Skip to main content

മരണത്തിനു അതെ ഭ്രാന്താണ്

ഒരു പൂവിന്റെ നൈർമല്യമായ്
ഒരു നോവിന്റെ സുഖവുമായി
പൂമ്പാറ്റയുടെ നിഷ്കളങ്കതയുമായ്
പല തെറ്റിന്റെ പശ്ചാത്താപമായ്
ജനിച്ച കുറ്റത്തിന് ഹൃദയത്തിനെന്തിനു
കാലം ഇത്ര കരുത്ത് മനക്കട്ടിയായ്
പകർന്നേകുന്നു വയസ്സായ് ആയുസ്സായ്

ഒരു സങ്കടത്തിന്റെ വിങ്ങലിൽ
അതിന്റെ തേങ്ങലിൽ ചങ്കു ഒന്ന്
പൊട്ടിതകർന്നു മരിച്ചിരുന്നെങ്കിൽ
എത്ര ആത്മഹത്യകൾക്ക്‌ അത്
ശാപമോക്ഷമായ് മാറിയേനെ

രക്തം ഹൃദയത്തിൽ ധാര കോരിയേനെ
ആത്മാവ് തണുത്ത് ശാന്തമായേനെ
തണുത്ത മണ്ണിന്റെ ശാന്തമാം
ഗർഭ പത്രങ്ങളിൽ വീണ്ടും ജനിക്കുവാൻ
കടന്നു പോയേനെ
ആരുടെയും കണ്ണിൽ പൊടിയായ്
പെടാതെ
ഒരു കുട്ടിയായി തന്നെ അനാഥമായ്
പോയേനെ
വിളിക്കാതെ ചെല്ലുന്ന അഥിതിയായി
വന്നേനെ
കാലത്തിന്റെ വാതിൽ തള്ളി തുറന്നു
അകത്തേക്ക് അകലത്തേക്ക്
ഓടി മറഞ്ഞേനെ
എല്ലാം മറന്നു ചിരിച്ചേനെ
പൊട്ടി ചിരിച്ചേനെ
കാലത്തിന്റെ പൊട്ടി ചിരി കേട്ട് ഉണർന്നേനെ
മരണത്തിന്റെ ഒച്ച കേൾക്കാതിരുന്നെനെ
മരിക്കാതിരുന്നേനെ ജീവിക്കാൻ കൊതിച്ചേനെ....

മരിക്കുന്നുമില്ലാരും മരിച്ചിട്ടുമില്ലാരും
മരിക്കുവാൻ ആർക്കും കഴിയുന്നുമില്ല
അത് തന്നെയത്രേ  ജീവിതം!
ജീവിതവസാന ദു:ഖവും ക്ലേശവും

Comments

  1. എപ്പോഴും ദുഖിക്കുന്നവന്റെ ഹൃദയം പെട്ടന്നൊന്നും പൊട്ടിത്തകരില്ല. എല്ലാ ദുഖങ്ങളേയും അതി ജീവിക്കാന്‍ തക്കവണ്ണം അത് കരുത്തു നേടിയിരിക്കും. അതു കൊണ്ടാണ് ജീവിതത്തില്‍ ഒരു പാട് ദുരന്തങ്ങള്‍ നേരിട്ടിട്ടും ഒരുപാട് പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്

    ReplyDelete
  2. സുന്ദരജീവിതവും സുന്ദരമരണവുമായിയ്ക്കോട്ടെ...എന്തേ?

    ReplyDelete
    Replies
    1. അതെ പൂര്ണമായും ആർക്കും വിരോധം ഇല്ലെങ്കിൽ

      Delete
  3. മരിക്കുന്നുമില്ലാരും മരിച്ചിട്ടുമില്ലാരും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!