Skip to main content

പ്രണയം (ഐ ലവ് യു ചെയ്തത്)

ജീവിതം സുന്ദരം സൌന്ദര്യ പൂരണവും
മരണം സാന്ത്വനം അനിവാര്യ ഭാജ്യവും
സുന്ദര ജീവിതം സ്വപ്നമായ് കണ്ടിടാം
മരണം കൊതിച്ചങ്ങു സായൂജ്യം നേടിടാം

ഉറക്കത്തിൽ സ്വപ്‌നങ്ങൾ കനവായി മറന്നിടാം
ജീവനിൽ മരണവും സ്വപ്നമായ് കണ്ടിടാം
ദിവാസ്വപ്നങ്ങൾ സ്വപ്‌നങ്ങൾ ആയാലും
പ്രണയവും മരണവും കനവായി കാണുക

ഒരിക്കലും മരിക്കരുതറിഞ്ഞു കൊണ്ടായാലും
പ്രണയമോ ആയിടാം അറിയാതെ ആണെങ്കിൽ
തിരിച്ചു വരവുകൾ എളുപ്പമല്ലെങ്കിലും
വന്നാലോ അത് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

പ്രണയിക്കും മുമ്പേ കൃഷ്ണനൊന്നാകിലും
മയിൽ പീലി വർണങ്ങൾ തലയിലുണ്ടാകിലും
മഴവില്ല് കാലം കുടയായ് നിവർത്തീടിലും
പ്രണയ ശേഷം ആരും കർണനായ് ത്യജിച്ചീടാം
മയിൽ പീലി കൾ കറി വേപ്പില ആയിടാം
മഴവില്ലോ അന്ധന്റെ ഇരുട്ടായ്‌ മറഞ്ഞെക്കാം

ജീവിതമോ കുത്തഴിഞ്ഞ പുസ്തകമായീടാം
ആത്മ ഹത്യതൻ കെട്ടു അഴിഞ്ഞങ്ങു വീണേക്കാം
മറിക്കുവാൻ മടിക്കുന്ന താളുകളായേക്കാം
പ്രണയം പൊഴിച്ച തൂവലായ് അടർന്നേക്കാം

ഏതു പുഷ്പവും പ്രണയമായ് തോന്നിടാം
അടർത്തിയാൽ വാടിയ പൂവായ് കൊഴിഞ്ഞീടാം
നില്ക്കട്ടെ കണ്ടോളൂ മോഹമായ് മറന്നോളൂ
പിച്ചല്ലേ ഇറുക്കല്ലേ പൂ മൊട്ടായ് വാടുമേ

കയ്യെത്തും ദൂരത്തു വിടരുന്ന പ്രണയത്തെ
ഇറുക്കാതെ മണത്താലും  കണ്ടങ്ങ്‌ മറന്നാലും
ഇറുത്താലോ പറിച്ചാലോ സ്വന്തമായി ഗണിച്ചാലോ
നിരാശ തൻ താജ്മഹൽ കണ്ണീരിൽ കണ്ടേക്കാം

ഏകനായി പൂക്കൾ വിടരാത്ത വസന്തത്തിൻ
ഏദൻ തോപ്പിൽ നോക്ക് കുത്തിയായി നിന്നേക്കാം
പ്രണയം ഏവർക്കും കൊതിക്കാമെന്നാകിലും
പ്രണയം ഏവർക്കും വിധിച്ചതല്ല ഓർക്കുക

വിധിച്ച പ്രണയം മരണമെന്നോർക്കുക
ജീവിതം പ്രണയമായ് മോഹിച്ചു തീർക്കുക
കരയുന്നതെല്ലാം കാമമെന്നറിയുന്ന കുതിരയും
പ്രണയിച്ചാൽ വെറും കഴുത എന്നോർക്കുക

Comments

  1. വ്യത്യസ്തനാമൊരു കവി, എഴുത്തുകാരന്‍, ചിന്തകന്‍, ബ്ലോഗര്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഒരു നല്ല ചൂട് സുലൈമാനി കുടിക്കുമ്പോൾ കിട്ടുന്ന ഉണര്വുണ്ട് അജിത്‌ ഭായിയുടെ അഭിപ്രായങ്ങൾക്ക്, ചില ദിവസം അജിത്‌ ഭായിക്ക് വായിക്കുവാൻ ഇന്ന് ഒന്നും എഴുതിയില്ലല്ലോ എന്ന് തന്നെ ആണ് എഴുതുവാൻ മടിക്കുമ്പോൾ പോസ്റ്റ്‌ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഘടകം.
      വളരെ നന്ദി ഉണ്ട് അജിത്‌ ഭായ് വളരെ വളരെ നന്ദി

      Delete
  2. പ്രിയ ബൈജൂ താങ്കളുടെ കവിതയില്‍ ഒരു പാട് നല്ല ആശയങ്ങള്‍, ചിന്തകള്‍, കാഴ്ചപ്പാടുകള്‍, ആകുലതകള്‍..ഒക്കെയുണ്ടെങ്കിലും വരികള്‍ക്ക് അച്ചടക്കം കുറവാണ്. ഒരു കാടുകയറ്റം അനുഭവപ്പെടുന്നു. ചിന്തകളെ മനസ്സിന്റെ മൂശയില്‍കിടന്ന് ഉരുകുവാന്‍ അനുവദിക്കുക..അപ്പോള്‍ ഈ പ്രശ്നം ഒഴിവാക്കാം...ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. എനിക്ക് അച്ചടക്കം എന്ന് പറയുന്നത് ഒരു കൊച്ചു അടക്കം തന്നെ ആണ്, അത് കാലം തീരുമാനിക്കട്ടെ, വരികളുടെ അച്ചടക്ക മില്ലായ്മ ജീവിതത്തിന്റെ തന്നെ.. അച്ചടക്കമുള്ള ജീവിതത്തിനു എനിക്ക് എഴുതുവനോന്നും ഇല്ല അവിടെ എല്ലാവര്ക്കും സുഖം ഇവിടെ എല്ലാവര്ക്കും സുഖം എന്നുള്ള കത്തിൽ ഞാൻ വിശ്വസിക്കുന്നുമില്ല. എന്തായാലും താങ്കളുടെ അഭിപ്രായം 100 ശതമാനം സത്യമാണ് അത് അംഗീകരിക്കുന്നു

      Delete
  3. പ്രണയം ഏവർക്കും കൊതിക്കാമെന്നാകിലും
    പ്രണയം ഏവർക്കും വിധിച്ചതല്ല ഓർക്കുക


    ഓർമ്മയുണ്ട് ഭായ്,ഓർമ്മയുണ്ട്.ഇതെപ്പോഴും ഓർമ്മയുണ്ട്.

    വളരെ നല്ല ചിന്തകൾ,വരികൾ.അഭിനന്ദനങ്ങൾ.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഡിഗ്രിക്ക് ഫൈനൽ .ഇയർ ആയീ എന്ന് കരുതി പ്രണയത്തിൽ അത് UKG പോലും ആകണം എന്നില്ല, പ്രണയം ചിലര്ക്ക് പറഞ്ഞിട്ടുണ്ട്, അല്ലാത്തവർക്ക് ഗൈഡ് ഉണ്ട് അത് വായിച്ചു പഠിക്കണം അല്ലെങ്കിൽ ട്യുഷന് പോകണം, ഇതൊന്നും പറ്റില്ലെങ്കിൽ മിനിമം മോഹൻലാൽ അഭിനയിച്ച ഒരു 10-15 സിനിമ പ്രിയദർശൻ സംവിധാനം ചെയ്തത് 80-90 കാലഘട്ടത്തിൽ ഇറങ്ങിയത്‌ കാണണം. ഇനിയും സമയം ഉണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ
      ഏതിനും വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  4. എനിക്ക് വളെരെ ഇഷ്ടമുള്ള വരികള്‍..അനുഭവിച്ചവര്കു അതിന്‍റെ തിവ്രത മനസ്സിലാവും. ബഷീര്‍ ദോഹ

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ ഈ വാക്കുകൾ കുറിച്ചതിന് അനുഭവങ്ങൾ ഓർമ്മകൾ അതല്ലേ ജീവിതം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...