സൂര്യദേവൻ വിവാഹിതനാണത്രേ
ധാരാളം കുഞ്ഞുങ്ങൾ വീട്ടിലുണ്ടെന്നത്രേ
ഭാര്യയോ ആകാശം വീട്ടമ്മയാണത്രേ
സൂര്യനോ ജോലിത്തിരക്കിലുമാണത്രേ
നക്ഷത്ര കുഞ്ഞുങ്ങൾക്ക് പരാതിയുമാണത്രേ
അച്ഛനെ ഒരു നോക്ക് കണ്ടിട്ടുമില്ലത്രേ
അമ്മക്ക് അച്ഛൻ പുതുസാരി കൊടുത്തത്രേ
അമ്മക്ക് എന്നും പുതുസാരി തന്നത്രേ
നക്ഷത്രക്കുഞ്ഞുങ്ങൾ കുശുമ്പ് കുത്താറുണ്ടത്രേ
സാരി നമുക്കങ്ങ് കീറിയാലെന്തത്രേ
രാത്രി അമ്മ ഉടുത്തിട്ടിറങ്ങുമ്പോൾ
സാരിയിൽ നക്ഷത്ര കീറലുമുണ്ടത്രേ
സൂര്യ ദേവൻ സമാധാനിപ്പിക്കാറുണ്ടത്രേ
മിന്നൽ നല്ലൊരു തയ്യല്കാരനാണത്രേ
സാരീ രാത്രിയിൽ തയ്ച്ചു തരുമത്രേ
ഇടി വെട്ടി കുഞ്ഞിനെ വിരട്ടിനിര്തും അത്രേ
നക്ഷത്ര കീറൽ അന്ന് കാണത്തേ ഇല്ലത്രെ
പിറ്റേന്ന് സൂര്യൻ വൈകി ഉണർന്നത്രേ
ആകാശക്കാതിൽ അടക്കം പറഞ്ഞത്രേ
നിനക്ക് ചേർച്ച ഇളം നീലയാണത്രേ
പഴയ കല്യാണ സാരിയുമാണത്രേ
അത് നീ പകൽമാത്രം ഉടുത്താൽ മതിയത്രേ
നക്ഷത്ര കുഞ്ഞുങ്ങൾ കാണേണ്ട അതുമത്രേ
നീ എന്നും സുന്ദരി നീലയിൽ തന്നത്രേ
മേഘത്തിൻ പുള്ളികൾ ചേർച്ചയുമില്ലത്രേ
ആകാശത്തിനത് കേട്ട് സങ്കടമായത്രേ
കണ്ണ് നീരിറ്റി മഴ തുള്ളികളായത്രേ
അന്ന് മുഴുവൻ മുഖം വീർപ്പിച്ചുരുന്നത്രേ
സൂര്യനെ വെളിയിലോ കണ്ടതുമില്ലത്രേ
പിന്നെ എപ്പോഴോ പോയി മറഞ്ഞത്രേ
രാത്രിയിൽ എപ്പോഴോ ചന്ദ്രിക വന്നത്രെ
നിലാവ് പോൽ സാരീ കൊടുത്തു ചിരിച്ചത്രേ
സൂര്യൻ അകലേന്നു കൊടുത്തങ്ങ് വിട്ടത്രേ
ആകാശത്തിനു അത് കണ്ടു സന്തോഷം ആയത്രേ
എങ്കിൽ ശരി എന്ന് പറഞ്ഞിട്ട് പോയത്രേ
ആകാശം സാരിയിൽ പിണക്കം മറന്നത്രേ
ഭാവന പറപറന്ന് സൂര്യനോളം എത്തിയപ്പോള്‍ വായിയ്ക്കാന്‍ നല്ല രസം
ReplyDeleteനന്ദി അജിത്ഭായ്
Deleteഭായ്, അതിന്റെ മുന്താണി പിടിച്ചൊന്നു നേരേയിട്ടേ. ശ്..ശ്.. സൂര്യൻ കാണണ്ട.. ഹ..ഹ..ഹ..
ReplyDeleteഒത്തിരി ഇഷ്ടമായി കേട്ടോ.? അജിത് സർ പറഞ്ഞ പോലെ,ഭായിയുടെ ഭാവന കയറിപ്പോകുന്ന തലങ്ങൾ ഹൃദ്യം തന്നെ.
ശുഭാശംസകൾ...
ഇത് ശരിയല്ല സൌഗന്ധികം ഞാൻ ഇത്ര സാരീ ഉടുപ്പിച്ചിട്ടും ഞാൻ അങ്ങോട്ടൊന്നും നോക്കിയില്ല സൌഗന്ധികം മ്മം കണ്ണ് കോഴിക്കൂട്
Deleteനന്ദി സൌഗന്ധികം