നീലം മുക്കിയിട്ടും നിറം മാറുന്ന ഓന്തത്രേ പ്രണയം
കാറ്റുള്ളപ്പോൾ ഇളകുന്ന സ്വസ്ഥത പ്രണയം
കാന്തത്തിന്റെ വികര്ഷ്ണതിനു മുമ്പുള്ള
വലിയ ആകർഷണം പ്രണയം
എട്ടിന്റെ പണി കിട്ടിയ ശശിയുടെ രാശിയും പ്രണയം
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു നാണത്തോടെ കിസ്സ് ചെയ്തവന്റെ തലയിൽ വീണ ഇടിത്തീയും പ്രണയം
വെട്ടിയിട്ട ചക്കയും താഴെ പതിക്കും വരെ മാത്രം പ്രണയം
മാവിൽ നില്ക്കുന്ന മാങ്ങയും ഞെട്ടടരും വരെ പ്രണയം
സവർണൻ അവർണ രാത്രിയിൽ ഇരുന്നു കണ്ട കഥ അറിയാത്ത ആട്ടം പ്രണയം
ചുമട് താങ്ങിയായി വന്നു നിന്ന് പയ്യെ ചുമടായി മാറുന്ന ഭാരവും പ്രണയം
ആരുടെയോ ജാതകം പോക്കറ്റടിക്കുന്നതുവരെ സൂക്ഷിക്കുന്ന ഹൃദയം പ്രണയം
പോക്കറ്റിൽ കിടന്ന പറന്നു പോയ കാശും പ്രണയം
പശിമ ഉള്ള പശ്ചിമ രാശിയിൽ വീണ ഇളകിയ മണ്ണും പ്രണയം
മേഘത്തിൽ നിന്ന് പിടിവിട്ടു പോയാൽ-
ഭൂമിയിൽ പതിക്കുന്നത് വരെയുള്ള അസ്വസ്ഥത പ്രണയം
ചില്ലൂഞ്ഞാലാടുന്ന ശരീരത്തിലെ മനസ്സുതന്നെ പ്രണയം
പണി ഇല്ലാത്തവർക്ക് ഒഴിവുകാല വിനോദവും പ്രണയം
മഴ നനയുന്ന വിറക്കാത്ത ആരോഗ്യം പ്രണയം
ജനിച്ച തെറ്റിന്റെ തെറ്റായ പ്രായശ്ചിത്തം പ്രണയം
ഉന്മത്തമായ മനസ്സിൽ അസ്ഥായി ഭാവം പ്രണയം
വെയിൽ കൊണ്ട് തളരുന്ന ദേഹത്തേക്ക് നീളുന്ന തണലാണ് പ്രണയം
പച്ചപ്പുള്ള ഇലയിൽ നിന്ന് കരിയിലയിലേക്കുള്ള നിറമാറ്റമാണ് പ്രണയം
ഉപഭോഗത്തിനും തിരസ്കരണത്തിനും ഇടയിലെ കൈകാര്യം ആണ് പ്രണയം
ഉറപ്പില്ലാതെ തുടങ്ങി കൃത്യമായി അവസാനിക്കുന്ന യാത്ര പ്രണയം
ഇരുമ്പ് കുടിച്ച ജ്യുസും അതേ പ്രണയം
ആരെങ്കിലും ചെയ്തു വിജയിച്ചെന്നു അവകാശപ്പെടുന്ന തികഞ്ഞ പരാജയം പ്രണയം

പക്ഷേ...സ്വപ്നങ്ങളേപ്പോലെ പ്രണയവും ഈ ഭൂമിയിലില്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീലോകം..
ReplyDeleteപ്രണയം വേണം പണയപ്പെടാതെ പ്രണയം പലപ്പോഴും ദാമ്പത്യത്തിന്റെ സദാചാരത്തിന്റെ കാമത്തിന്റെ പണയ ഉരുപ്പടി ആണ് പ്രണയം
Deleteനന്ദി അനു
വിസ്മയം സര്‍വേശ്വരാ നിന്നുടെ വ്യാപാരങ്ങള്‍
ReplyDeleteഭസ്മസാത്കരിപ്പൂ നീ ദുഃഖത്തെ പ്രേമാഗ്നിയാല്‍
അത്യഗാധമായ് ചുഴിഞ്ഞിറങ്ങും പ്രണയത്താല്‍
അത്യഗാധവും സമഭൂമിയാമെന്നേ വേണ്ടൂ
ഏകാന്തജീവിതത്തെ ജനപുഷ്കലമാക്കും
രോഗാപിഭവം നീക്കി ആരോഗ്യമരുളീടും
ജീവിതം തൃണമാക്കും,നിമിഷം യുഗമാക്കും
ഭാവനാശക്തിയേറെ വളര്‍ത്തും നഷ്ടമാക്കും
ശങ്കയെ നിഷ്കാസിയ്ക്കും, ബന്ധനം വേര്‍പെടുത്തും
ശൃംഖല പൊട്ടിച്ചിട്ട് സ്വാതന്ത്ര്യഭൂവിലെത്തും
എന്തുതാനിതില്‍പരം സാദ്ധ്യമല്ലാത്തതോര്‍ത്താല്‍
അന്ധതാമിത്രത്തെയും സ്വര്‍ഗമായ് മാറ്റും പ്രേമം
ജ്ഞാനവുമാനന്ദവും അസ്തിത്വമിവ മൂന്നും
ദീനമാമാത്മാവില്‍ നിന്നഴകായ് ഒഴുകീടും
ആനന്ദക്കുളിരൊളി വീശുമീ പ്രേമപാനം
ദൂനാന്തഃകരണത്തിനുള്ളൊരു സിദ്ധൌഷധം
1932-ല്‍ ഒരു കവി പ്രേമത്തെക്കുറിച്ച് വര്‍ണ്ണിച്ച വരികളാണ്!!!!!
ആരാണ് ഈ കവി അജിത് ഭായ് സൂപ്പെർ 1932 അടിപൊളി
Deleteഎന്തായാലും ഷെയർ ചെയ്തത് കാര്യം ആയി പ്രണയം ഒരുപാടു അർത്ഥ തലങ്ങളുണ്ട്
മഹാകവി കെ.വി സൈമണ്‍
Deleteകവിത: വേദവിഹാരം
വളരെ വളരെ നന്ദി അജിത് ഭായ് വളരെ നല്ല അറിവ് തന്നെ പകര്ന്നു തന്നത്
Deleteആരെങ്കിലും ചെയ്തു വിജയിച്ചെന്നു അവകാശപ്പെടുന്ന തികഞ്ഞ പരാജയം പ്രണയം!!!
ReplyDeleteശുഭാശംസകൾ...
എപ്പോഴും പ്രണയത്തെ പൊക്കി പറയാൻ പാടില്ല വല്ലപ്പോഴും തൃണം തൃണം ആണേ പ്രണയം ഞങ്ങൾക്ക് തൃണം മാണേ എന്ന് മുദ്ര വാക്യം വിളിക്കണം ചുമ്മാ എന്നിട്ട് പ്രണയ കാവ്യം എഴുതണം പ്രണയിക്കണം ഈ പ്രഥമൻ നാരങ്ങ കൂട്ടി കഴിക്കുംപോലെ
Deleteപ്രണയത്തിന്റെ ഗുരുവിനോട് ഇത് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ സൌഗന്ധികം