ഇടം വലം തെറ്റി ഒഴുകും നദി
ഇരുകര കാണാതെ ഒഴുകും നദി
കണ്ണീർ കയങ്ങൾ തീർക്കും നദി
പ്രത്യയ ശാസ്ത്രം മറക്കും നദി
മുഷ്ടി ചുരുട്ടാൻ മറന്ന നദി
കണ്ണുരുട്ടാൻ പഠിച്ച നദി
മർക്കട മുഷ്ടികൾ തീർത്ത നദി
കുലം മറന്നോഴുകുന്ന മരണ നദി
വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി
സംസ്കാരം കുലം കുത്തിയ ദുരന്ത നദി
ജനഹിതം കടപുഴക്കിയ ദുരിത നദി
അടിസ്ഥാന വർഗം മറക്കും നദി
നഗരങ്ങൾ താണ്ടി തടിച്ച നദി
മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി
അറബി കടലിൽ പതിക്കും നദി
എന്തിനോ ഒഴുകുന്ന ഏതോ നദി
ഇരുകര കാണാതെ ഒഴുകും നദി
കണ്ണീർ കയങ്ങൾ തീർക്കും നദി
പ്രത്യയ ശാസ്ത്രം മറക്കും നദി
മുഷ്ടി ചുരുട്ടാൻ മറന്ന നദി
കണ്ണുരുട്ടാൻ പഠിച്ച നദി
മർക്കട മുഷ്ടികൾ തീർത്ത നദി
കുലം മറന്നോഴുകുന്ന മരണ നദി
വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി
സംസ്കാരം കുലം കുത്തിയ ദുരന്ത നദി
ജനഹിതം കടപുഴക്കിയ ദുരിത നദി
അടിസ്ഥാന വർഗം മറക്കും നദി
നഗരങ്ങൾ താണ്ടി തടിച്ച നദി
മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി
അറബി കടലിൽ പതിക്കും നദി
എന്തിനോ ഒഴുകുന്ന ഏതോ നദി
നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്
വേനലിൽ കുളിര് പകർന്ന പുഴ
ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ
അദ്വാന സ്വേദം അറിഞ്ഞ പുഴ
മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ
മുദ്രാവാക്യങ്ങൾ വിളിച്ച പുഴ
തടസ്സങ്ങൾ പലതും കടന്ന പുഴ
കൃഷിയിടങ്ങൾ നനച്ച പുഴ
ജനമനസ്സുകളറിഞ്ഞ പുഴ
നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ
വിഷം കലരാ തെളിനീർ പുഴ
വിപ്ലവ രക്തം കാത്ത പുഴ
ധീരമായി ഒഴുകിയ സഖാവു പുഴ
സാംസ്കാരിക നായകർ കുളിച്ച പുഴ
അന്ധവിശ്വാസങ്ങൾ കളഞ്ഞ പുഴ
അന്ധവിശ്വാസങ്ങൾ കളഞ്ഞ പുഴ
കമ്മ്യുണിസ്റ്റ് പച്ചകൾ തളിർത്ത പുഴ
കൊച്ചണക്കെട്ടുകൾ കടന്നപുഴ
വലിയ ഡാമുകൾ തകർത്ത പുഴ
കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട പുഴ
നദികൾ വിഴുങ്ങിയ കൊച്ചു പുഴ
നദി ചരിതം ,..... പുഴ ചരിതം ..
ReplyDeleteവളരെ നന്ദി സുഹൃത്തേ വായനക്കും അഭിപ്രായത്തിനും
Deleteനദിയും
ReplyDeleteപുഴയും
ഒരു കുടുംബം!!
അത് പറയുവാൻ നാണമാകുന്നു
Deleteരണ്ടും ആട്ടക്കലാശം
നദി പുഴയും, പുഴ അരുവിയും, അരുവി തോടും, തോട് ഓടയുമായി മാറുന്നതാണല്ലോ ഇപ്പോഴത്തെ സ്ഥിതി...
ReplyDeleteവളരെ സത്യമാണ് ആ നീരീക്ഷണം അനു രാജ്
Deleteജനജീവിതം ദുസ്സഹമാക്കിയ ദുരിത നദി തന്നെ. സത്യം.!!
ReplyDeleteനന്നായി, ഈ കവിത.
ശുഭാശംസകൾ...
അങ്ങിനെ ഞാൻ പറഞ്ഞിട്ടേ ഇല്ല
Delete