മതം ആരുടെ? എന്റെ മതം
ഏതെങ്കിലും മതത്തിൽ വിശ്വസിച്ച ആരെങ്കിലും കണ്ടു പിടിച്ച എന്തെങ്കിലും ആണോ മതം?
മതത്തിന്റെ മുമ്പേ നടന്ന മനുഷ്യരുടെ പിറകെ നടന്ന അനധർ വിളിച്ചു കൂവി ദേ മതം അവനല്ലേ മതാന്ധൻ
ജനിച്ചപ്പോൾ നിനക്ക് മതം ഉണ്ടായിരുന്നോ?
ഇല്ല
മരിക്കുമ്പോൾ വേണോ?
ഉം വേണം
എങ്കിൽ പിന്നെ നിനക്ക് മരിച്ചിട്ട് പോരെ മതം?
ഉത്തരമില്ലേ?
ഉണ്ട് ഒരു പഴഞ്ഞൊല്ല
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
മതത്തിൽ വിശ്വസിച്ചാൽ? മതത്തിൽ മാത്രം വിശ്വസിച്ചാൽ ചിലപ്പോൾ
മതം അധികാരത്തിലേക്കുള്ള കുറുക്കു വഴി
അപ്പൊ ദൈവത്തിലേക്കോ?
എന്താ സംശയം പല വളഞ്ഞ വഴി
പലതോ?
ഉം... മതങ്ങൾ പലതല്ലേ?
ആ വഴിയിൽ ചില ഇടത്താവളങ്ങളും അതെന്താ
അതെന്തായാലും നീ സത്യ വിശ്വാസി ആയിരിക്കാം പക്ഷെ ആ ഇടത്താവളങ്ങളിൽ വിശ്രമിക്കുവാൻ നിന്റെ കൂടെ കിടക്കുന്നത് വര്ഗീയ വാദി ആയിരിക്കാം ചിലപ്പോൾ തീവ്ര വാദിയും, നീ കൂടെ കിടക്കുന്നോ? ആ വഴി പോകണോ?
എല്ലാവരും പോകുമ്പോ
എല്ലാവരും പോകുമ്പോ നീ ഒറ്റക്കാവും എന്നാ പേടിയ അല്ലെ
ഉം അതെ
അപ്പോൾ നിന്റെ വിശ്വാസം ഈശ്വരനിലോ അതോ മതത്തിലോ?
അയ്യേ മതത്തിലായിരുന്നു? അല്ലെങ്കിൽ ഞാൻ എന്തിനാ പേടിച്ചേ?
ഈശ്വരനെ വിശ്വസിച്ചാൽ പേടിക്കണോ?
ദൈവത്തിനു മതം ഉണ്ടോ?
ഉണ്ടല്ലോ?
ആരു പറഞ്ഞു
ഞാൻ
എങ്കിൽ പറ ഏതു മതം
ഈശ്വരൻ എല്ലാ മതത്തിലും ഉണ്ടല്ലോ
അപ്പോൾ ഈശ്വരന് മതം ഉണ്ടോ?
ഇല്ല
നിനക്കോ?
ഉണ്ട്
ഈശ്വരന് ഇല്ലാത്ത മതം നിനക്ക് വേണോ?
അയ്യേ ശരിയാ എനിക്കൊന്നും വേണ്ട
മതങ്ങൾ എല്ലാം കലഹരണ പെട്ട ചിന്തകൾ ആകുന്നത്
എന്റെ മതം ആണ് ഏറ്റവും ഉദാത്തം എന്ന് ഉറപ്പിക്കുമ്പോൾ ആണ്
സ്വന്തം മതം ഉദാത്തം ആകും മറ്റു മതങ്ങൾ തന്റെ മതം പോലെ ഒരമ്മ പെറ്റത് എന്ന് ചിന്തിച്ചാൽ, ഏതു മതം ആയാലും ഈശ്വരനിൽ വിശ്വസിക്കുന്നിടത്തോളം, അത് ഒന്ന് തന്നെ
പ്രാർത്ഥന
ഈശ്വരാ ഞാൻ എന്തൊരു പൊട്ടനാ...ദൈവമേ...
പ്രാർത്ഥിച്ചു ഞാൻ കാത്തിരുന്നു
ആത്മഗദം എന്ന് കരുതി ഈശ്വരൻ വെറുതെയും
പൊട്ടന് ചെവി കൊടുത്തത് വെറുതെ ആയല്ലോ
ഈശ്വരന്റെ ആത്മഗദം ഞാൻ കേട്ടുവോ
(അവനവന്റെ പണി അവനവൻ ചെയ്താൽ ഈശ്വരന് പണി കുറഞ്ഞു കിട്ടും, അല്ലാതെ മതത്തിൽ വിശ്വസിച്ചു ഈശ്വരന് പണി കൊടുക്കുന്നതല്ല മത വിശ്വാസവും പ്രാർത്ഥനകളും
പ്രാർത്ഥനകൾ കർമങ്ങൾ ആകട്ടെ
സദ്പ്രവർത്തികളും പ്രാർത്ഥിക്കുവാൻ പോലും കഴിയാത്തവർക്ക് വേണ്ടി ആകട്ടെ നമ്മുടെ പ്രാർത്ഥനകൾ? അത് എന്തിനു സ്വാർത്ഥം ആകണം)
അപ്പോൾ എന്റെ പ്രാർത്ഥന?
അത് രഹസ്യമായിരിക്കട്ടെ
പ്രാർത്ഥന രഹസ്യമാകുമ്പോൾ
വിശ്വസിക്കുവാൻ പരസ്യമായി ഒരു മതം എന്തിനു
അതെ മതം ഒരു പരസ്യമാണ് എല്ലാ പരസ്യങ്ങളും പോലെ ഈശ്വരന്റെ പേരിൽ പ്രസിദ്ധീകരിക്കുന്ന മത രാഷ്ട്ര കുത്തകളുടെ ബഹു രാഷ്ട്ര പരസ്യം
മതമില്ലാത്ത ജീവന്‍
ReplyDeleteജീവൻ നിലനിർത്താൻ ഒരു മതം ഒക്കെ ആകാം
Deleteശവമെടുക്കാനും ആയികൊട്ടെ പക്ഷെ ജീവനെടുക്കാൻ ഒരു മതം വേണ്ടല്ലോ
വളരെ നന്നായിട്ടുണ്ട്
ReplyDeleteരാജിവ് വളരെ നന്ദി വായനക്കും അഭിപ്രായത്തിനും ആദ്യമായി കണ്ടത്തിൽ സന്തോഷവും കൂടുതൽ ഉണ്ട്
Delete