എന്റെ പ്രണയത്തിനു ഒരു മുഖം മാത്രം
അത് നിന്റെതാണ്, എന്റേതല്ല പിന്നെ
നീ എന്റെതാവുന്നതെങ്ങിനെ? നീ എന്റെതാവാതെ
ഞാൻ പ്രണയിക്കുന്നതെങ്ങിനെ? ഞാൻ പ്രണയിക്കുന്നുമില്ല!
എന്റെ രക്തത്തിന് ഒരു നിറം മാത്രം
അത് എന്റെതാണ്, നിന്റെതല്ല പിന്നെ
അത് നിറമാകുന്നതെങ്ങിനെ? രക്തം നിറമില്ലാതെ
അത് രക്തമാകുന്നതെങ്ങിനെ? എനിക്ക് രക്തവുമില്ല!
നമ്മുടെ ഹൃദയത്തിനു ഒരേ മുറിവ്, മുറിവേറ്റപാട്
അത് ഒരു ഇല പോലെ അടിയിൽ ഒന്നായിരിക്കുന്നു
മുകളിൽ അത് രണ്ടു ഹൃദയങ്ങൾ ചേർത്ത പോലെ
ആ മുറിവിന്റെ പ്രണയമാണോ നമുക്കിന്നു ഹൃദയം?
രക്തമില്ലാതെ ഞാൻ കൊണ്ട് നടക്കുന്ന ഈ ഹൃദയത്തിനു
എന്റെ ശരീരത്തിൽ സ്ഥാനമില്ല, എന്നാലും നിനക്ക് വേണ്ടി
ഞാനിതു സൂക്ഷിച്ചു വയ്ക്കട്ടെ വെറുമൊരു കളിപ്പാട്ടമായി
പ്രണയിക്കുമ്പോൾ കളിക്കാനൊരു കളിപ്പാട്ടം അത് തന്നെയല്ലേ
നിനക്കെന്റെ ഹൃദയം! ഇനി മറക്കണ്ട നീ ഇനി പിണങ്ങി കരയേണ്ട പ്രണയിക്കുമ്പോൾ പിണങ്ങുമ്പോൾ എന്റെ ഹൃദയം വച്ച് കളിച്ചോളൂ
അതിൽ ഈയം ഇല്ല, മായം ഇല്ല, പ്ലാസ്റ്റിക് ഇല്ല, കൃത്രിമ വർണവുമില്ല രക്തമോ ഇല്ലേ ഇല്ല! ഉള്ളത് ഒരു ഉറുമ്പിന്റെ കടി പോലെ ഒരു തരി നൊവുമാത്രം പിന്നെയോ? അതിൽ നിറഞ്ഞു തുളുമ്പി നില്ക്കുന്ന നിന്റെ രൂപവും!
അല്ലെങ്കിലും നിങ്ങളിങ്ങനാ എപ്പോഴും മുള്ള് വച്ചേ സംസാരിക്കു.. എന്ത് പറഞ്ഞാലും.
അയ്യോ! എന്റെ പൊന്നെ.. ചതിച്ചുവൊ? ആ മുള്ള് നീ എന്ത് ചെയ്തു? ഓമലെ?
ഓ... വെട്ടിക്കളഞ്ഞു..വോ? സാരമില്ല.. അതെന്റെ മുഖത്തെ വെറും രോമം ആയിരുന്നു, ഓ ഞാൻ വീണ്ടും മറന്നു! ഞാൻ എന്ന് പറഞ്ഞാൽ നിനക്ക് ഒരു രോമം മാത്രമാണല്ലോ! പക്ഷെ സ്ത്രീത്വം മറന്ന എന്റെ ഫെമിനിസ്റ്റ് സുന്ദരി നീ ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു അത് കൊണ്ട് തന്നെ പറയട്ടെ, നീ ചെയ്തത് വളരെ ഉപകാരമായി, അതിൽ കൂടുതൽ നിനക്ക് എന്താ ചെയ്യാൻ കഴിയുക?
ആത്മഗതം
പോ ചേട്ടാ ഈ ചേട്ടന്റെ ഒരു കാര്യം ( ചേട്ടൻ ഞാൻ കയ്യിൽ നിന്നിട്ടതല്ലേ) എന്റെ (മമ്മൂട്ടി ചേട്ടന്റെ ചില സിനിമയിലെ ഫേമസ് സ്ത്രീ സംബോദന) നീ എന്നെ ചേട്ടാന്നു വിളിക്കില്ലന്നു എനിക്കറിയില്ലേ എന്റെ കള്ള ഫെമിനിസ്റ്റ് സുന്ദരി
കടപ്പാട് എന്റെ പെടാപ്പാടു
(മമ്മൂട്ടി ചേട്ടന്റെ ചില സിനിമയിലെ ഫേമസ് സ്ത്രീ സംബോദനയോട്)
(യശ:ശരീരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒർമകളോട് )
ക്ഷമാപണം: എന്നെങ്ങിലും ജീവിചിരുന്നിട്ടുണ്ടെങ്കിൽ ആ യഥാർത്ഥ ഫെമിനിസ്റ്റ് സങ്കൽപ്പത്തോട്

മതിലിനപ്പുറത്തെ ഫെമിനിസ്റ്റ്
ReplyDeleteഅതെ അതെ അജിത് ഭായ്
Deleteഫെമിനിസ്റ്റു പ്രണയം ഇങ്ങനൊക്കെയാണല്ലേ ..
ReplyDeleteഇങ്ങനെയും ആകാം നന്ദി ശരത്
Delete"പേമാവേശത്താല്‍ അമര്‍ത്തി ചുംബിക്കുമ്പൊഴും ,
ReplyDeleteഅതിലേ സ്നേഹപരവശത്തെക്കാള്‍
താടിയിലേ കുറ്റി രോമത്തിന്റെ വേദനയറിയുന്ന ചിലര്‍ "
പ്രണയം മനസ്സിന്റെ മഴതന്നെ ..
ചിലത് കുറുകിയും ചിലത് ചാറിയും , ചിലതാര്‍ത്തലച്ചും ..
ഹൃദയത്തിനാഴത്തില്‍ നിന്നൊരു മുത്തെടുത്ത്
നല്‍കിയാലും , ചിലമിഴികള്‍ക്ക് അതൊരു ഉത്തരവാദിത്വത്തിന്റെ
വെറും തിളക്കം മാത്രം . പക്ഷേ ഉള്ളിന്റെ ഉള്ളില്‍
പൊതിഞ്ഞ വച്ച പലതുമുണ്ട് ഈ പ്രണയമനസ്സുകളില്‍
പുറമേ വെളിപ്പെടുത്തുന്ന ഈ കഥാപാത്ര ഭാവനകള്‍ക്കുമപ്പുറം ..
അറിയുവാന്‍ ഒരു നിമിഷം മതി , പക്ഷേ ആ നിമിഷം എന്നതാണ് പ്രധാനവും
ആ നിമിഷത്തിലേക്ക് അലിയുവാന്‍ കഴിയുന്നതാണ് ദുര്‍ഘടവും ...
" ആകെയൊരു കുഴഞ്ഞ് മറിഞ്ഞൊരു " പുറത്ത് നല്ല മഴ ..
അതു കൊണ്ടാകാം . സ്നേഹം സഖേ .. മഴ രാത്രീ
ലോകത്ത് അടിയുറച്ചു അല്ലെങ്ങിൽ പൂര്ണമായും ഇളകാത്തത് എന്നൊന്നില്ല ഉടപ്പിരപ്പേ ഏറ്റവും കാഠിന്യം ഉള്ള വജ്രം പോലും കാര്ബോണ്‍ കണങ്ങൾ മാത്രം ശിലയോ ഉരുകി ഉറച്ച ലാവയോ മണൽ തരികളൊ. ശരീരത്തിൽ ഒരു മനസ്സിന്റെ കാഠിന്യം പോലും ശരീരത്തിലെ എല്ലിനു പോലും ഇല്ലല്ലോ! ഇത്ര ഫ്ലെക്സിബ്ലെ ആയിട്ടുള്ള ദേഹവും വെച്ചാണ് മൂന്നക്ഷരം ഉള്ള എഗോ(എഗോ) അല്ലെങ്കിൽ വാശിയുടെ ബലത്തിൽ ഉള്ള ഒരു മാതിരി എല്ലാ കളികളും, പ്രപഞ്ചത്തിൽ പോലും പൂര്ണമായും സത്യം എന്നൊന്നില്ല എന്ന് തോന്നും. കാരണം ഒരു സത്യം പോലും അതിൽ ഒരു പാട് കള്ളത്തരങ്ങളും അത് മറ്റൊന്നുമായി ബന്ധപെട്ടും നില്ക്കുന്നു.. ആപേക്ഷിക സത്യങ്ങള എന്ന് പറയാം. സൂര്യൻ കിഴക്കുദിക്കുന്നു അത് സത്യമാണ് പക്ഷെ സൂര്യൻ ഉദിക്കുന്നുണ്ടോ കറങ്ങുകയല്ലേ? അങ്ങിനെ മരണം പോലും വെറും അര്തസത്യം നമുക്ക് അറിയാത്തത് പലതും കള്ളവും സത്യവും ആകുന്നു അപ്പോൾ നാം തന്നെ അല്ലെ ഒരു വല്യ കള്ളവും അതിലും വല്യ സത്യവും ചിന്തിച്ചാൽ ഒരു അന്തവുമില്ല
Deleteതിരിച്ചു വരവിൽ ഒരു പാട് സന്തോഷം, ഒരു വിരഹത്തിന്റെ വേദന സുഹൃത്ത് ഉള്ളില പെറുമ്പോൾ, ആണ് എന്റെ ഈ സന്തോഷം എന്നറിയാം എന്നാലും സാരമില്ല. പ്രവാസം ഒരു ഉള്തുടിപ്പായി അറിയുവാൻ നാം ബാദ്യസ്ഥരല്ലേ, യാത്ര സുഖമായിരുന്നില്ലേ?
ഇല്ല സഖേ എത്തിയിട്ടില്ല ...
Deleteചെറിയൊരു പ്രശ്നം വന്നൂ .
നാല് ദിവസ്സം കൊണ്ട് എത്തും ..
ഇടക്ക് വീട്ടില്‍ നിന്നും കേറിയപ്പൊല്‍ എഴുതിയതാണ്
സ്നേഹം സഖേ
പക്ഷെ സ്ത്രീത്വം മറന്ന എന്റെ ഫെമിനിസ്റ്റ് സുന്ദരി നീ ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു അത് കൊണ്ട് തന്നെ പറയട്ടെ, അതിൽ കൂടുതൽ നിനക്ക് എന്താ ചെയ്യാൻ കഴിയുക?
ReplyDeleteനന്നായിട്ടുണ്ട് ഈ പ്രയോഗം...................
നന്ദി ഉദയപ്രഭൻ വളരെ നന്ദി പ്രത്യേകിച്ച് സൂചിപ്പിച്ചതിനു
Deleteഞാന്‍ ആദ്യമായാണിവിടെ . കൊള്ളാം നല്ല പ്രണയം . @PRAVAAHINY
ReplyDeleteവരവ് ആദ്യത്തെ ആണെങ്കിലും വന്നത് ഒരു വല്യ അഥിതി ആയിരുന്നു.. ഒരു പാട് സന്തോഷം വല്യ മനസ്സുകൊണ്ട് ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കുവാൻ കഴിയട്ടെ, മനസ്സ് പോലെ ആരോഗ്യം ആയി ശരീരവും കൂടെ ഉണ്ടാവട്ടെ
Deleteഅഥിതി കൊള്ളാം . ഞാന്‍ എങ്ങും അഥിതി അല്ല ഒരു പാവം. ഒരു പാട് നന്ദി എന്‍റെ ബ്ലോഗും സന്ദര്‍ശിച്ച് അഭിപ്രായം പറഞ്ഞതിനു . വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ
Deleteകൊള്ളാം നല്ല കവിത
ReplyDeleteവളരെ വളരെ നന്ദിയുണ്ട് വരവിനും അഭിപ്രായത്തിനും
Deleteഉള്ളത് ഒരു ഉറുമ്പിന്റെ കടി പോലെ ഒരു തരി നൊവുമാത്രം പിന്നെയോ? അതിൽ നിറഞ്ഞു തുളുമ്പി നില്ക്കുന്ന നിന്റെ രൂപവും!
ReplyDeleteആകെ കൊള്ളാവുന്ന ഒന്നുരണ്ടു വരികളിൽ മനോഹരമായ ഒരെണ്ണം തന്നെ തിരഞ്ഞെടുത്തതിൽ ഒരു പാട് സന്തോഷം ഉണ്ട്
Delete