രാമന്നു പാര് ഒരു വില്ലായിരുന്നുവോ?
സ്വയം അഗ്നിയായി ബാണമായ് മാറിയോ
സീതതൻ ചാരിത്ര്യ ശുദ്ധിയിൽ
തറച്ചുവോ?
ക്ഷത്രീയ ധർമത്തിൻ
മാനമായി കാത്തുവോ?
ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ
സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ?
രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ
രാജ ധർമം അനുവദിച്ചീടിലും
ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ
മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ
രക്തം തടസ്സമായെങ്കിലോ?
സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ
പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ
പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി
പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ
പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ
എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ
വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ
എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ
ചിതാ സിംഹാസനങ്ങളിൽ സ്വയം എരിയുന്ന അരചനായ് രാജനായ്
ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും
ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ
രാമായണംഇനിയും തുണക്കണം
തുണയായി പഠിക്കണം
പാരാകെ രാമായണം ഉരചെയ്തു പുലരണം
രാമായണം പാരായണം പാരണ യാകണം
രാമ രാമ രഘു രാമ ജയാ ജയാ
സീത പതേ രാജ്യ പാലക രാഘവ
രാമന്‍ ചിലര്‍ക്ക് രാജ്യഭാരത്തിലേയ്ക്കുള്ള ചവിട്ടുപടിയാകുന്നു
ReplyDeleteഅവർ രാജ്യത്തിന് ഭാരം ആകുന്നു പാപവും
Deleteപിടയ്ക്കുന്നു പ്രാണൻ
ReplyDeleteവിതുമ്പുന്നു ശോകാന്ത രമായണം,ദിഗന്തങ്ങളിൽ..!!
മയങ്ങുന്നിതാശാപാശങ്ങൾ
അധർമ്മം നടുങ്ങുന്നു,
മാർത്താണ്ഡപൗരുഷം രാമശിലയായ് കറുത്തുവോ..?
നല്ല കവിത ഭായ്. ദൈവം അനുഗ്രഹിക്കട്ടെ.
ശുഭാശംസകൾ....
വര്ത്തമാന കാലത്തിൽ രാമായണത്തിന് അപ്പുറം രാമനെ കൂടുതൽ പരിചയപ്പെടുത്തിയത് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി തന്നെ, അദ്ദേഹത്തിന് വന്ദനം, ഈ വരികള്ക്ക് പ്രചോദനം ആയതു ശ്രീ ഷാജി നായരമ്പലത്തിന്റെ ഭാർഗ്ഗവരാമൻ എന്ന കവിത ആണ്
Deleteഅതാണ് കവിത
നന്ദി
പാരാകെ രാമായണം ഉരചെയ്തു പുലരണം
ReplyDeleteരാമായണം പാരായണം പാരണ യാകണം
ഞാനും ഇത് ചിന്തിയ്ക്കാറുണ്ട്.നല്ല കവിത.
ഇല്ലായ്മ വല്ലായ്മ നാട് നീങ്ങാൻ ചെയ്ക
വായന രാമായണം
വൈകാതെ കാണാം തെളിഞ്ഞ മാനം, ചിരി
തൂകും വയൽ പൂക്കളും.. അല്ലെ ബൈജു? ആശംസകൾ....
പ്രകൃതി തന്നെ ഏറ്റവും വല്യ ഗുരു
Deleteനന്ദി അമ്പിളി