കാഴ്ച്ചയെ നീ കറുത്തു തുടങ്ങിയോ
കണ്ണിൽ എഴുതാത്ത വെളുപ്പ് പോലെ
കേൾവിയെ നീ അകന്നു പോകുന്നുവോ
വിളിച്ചാൽ കേൾക്കാത്ത പേര് പോലെ
ഓർമയെ നീ വെറുത്തു തുടങ്ങിയോ
ഭാര്യ ഉപേക്ഷിച്ച പാതി പോലെ
സ്നേഹമേ നീ അടുപ്പം മറന്നുവോ
വേവാത്ത കഞ്ഞിതൻ വറ്റ് പോലെ
കുടുംബമേ നീ കൂട്ട് വെട്ടുന്നുവോ
വാർദ്ധക്യത്തിലെ സദനം പോലെ
മുടിയിഴകളെ നീ വെള്ള പുതച്ചുവോ
ജീവനില്ലാ ദേഹത്തെ പട്ടു പോലെ
മേഘമേ നീ എനിക്കേകാതെ പോകയോ
കണ്ണ് കൊതിക്കുന്ന നീര് പോലെ
കാലമേ നീ എന്നെ കൂട്ടാതെ പോകയോ
കാണാൻ ഭയക്കുന്ന ഭൂതം പോലെ
വാർദ്ധക്യമെ നീ ശരിക്കും പലർക്കു-
മെന്നും കറുപ്പിലേക്കടുക്കുന്ന വെളുപ്പ് തന്നെ
വാര്‍ദ്ധക്യം ബാല്യമാകണം
ReplyDelete(‘ക്ക‘ എഴുതി വാര്‍ദ്ധക്യത്തെ കടുപ്പിക്കേണ്ട കേട്ടോ ബൈജു!!)
അജിത് ഭായ് ചൂണ്ടിക്കട്ടിയ തെറ്റ് ക്ഷമ ചോദിച്ചു കൊണ്ട് തന്നെ തിരുത്തിയിട്ടുണ്ട്
Deleteഅത് ചൂണ്ടി കാട്ടിയതിലുള്ള നന്ദി കൃതഞ്ഞത ഈ അവസരത്തിൽ പ്രത്യേകം രേഖപ്പെടുത്തട്ടെ
അജിത് സർ പറഞ്ഞത് ശരിയാണ്.
ReplyDeleteവാര്‍ദ്ധക്യം ബാല്യമാകണം
ഇതളൂർന്നു വീണ,പനിനീർദളങ്ങൾ
തിരികേച്ചേരും പോലെ..
ശുഭാശംസകൾ....
സൌഗന്ധികം അധിമോഹം ആണ് അധിമോഹം
Deleteചുമ്മാ അങ്ങിനെ ഇതളൂർന്നു വീണ,പനിനീർദളങ്ങൾ
തിരികേച്ചേരും പോലെ..
ആവട്ടെ സൌഗന്ധികം അങ്ങിനെ ആവണം വാർദ്ധക്യം
വൃദ്ധനേതാക്കള്‍ നാട് ഭരിക്കുന്നിടത്താണ് വൃദ്ധജനങ്ങളോടുളള ഈ അവഗണന എന്നോര്‍ക്കണം
ReplyDelete