Skip to main content

അവാർഡ്‌

അരക്കിലോ മഴമേഘം
ഒരു പൈന്റ് അടിച്ച കാറ്റിനോടൊപ്പം ഒളിച്ചോടി
അതറിഞ്ഞു ആകാശം രണ്ടിനെയും  പടി അടച്ചു പിണ്ഡം വച്ച്
രണ്ടും കറങ്ങി നടന്നു
ആദ്യത്തെ കുട്ടി "മഴ" ഉണ്ടായപ്പോൾ ആകാശം ഒന്ന് തണുത്തു
വെയില് കാട്ടി ഒന്ന് ചിരിച്ചു
എല്ലാവർക്കും സന്തോഷമായി മഴവില്ല് അലസമായി ഒരു കവിത അങ്ങട് എഴുതി മാഞ്ഞു
പറന്നു പോകണ്ടിരിക്കാൻ ചക്രവാളം അതിന്റെ മുകളിൽ ഒരു കല്ലെടുത്ത്‌ വച്ചു

ഫ്ലാഷ് ന്യൂസ്‌ കണ്ണേറു    കിട്ടി പാഞ്ഞു

കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......


പംക്തികളേക്കാൾ പ്രസിദ്ധരായ  എഴുത്തുകാരുടെ പേര് പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങൾ കാർക്കിച്ചു തുപ്പി!
 ഫൂ!!!  ഉന്നതങ്ങളിൽ അവന്റെ  ഒരു പിടിപാട് !

Comments

  1. ഞാന്‍ ഈ അവാര്‍ഡ് നിരസിക്കുന്നു

    ReplyDelete
    Replies
    1. അധിപനോ മറ്റോ ഏതോ ഒരു മോഹൻ ലാൽ ഫില്മിന്റെ കഥ പറഞ്ഞപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞ തമാശ ഓര്മ വരുന്നു.. അതിൽ മോഹൻലാൽ പറയുന്നുണ്ട് ആദ്യം അടിക്കുന്നവന്റെ കൈ അടിചോടിക്കും രണ്ടാമത് അടിക്കുന്നവന്റെ കാല് മൂന്നാമത് അടിക്കുന്നവന്റെ തല അങ്ങിനെ പറഞ്ഞു ലാസ്റ്റ് പറയും അഞ്ചാമത് അടിക്കുന്നവന് എന്റെ വാച്ച് ഊറി കൊടുക്കും എന്ന്
      അപ്പോൾ കഥ കേട്ട് കൊണ്ടിരുന്ന എന്റെ ഫ്രണ്ട് ചോദിച്ചതാ ഈ 5 മത്തെ അടി ആദ്യം അടിക്കാൻ പറ്റുമോ എന്ന് അത് പോല ഒരു 10-500 അവാർഡ്‌ കിട്ടിയിരുന്നെങ്കിൽ ഒരു ചങ്ങിനു 501 അവാർഡ്‌ നിഷെദിക്കാമായിരുന്നു മോഹൻ ലാൽ ഏതോ ഫില്മിലെ ഡയലോഗ് കടം എടുത്തൽ ജോലി കിട്ടിയിരുന്നെങ്കിൽ ലീവ് എടുത്തു വീട്ടില് ഇരിക്കാമായിരുന്നു..
      ഏതിനും ഗൌരവ പൂര്ണമായ വായനക്ക് തമാശ നിറഞ്ഞ അഭിപ്രായത്തിനു അജിത്‌ ഭായ് ഒരു പാട് നന്ദി

      Delete
  2. ഒരു അവാർഡ് കിട്ടിയ സുഖം..
    വിമർശനം അസ്സലായി ..
    ആശംസകൾ ....

    ReplyDelete
    Replies
    1. ശരത് പ്രോത്സാഹനങ്ങൾ തന്നെ ഏറ്റവും വല്യ അവാര്ഡ് ഒത്തിരി സന്തോഷം നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...