കടുത്ത ഫെമിനിസ്റ്റ് ആയിരുന്നു കണ്ണുനീർ. വിയർപ്പു പൌരുഷവും. രണ്ടു പേരും ഒരേ മേനിയിൽ ആയിരുന്നു താമസം. വിയർപ്പിന് ഒരു അമ്മയുണ്ടായിരുന്നു. രക്തം എന്നായിരുന്നു അമ്മയുടെ പേര്. കണ്ണീരിനു താൻ എവിടുന്നോ "പൊട്ടിവീണതാണ് " എന്നായിരുന്നു ഭാവം. അത് കൊണ്ട് തന്നെ താൻ അനാഥയാണെന്നും സ്വയം തീരുമാനിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും കണ്ണീരും വിയര്പ്പും ഒരിക്കലും സ്വര ചേർച്ചയിൽ ആയിരുന്നില്ല.
അവസാനം കണ്ണുനീർ അത് തുറന്നു പറഞ്ഞു "എനിക്ക് ഇനിയും നിങ്ങളോടൊത്ത് കഴിയുവാനാവില്ല. വിയർപ്പു നാറ്റം ഇനിയും സഹിക്കുവാൻ ആവില്ല. ഒന്നുകിൽ നിങ്ങൾ എന്നെ പോലെ ശുദ്ധമാകണം അല്ലെങ്കിൽ നിങ്ങൾ ഇപ്പോഴും പ്രകീർത്തിക്കുന്ന നിങ്ങളുടെ അമ്മയെ പോലെ രക്തമാകണം, പക്ഷെ നിങ്ങളുടെ അമ്മയെ പോലെ ചുവപ്പ് പാടില്ല നിറം പാടില്ല, എന്നെ പോലെ നിറമില്ലാതെ ആയാൽ മണം ഇല്ലാതെ ആയാൽ നിങ്ങൾക്ക് എന്റെ കൂടെ കഴിയാം അല്ലെങ്കിൽ ഞാൻ പോകണോ നിങ്ങൾ സ്വയം പോകണോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം"
കണ്ണുനീരിന്റെ ഔദാര്യം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ വിയർപ്പു പതിവ് പോലെ താഴേക്ക് ഒഴുകിയപ്പോൾ. നിറമില്ലാത്ത രക്തം എന്ന് അപമാനിച്ചത് കേട്ട അമ്മരക്തം തിളച്ചു മേലോട്ട് പൊന്തി. മാതൃത്വത്തിന്റെ സഹനത്തിനും അപ്പുറം പോയ രക്തം തെറിച്ചു കണ്ണുനീരിന്റെ ദേഹത്ത് വീണു. രക്തം കണ്ടിട്ടില്ലാത്ത എന്നാൽ രക്ത ദാഹിയായ കണ്ണുനീരിന്റെ ദേഹം അത് വളരെ പെട്ടെന്ന് വലിച്ചെടുത്തു. എന്നിട്ടും കണ്ണുനീരിന്റെ ഫെമിനിസ്റ്റ് ഹൃദയത്തിനു ആ രക്തം ഉൾക്കൊള്ളുവാൻ ആയില്ല അത് പെട്ടെന്ന് അശുദ്ധമായി പുറത്തേക്കൊഴുകി.ആശുദ്ധരക്തം കണ്ണുനീരിൽ കുതിർന്നപ്പോൾ അത് ആർത്തവരക്തമായി മാറി. ആർത്തവം പ്രത്യക്ഷപെട്ടപ്പോൾ ഫെമിനിസ്റ്റുകണ്ണുനീരിൽ സ്ത്രീത്വം തുടിച്ചു. അങ്ങിനെ മണവും ഗുണവും ഇല്ലാത്ത കണ്ണുനീർ ഫെമിനിസ്റ്റ് ഒരു സ്ത്രീയായി മാറി. ഫെമിനിസ്റ്റിൽ ഒരു സ്ത്രീയെ കണ്ട വിയർപ്പിൽ കാമം പൊടിഞ്ഞു, വിയര്പ്പ് ശുക്ല പക്ഷത്തിലെ ചന്ദ്രനായി തുടിച്ചു. അത് കണ്ടു ആര്ത്തവ രക്തം നാണിച്ചു ഒളിച്ചു. അത് ഒരു ഒളിച്ചുകളി ആയി അവസാനം കണ്ടുപിടിച്ചപ്പോൾ.കണ്ണുനീരിനു ആനന്ദം ഒരു അശ്രു ആയി പിറന്നു. ആ ആനന്ദാശ്രുവിൽ അതൊരു സന്തുഷ്ട കുടുംബമായി.
അജിത് ഭായ് വളരെ വളരെ നന്ദി
ReplyDelete