേരോ സുവർണ്ണ പാദസരം
വൈരം പതിപ്പിച്ച മൂക്കൂത്തി പോലെ
വെള്ള തുള്ളികളെങ്ങും തിളങ്ങി നില്പ്പൂ
മാറിലെ മാദക കൂമ്പുകളായി
പൂമൊട്ടു പലതും ഒളിച്ചുനില്പ്പൂ
തേൻ തേടി പാറുന്ന വണ്ടുകളായ്
കണ്ണുകൾ നീളുന്നു നിന്നെ നോക്കി
എൻ മനം കാറ്റായി ഉലച്ചതാണോ
നാണിച്ചു നീ മുഖം കുനിച്ചതാണോ
ഹരിത മനോഹര പുടവ ചുറ്റി
ചേറുള്ള കുളത്തിൽ മാറുലഞ്ഞു
പൊക്കിൾക്കൊടി കാട്ടി തണ്ടുലഞ്ഞു
പല ദളങ്ങളായി മുങ്ങി നിവരുന്നു
സൂര്യനെ നോക്കിയാ താമരയാൽ
വെള്ളത്തിലായിട്ടും നീന്തി തുടിക്കുന്ന
വേരോ സുവർണ്ണ പാദസരം
വൈരം പതിപ്പിച്ച മൂക്കൂത്തി പോലെ
വെള്ള തുള്ളികളെങ്ങും തിളങ്ങി നില്പ്പൂ
മാറിലെ മാദക കൂമ്പുകളായി
പൂമൊട്ടു പലതും ഒളിച്ചുനില്പ്പൂ
തേൻ തേടി പാറുന്ന വണ്ടുകളായ്
കണ്ണുകൾ നീളുന്നു നിന്നെ നോക്കി
എൻ മനം കാറ്റായി ഉലച്ചതാണോ
നാണിച്ചു നീ മുഖം കുനിച്ചതാണോ
താമരാക്ഷികള്‍
ReplyDeleteപങ്കജാക്ഷന്മാരും
Deleteശൃണു മമ ഹൃദയം,
ReplyDeleteസ്മരശര നിലയം..!!
നല്ല വരികൾ ഭായ്.
ശുഭാശംസകൾ....
സംസ്കൃതം വ്യാകരണം കൂടി ഇനി പഠിക്കണം അത് കഴിഞ്ഞു വേണം മലയാളം പഠിക്കുവാൻ
Deleteസംസ്കൃതം പഠിക്കാൻ പറ്റിയിട്ടില്ല പഠിക്കണം
നന്ദി സൌഗന്ധികം
നന്നായിട്ടുണ്ട് മാഷെ ...
ReplyDeleteവളരെ സന്തോഷം ഈ കൊച്ചു വരികൾ ഇഷ്ടമായതിൽ ഷഹിദ്
Deletemanasil thamarakal iniyum vidaratte......
ReplyDeleteനന്ദി അനു രാജ് വളരെ നന്ദി
Delete