Skip to main content

കലി കാലം

കാലം കലിയായ്‌ മരണം വരേണ്യമായ്‌
ചിന്തകൾ സങ്കുചിതങ്ങളുമായ്
പുരുഷനായ്, സ്ത്രീത്വമായ്
ജാതിയായ് വർഗമായ്
മതമായ് ദൈവമായ്
മത പരിവർത്തനങ്ങളുമായ്
രാഷ്ട്രമായ് രാഷ്ട്രീയമായി
ഭാഷയായ് അനുചിതങ്ങങ്ങളുമായ്
 പാർശ്വമായ്‌
അടിമയായി അടിമത്തങ്ങളായ്!


യുക്തി ചിന്തകൾ പുലരട്ടെ മണ്ണിൽ,
ചിന്തകൾ ചിതലെടുക്കില്ലോരിക്കലും
സമ്പത്ത് മണ്ണാകാം പൊന്നാകാം എന്നാൽ നശിച്ചേ പോയേക്കാം
ചിന്തകൾക്ക്‌ നാശമില്ലോരിക്കലും നല്ല ചിന്തകൾ കാലം എടുത്തേക്കാം
കാലങ്ങൾ അത് ഏറ്റെടുത്തീടട്ടെ അധരങ്ങൾക്ക് അത് വിശ്രമം ഏകട്ടെ
വ്യായാമങ്ങൾ ശരീരങ്ങൾക്കിരിക്കട്ടെ, കൈകൾ വയറിന്നായ്
അധ്വാനം ചെയ്യട്ടെ , കാലുകൾ ഹൃദയത്തിനായ്‌ വ്യായാമം ചെയ്യട്ടെ
ആരോഗ്യമുള്ള ഹൃദയങ്ങൾ ഒന്നായി പുലരട്ടെ,
ശുദ്ധമാകട്ടെ രക്തവും ചിന്തയും
അടിമത്തങ്ങൾ പോയി തുലയട്ടെ മണ്ണിനടിയിലായി
പേശികൾ ബലമായ്‌ പുലരട്ടെ , സ്വതന്ത്ര മാകട്ടെ ചിന്തകൾ ഭൂമിയിൽ
തൊട്ടു കൂടായ്മകൾ ഭൂതങ്ങളാകട്ടെ, പേടിപ്പെടുത്തട്ടെ ചരിത്രങ്ങളായി പിന്നെ
സ്വതന്ത്ര മാകട്ടെ മണ്ണും മനുഷ്യനും, ശുദ്ധമാകട്ടെ വായുവും വെള്ളവും
സ്വതന്ത്രം ആകട്ടെ മണ്ണും മനുഷ്യനും ശുദ്ധമാകട്ടെ വായുവും വെള്ളവും

Comments

  1. ചിന്തകൾ ചിതലെടുക്കില്ലോരിക്കലും ...

    ReplyDelete
    Replies
    1. കവിതയിൽ തലതൊട്ടപ്പൻ ആണ് താങ്കൾ
      ഇവിടെ ഒരു അഭിപ്രായം പറഞ്ഞത് തന്നെ എന്റെ വലിയ ഒരു ഭാഗ്യം എന്ന് കരുതുന്നു
      സന്തോഷം ഈ വായനക്കും അഭിപ്രായത്തിനും

      Delete
  2. സ്വതന്ത്രമാകട്ടെ

    ReplyDelete
    Replies
    1. അജിത്‌ ഭായ് തീര്ച്ച ആയും അജിത്‌ ഭായ് യുടെ അഭിപ്രായങ്ങൾ അക്കാര്യത്തിൽ വളരെ ഭാഗ്യം ചെയ്തത് തന്നെ സ്വതന്ത്രം തന്നെ

      Delete
  3. സമ്പത്ത് മണ്ണാകാം പൊന്നാകാം എന്നാൽ നശിച്ചേ പോയേക്കാം
    ചിന്തകൾക്ക്‌ നാശമില്ലോരിക്കലും


    സത്യമായ വരികൾ.

    മനോഹരമായ കവിത

    ശുഭാശംസകൾ....


    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!