Skip to main content

വെറും ശശി

കാലു കൊണ്ട് ചവിട്ടി അരക്കണോ?
കൈയ്യുകൊണ്ട് പുകഞ്ഞു മരിക്കണോ?
ജീവിത ബീഡി ത്തിരി  നായകനോട്
കൃതാവു ചൊറിഞ്ഞു  മരണ ബൂട്ടിട്ട വില്ലന്റെ ചോദ്യം

പോടോ അങ്ങിനെ എന്റെ പ്രിയനേ   നിനക്ക്
ഒലത്തുവാൻ വിട്ടു തരില്ലെന്ന് പറഞ്ഞു
ബീഡി ചുണ്ടിൽ നിന്ന് വലിച്ചെടുത്തു മരണ ബൂട്ടിന്റെ കാല്ക്കലിട്ടു
പ്രണയ നായികയുടെ വീര വാദം

വെറും ശവമായി  നായകനും പുകയായി വില്ലനും
അപ്പോൾ കാണികൾ ആരായി വെറും ശശി
സിനിമയോ വെറും പ്രണയവും

Comments

  1. സത്യം ചിലപ്പൊഴൊക്കെ നാമും ഇതാകും ..
    " വെറും ശശി " പലാരിവട്ടം ശശി ..
    നിന്നു കൊടുക്കയേ നിവര്‍ത്തിയുള്ളു
    കാരണം " ശശിയാകുമ്പൊഴാണല്ലൊ അതായെന്നറിയുന്നത് ?
    പാവം ശശീ :)

    ReplyDelete
    Replies
    1. മലയാള ഭാഷയുടെ ഏതു ശ്രേഷ്ഠം തയുടെ അളവ് കോല് കൊണ്ട് അളന്നാലും മലയാളിയിലെ സാധാരണക്കാരൻ കൊണ്ട് വരുന്ന ഇത് പോലുള്ള ചില പ്രയോഗങ്ങൾ എന്ത് രസമാണ് എട്ടിന്റെ പണി ശശി തള്ളെ ഇത് പോലുള്ള നാടൻ പദ പ്രയോഗങ്ങൾ നന്ദി റെനി അങ്ങിനെ 4 ദിവസത്തെ ബോണ്‌സ് ആസ്വദിക്ക അല്ലെ മഴ നനഞ്ഞിട്ടുണ്ടാവുമല്ലോ

      Delete
  2. ശശിയ്ക്കെന്താ ഒരു കുറവ്...??!!

    ReplyDelete
    Replies
    1. ശശിക്ക് കുറവൊന്നുമില്ല പചെങ്കി ശശിയോടു ഒരു കൊതി കെറുവ് അത്രേ ഉള്ളൂ അജിത്‌ ഭായ്

      Delete
  3. ഹഹഹാ...
    പാലാരിവട്ടം ശശിയല്ല
    മ്മടെ പാര്ട്ടീലെ സസി!

    ReplyDelete
    Replies
    1. പാര്ടിലെ സസി ബാലേസ്ന കൊച്ചു കള്ളാ ന്റെ അനിയനായി വരും
      അതല്ലേ അതിന്റെ സെറി
      കണ്ണൂരാനെ

      Delete
  4. Replies
    1. അയ്യോ കീയക്കുട്ടി ബേണ്ട കൂടുതൽ അറിയാതിരിക്കുന്ന ഭേദം
      പക്ഷെ പാണന്മാര് പാടി നടക്കണൊണ്ട് ബംഗാളി വന്നപ്പോ പണി പോയവനാ ശശി എന്നൊക്കെ പക്ഷെ ബംഗാളിക്കിട്ടു പണി കൊടുത്തവൻ ശശി
      ശശിയുടെ ഗൊച്ചു ശശിത്തരങ്ങൾ

      Delete
    2. പക്ഷെ കൃതാവു ചൊറിഞ്ഞപ്പോ എനിക്ക് യശശരീരനായ സോമേട്ടനെ ഓര്മ വന്നു അത് സത്യാ കിയ

      Delete
  5. എവിടെ മുതല കുഞ്ഞുങ്ങൾ?

    ReplyDelete
    Replies
    1. ബൈ ദി വൈ ജോസ് പ്രകാശിന് വയ്യാതായതോട് കൂടി ഗോവൻ പേരുള്ള മുതലകുഞ്ഞുങ്ങൾ അഭിനയ ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്, ഇപ്പൊ അവര് കുഞ്ഞുങ്ങളല്ല വലുതായിട്ടുണ്ടാവും ഇതൊക്കെ മെഡിക്കൽ സയൻസ് നു പറ്റിയ ചെറിയ തെറ്റായി എടുത്താൽ മതി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!