Skip to main content

Posts

Showing posts from 2025

കാലിലെ കുഞ്ഞുവിരൽക്കുരുവികൾ

ചുണ്ടുകളുടെ പാർക്കിൽ ഒരു ചുംബനം പിടിച്ചിട്ട് ചുണ്ടുകൾ ഇരുന്നിട്ട് പോകുമ്പോലെ കപ്പുകളുടെ ടാക്സി പിടിച്ച്  നമ്മൾ ഒരു ചായയിൽ ഇറങ്ങുന്നു ചൂടാവുമ്പോൾ ചായയുടെ നിറമുള്ള നമ്മുടെ ഉടലുകൾ നോട്ടങ്ങളുടെ ഊതിയാറിക്കലുകളിൽ നമ്മുടെ ചുണ്ടുകൾ പങ്കെടുക്കുന്നില്ല അവയ്ക്കിഷ്ടമുള്ള കാലുകൾ പിടിച്ചിട്ട്  അതിൽ കയറിയിരുന്ന്  നമ്മുടെ കുഞ്ഞുവിരലുകൾ അവയ്ക്കിഷ്ടമുള്ള കാലുകളിൽ കയറി തിരികേ മുട്ടിയുരുമി നടന്നുപോകുന്നു മുട്ടിയുരുമ്മുമ്പോൾ നമ്മുടെ കുഞ്ഞുവിരലുകൾ കുരുവിക്കുഞ്ഞുങ്ങളേ പ്പോലെ അവ നമ്മുടെ കാലുകളിൽ കൂടു കൂട്ടുന്നു ദൂരങ്ങൾ എടുത്തുവെക്കുന്നു അമ്മക്കുരുവികളേ പോലെ അവ നമ്മുടെ ചുണ്ടുകൾ  അവയുടെ തീ നിറമുള്ള വിശപ്പുകളിൽ പറന്നുപറ്റുമെന്ന് വിശ്വസിക്കുന്നു കാലങ്ങളുടെ കാലുകൾക്കരികിൽ കാത്തിരിക്കുന്നു കാലിലെ പൊന്മാൻ വിശപ്പുള്ള  നീലവിരൽ,  കിടക്കുമ്പോഴും അവ നമ്മുടെ നടപ്പുകൾ കൊത്തിത്തിന്നുന്നു സുഖം എന്ന് നമ്മൾ  മുഖത്ത് നോക്കി പറയാറില്ലേ? വിശേഷങ്ങൾക്ക്  മറുപടിയെന്നോണ്ണം ഒരു പക്ഷേ പ്രണയിക്കുന്നവരുടെ കാലിലെ വിരലുകൾ, എന്ന്  അപരിചിതമായ ഇടങ്ങളിലൂടെയുള്ള നമ്മുടെ നടത്തങ്ങൾ,  തിരിച്ചറിയും വ...

ഉടൽ കവിത എന്നിങ്ങനെ തീരുവകൾ

തീരുവ വർദ്ധിപ്പിച്ചുകഴിഞ്ഞതിനാൽ ആഭ്യന്തരവിപണിയിൽ  വിലയിടിഞ്ഞു നിൽക്കുന്ന എൻ്റെ കയറ്റുമതി ഉടൽ ഇനിയും ചുങ്കപ്പരിശോധന കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇന്നലെയിലേക്ക് ഇറക്കുമതി ചെയ്ത കെട്ടിക്കിടക്കും എൻ്റെ മറ്റൊരു ഉടൽ അതും അവിടെ നിൽക്കട്ടെ ഒന്നും ഇല്ലെങ്കിലും അതും എന്ന വാക്ക്  മറ്റൊന്ന് കൂടി ഉണ്ടെന്നുള്ള വിധത്തിൽ ധ്വനിപ്പിക്കുവാനെടുക്കാമല്ലോ ഇവയ്ക്കിടയിലാണ് എൻ്റെ   കടൽ വെള്ളത്തോളം പഴക്കമുള്ള ചുങ്കത്തോളം ഭാരമുള്ള കപ്പൽ ഒപ്പം ഭാഷയും കവിതയും പഴക്കമുള്ള നിശബ്ദത ഒരിക്കലും നിസ്സഹായതയാവുന്നില്ല ചരക്ക് കടന്ന വാക്ക്  ഒരിക്കലും കവിതയിൽ ചുങ്കത്തിലേക്ക് പുതുക്കപ്പെടുന്നില്ല കടൽ, ജലം പുതുക്കുന്നു കപ്പൽ, വാക്ക് കടന്ന് ചരക്ക് ചുമന്ന് കടത്തുന്നു കടന്നുവന്നു കൊണ്ടിരിക്കുന്ന കപ്പൽ കടലിൻ്റെ താളുകൾ മറിക്കുന്നുണ്ട് ഒരു കപ്പലപകടം കൊണ്ട് വേനൽ സൃഷ്ടിക്കുവാനാകില്ലെന്ന് കപ്പിത്താനറിയാം നാവിൻ തുമ്പിലെ ഉപ്പ് കടൽക്കാറ്റിനോട് ഇടകലരുകയും ചുങ്കത്തിനോട് ഒത്തുതീർപ്പ് നടത്തുകയും ചെയ്യുന്നിടത്ത് മേഘങ്ങളിൽ ചെന്ന് തട്ടിത്തകരും ആകാശം പഴയകാല കാറ്റുപായകൾ ഉള്ള നൗകകളിൽ നിന്ന് ഒരുപാട് മാറി അകലെയാണ് നമ്മൾ ഇപ്പോൾ കവിതയി...

ചൂണ്ടുവിരലിനരികിലെ പകൽ

അനുഗമിക്കുന്നവരുടെ പകൽ അനുഗമിക്കലുകൾ ഇട്ട് വെക്കുന്ന ഇടം എന്നിങ്ങനെ മനുഷ്യരെ മടങ്ങിപ്പോക്കുകൾ കൊണ്ട് നിർമ്മിക്കുന്നു പിന്നാലെ എന്ന വാക്കിലേക്ക് കാല് നീട്ടി ഞാനിരിക്കുന്നു നീളൻനിഴൽ കഴിഞ്ഞ് ശ്വാസത്തിൻ്റെ ഫ്ലവർവേസ് ഇരിക്കുന്നവരുടെ ഫ്ലവർവേസുകൾ എനിക്കരികിൽ നടക്കുന്നവരുടെ ഫ്ലവർവേസുകൾ എനിക്ക് മുന്നിൽ കുരുവികൾ അവരെ പിൻഭാഗം കൊണ്ട് അനുഗമിക്കുന്നു മൊട്ടുകളിൽ, വസന്തം കടത്തും പൂക്കൾ വിരിയിച്ചെടുക്കുവാൻ മഞ്ഞുകളുടെ മൊട്ടുകൾ നാളെയെന്ന വാക്ക് ഇപ്പോൾ അവൾക്കരികിൽ ഇനിയും  ഒരു ഋതുവും ഒപ്പുവെക്കാത്ത, ഋതുക്കളുടെ  അറ്റൻഡെൻസ് രജിസ്റ്റർ എന്നവൾ ഒപ്പിടാതെ മടങ്ങിപ്പോകുന്ന ഒരു ഋതുവിനേ അവൾ  ഒളിഞ്ഞുനോക്കുന്നു പ്രഭാതങ്ങളെ ഫ്രൈയിം ചെയ്ത് വെയ്ക്കുന്നു പ്രഭാതത്തിലേക്കുള്ള വഴി എന്നെഴുതിയ ഒരു മരപ്പലക, ചൂണ്ടുവിരലിന് സമീപം സൂര്യനാകുന്നു.

ആകാശം ശൂന്യതയെ അരികിൽ കിടത്തി

1 ഒരു കൂക്കിൻ്റെ അറ്റത്ത് ചെന്ന് ഒളിച്ചിരിക്കും കിളി ഒരു പക്ഷേ കൂവലുകൾ വാരിവലിച്ചിട്ട് കൂക്കുകൾ ചരിയുന്നു കക്കുകൾ പോലെ  കൂക്കുകൾ നിലത്തിട്ട്,  കിളി അതിന്നിടയിലൂടെ കൊന്തുന്നു നീന്തുന്ന വെയിൽ പാതി ചരിയുന്നു ചരിഞ്ഞ സൂര്യൻ പാതി വെയിൽ കുരുവിയിൽ, എടുത്തു വെക്കുന്നു പാതി വെയിൽ ചരിയുന്നു ചരിഞ്ഞ വെയിലിലൂടെ  നിലത്തേക്ക് ഊർന്ന് നിരങ്ങി  ഇഴഞ്ഞുവരും കുട്ടിയാവും സൂര്യൻ കൂവൽ ചരിച്ചിട്ട്,  ഇനിയും പെയ്യാവെയിൽ കിളിയെ എടുക്കുന്നു ചില്ലയിൽ വെക്കുന്നു ആകാശത്തിൻ്റെ പീള എൻ്റെ കണ്ണിൽ ഇമകളുടെ കരു നീക്കിവെച്ച് കൃഷ്ണമണികൾ  ചെസ് കളിക്കുവാനിരിക്കും വൈകുന്നേരം കണ്ണുകളുടെ കരു, ചരിച്ചിട്ടുണ്ടാവണം കാക്കകളും അന്ന്, എപ്പോഴെങ്കിലും മൈനകൾ അപ്പോഴും  തവിട്ടുനിറത്തിൽ, തവിട്ടുനിറത്തിൻ്റെ പട്ടണങ്ങളിൽ ഇരുട്ട് മറ്റൊരു മനുഷ്യൻ ഞാൻ ഇരുട്ടുന്നു എൻ്റെ വിരൽ ഇരുട്ടുന്നു തവിട്ട് നിറമുള്ള ഇരുട്ട് ഇരുട്ടിനെ സുഖിപ്പിക്കുവാൻ നീല കലർത്തുന്നു നീലയെ നാലായി വിഭജിച്ച് നാലാമത്തെ നീലയേ നീലയിൽ നിന്നും ഇരുട്ട് പുറത്താക്കുന്നു ഇരുട്ടിനെ വെളുപ്പിച്ച് വെള്ള പുതപ്പിച്ച് ഇരുട്ടിനെ പുറത്താക്കുന്നത് പോലെ സ്വാഭാവികം കാത് മ...

അസ്തമയത്തിൻ്റെ രഥങ്ങളിൽ കർണ്ണൻ, കവിത എന്നിങ്ങനെ

ഒരു രഥമല്ല ക്ഷമ എന്നാലും ക്ഷമ പോലെ ഉപമയുടെ രഥത്തിൽ വന്നിറക്കുന്ന സമയമുണ്ടാവണം  അപ്പോൾ ചക്രം പോലെ താണുപോയേക്കാവുന്ന ഭാഷ അത് ഉയർത്തുവാനുള്ള കവിതയുടെ  ശ്രമങ്ങൾ ചക്രങ്ങൾ ഉപമകൾ അല്ല അത് രൂപകങ്ങളിൽ ഉരുളുന്നില്ല വാക്കുകളിൽ ഉറയ്ക്കുന്നില്ല അലങ്കാരങ്ങൾ കൊടികളല്ല കൊടിക്കൂറകൾ പോലെ അവ കവിതക്ക് മുകളിൽ പാറുന്നില്ല വേനൽ തീർത്ഥങ്ങൾ അനന്തതയുടെ പദാർത്ഥവൽക്കരണം വിഷാദത്തിൻ്റെ രഥം പുതയും അസ്തമയം ഓരോ വൈകുന്നേരവും ചക്രങ്ങൾ എൻ്റെ കവിത അത് ഉയർത്തുവാൻ ശ്രമിക്കുന്ന അനാഥത്ത്വത്തിൻ്റെ കർണ്ണനാവുന്നു

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

വിരാമങ്ങൾ അലമാരകൾ

വെയിൽ വാരിവലിച്ചിട്ട  ഒരലമാരയായി പകലിൽ ചാരിവെച്ച സൂര്യൻ വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം  അതിലേറെ വിഷാദം വാരിവലിച്ചിട്ട അസ്തമയത്തിൽ  രാത്രി ചുറ്റിക്കിടക്കുന്നു സമയം മാത്രം, അടുക്കിപ്പെറുക്കി വെക്കുന്നു വസ്ത്രങ്ങൾക്കിടയിൽ ഉടലും ഇരുട്ടുന്നു ഉടലും ഉലയുന്നു ഇരുട്ടിയ ഉടലുകൾക്കൊപ്പം  നീണ്ടുകിടക്കും രാത്രി ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം, അഴികൾ ചുവരുകളിൽ  ഒഴിച്ചുവെക്കുന്നു നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന ഇന്നലെയുടെ ജാം ഞാനും  തിരച്ചിലുകൾ മതിയാക്കി വിരലുകൾ ഉടലിൽ തിരിച്ച് വന്ന് കയറും നേരം സിഗററ്റുകൾ പോലെ സ്പർശനങ്ങൾ അവയുടെ കുറ്റികൾ ഓരോ ഇറ്റിലും വീട് മേൽക്കൂര ചുമക്കുന്നു കവിത ഞൊറിയും കവിതയുടുക്കും ഉടൽ വിരൽ ഇനിയും ഇറ്റുതീരാത്ത  ചിത്രപ്പണികളുടെ ഞാറ്റുവേല ചിറകുകളുടെ അഴിയുള്ള മിനുക്കത്തിൻ്റെ അലമാര പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ ഉറക്കമൊഴിയുമ്പോലെ പറക്കമൊഴിക്കുന്നുണ്ട് ഓരോ മിന്നാംമിനുങ്ങും ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ മേഘങ്...

ഉറക്കത്തിൻ്റെ എഡിറ്ററേ എന്നൊരു അഭിസംബോധന

ഉറക്കം വരുന്നു എന്ന പംക്തി  ആരംഭിക്കുന്നു ഉറക്കത്തിൻ്റെ എഡിറ്ററേ എന്നൊരു അഭിസംബോധനക്ക് കാവലിലിരിക്കുന്നു ഉറക്കം തകിലിൻ്റെ ആകൃതി വലിച്ചിട്ടിരിക്കുന്നു തോൽ വള്ളികൾ കൊണ്ട് ഉറക്കത്തിൽ തട്ടിക്കൊട്ടി  ഉടൽ അയച്ചു നോക്കുന്നു ഉറക്കത്തിൻ്റെ തോല്  ഉറക്കത്തിൻ്റെ വിരല് ശബ്ദം കുറച്ച് വെച്ച് പുരികങ്ങൾ പിന്നേയും ഉറക്കം മുറുക്കുന്നു ഉറക്കം തലയിണകൾതോറും കയറിയിറങ്ങുന്നു ചുംബനങ്ങളിൽ ഉറക്കം തെന്നിമാറുന്നു ഉറക്കം കൊളുത്തിൽ ഒരു നിമിഷം തങ്ങുന്നു പിന്നെ ജനൽ പതിയേ മുറിച്ച് കടക്കുന്നു രാത്രിയുടെ സൈഡ് വ്യൂ മിറർ എന്ന വണ്ണം ഉറക്കം വീടിൻ്റെ അരികുകൾ ഉറക്കത്തിൽ തട്ടാതെ നോക്കുന്നു കോട്ടുവായകൾ പിന്നിട്ട് ഉറക്കം പിന്നേയും മുന്നോട്ട് പോകുന്നു ഇടുങ്ങിയ ഇടവഴികളിൽ ഇന്നലെയിൽ തട്ടാതെ ഉറക്കം പിന്നിലോട്ടെടുക്കുന്നു ഉള്ളിലെ നിലാവിൻ്റെ  റിയർവ്യൂ മിററിൽ നോക്കി എന്ന് പിന്നേയും സ്വപ്നം റിവേഴ്സ് എടുക്കുന്നു എനിക്ക് വേണമെങ്കിൽ ഭാഷയും മിന്നാംമിനുങ്ങിൻ്റെ മിനുക്കവും ഇപ്പോൾ ഇത്തരുണം പിറകിലേക്കെടുക്കാം അതേ സമയം ഉറക്കം തൊഴുത്തിൽ പയ്യിൻ്റെ അകിടിൽ ഒരേ സമയം ഉറക്കം ചുരത്തുന്നു പിന്നെ ഉറക്കവും തൂങ്ങുന്നു ഉറക്കത്തിനേ പയ്യ് കിട...

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

രണ്ടാമത്തെ നായയെന്നോ മറ്റോ കവിത

ഭക്തി, ഘ്രാണശക്തിയുള്ള ഒരു വാക്കാണെങ്കിൽ പ്രാദേശികമായി ഭാഷ അതിൻ്റെ യജമാനനാകും ഇടങ്ങളിൽ ദൈവത്തിൻ്റെ നായയാവണം  എന്നിട്ടും, എന്ന വാക്ക്  നിഘണ്ടു അപ്പോഴും അതിൻ്റെ തുടലല്ല എറിഞ്ഞ കല്ലുകളാൽ  ദൈവത്തിൻ്റെ മാവിലെ പഴുത്തമാങ്ങകൾ  (വിളഞ്ഞതാവാനും മതി) കിളികൊത്തലുകൾ കഴിഞ്ഞുപോലും നിലത്തുവീഴുന്നില്ല ഒരു കാലത്തും  മറ്റൊരു കല്ലാൽ നക്കപ്പെടുന്നില്ല മധുരം രോമമാകുന്ന ഇടങ്ങളിൽ അണ്ടിക്കോട്ടയായി നായകൾ ഓരോ മാങ്ങയിലും പതുങ്ങി ഇരിക്കുന്ന ഇടങ്ങളിൽ വളർത്തുനായകൾ  കണ്ണുകൾ രോമങ്ങളിൽ പൊതിഞ്ഞ് സൂക്ഷിക്കും വണ്ണം ദൈവത്തിൻ്റെ വിരലുകൾ രോമങ്ങളിൽ ഇടകലരുന്നു ലാളനകളിൽ സൂക്ഷിക്കപ്പെടുന്നു മനുഷ്യരെ വകഞ്ഞ് വളർത്തുമൃഗങ്ങളിൽ  ദൈവം ലാളനകൾ  എടുക്കുകയും കൊടുക്കുകയും ചെയ്യുന്നിടത്ത് അതും സാഹിത്യത്തേക്കാൾ സൂക്ഷമമായി ദൈവവും മനുഷ്യരും നൃത്തം ഉടലുകളിൽ പൂഴ്ത്തിവെക്കും ഇടങ്ങളിൽ ദൈവത്തിൻ്റെ നാവ് ഒരു മുദ്രകളിലും പരസ്യമായി ഇടപെടുന്നില്ല ചലനങ്ങൾ രോമങ്ങളല്ല അപ്പോഴും ദൈവമേ  നിൻ്റെ നായ എന്ന് ഞാൻ കവിതകളിൽ മധുരത്തെ ഓമനിക്കുന്നു അത് വേറെ കാര്യം എന്നാലും  വിശ്വസിക്കണം, പകൽ ഒരു ദർഘാസ്- പരസ്യമാകുന്നിടത്ത് ...

വിഷാദങ്ങൾ അലങ്കരിക്കും വിധം

പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന  ചലച്ചിത്രം തീരും മുമ്പ്  ഇരിപ്പിടം വിട്ട്  നടന്ന് അകന്നുപോകുന്ന  പ്രേക്ഷകനേ പ്പോലെ തീർന്നുപോയ വിഷാദങ്ങൾ കൊണ്ട് ഒരിക്കലും അലങ്കരിക്കുവാനാകില്ല ഇരിപ്പിടങ്ങൾ കണ്ട് മടങ്ങിപ്പോകുന്ന ഒരാളിൽ നിന്നും ഒന്നും കൈമാറാതെ ഏറ്റവും അവസാന വിഷാദി എന്നൊരു അഭിസംബോധന അപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നുണ്ടാവും കടൽ വിഷാദത്തിൻ്റെ എല്ലാ സ്ട്രീറ്റ്ലൈറ്റുകളും കത്തിച്ചിട്ട തെരുവ് ഉൾക്കൊള്ളുവാനാകുന്നതിലും  അധികം കടൽ  ഉള്ളിൽ സൂക്ഷിക്കും വിധം കേട്ടേക്കാം കടൽ, ഞെരിയുന്ന ശബ്ദം ഞെരിഞ്ഞമരുന്നുണ്ടാവണം കാൽച്ചുവട്ടിൽ മണൽത്തരികൾ ശംഖുകളുടെ ഓരങ്ങളിൽ  കക്കകൾക്കും ശബ്ദങ്ങൾക്കും സമാന്തരമായി അഥവാ പല ആകൃതികളിൽ നിശ്ശബ്ദതകൾ സമാന്തരമാവണം വിഷാദങ്ങൾ സമാന്തരം ഉടൽ  നടത്തം അപ്പോഴും കടലൊപ്പം വേനൽക്കാലത്തിന് വേണ്ടി മാത്രമുള്ള സൂര്യൻ എന്ന വിധം എരിഞ്ഞിട്ടുണ്ടാവും അസ്തമിച്ചിട്ടുണ്ടാവും ഒരു പക്ഷേ സൂര്യൻ്റെ പ്രത്യേക എഡിഷനും എഴുന്നേറ്റ് പോകുവാൻ വേണ്ടി മാത്രം വിഷാദങ്ങളുടെ പ്രദർശനം നടക്കും കൊട്ടകകൾ എന്നൊന്നില്ലതന്നെ അനസ്യൂതം പ്രവർത്തിക്കും യന്ത്രങ്ങൾ എന്ന് വിരലുകളെ മണൽപ്പരപ്പുകൾ എത്...

ഇരുട്ടിൽ അമാവാസിയുടെ ഒരു തെന്നിനീങ്ങൽ

മുഴുമിക്കുവാനായിട്ടില്ല  ഒരു രാത്രിയും എനിക്ക്  എന്നിട്ടും  അടച്ച് വെച്ച ചന്ദ്രക്കല പോലെ വായന ഞാൻ ഉപേക്ഷിക്കുന്നു അതും മാനത്ത് ബാക്കി വന്ന  ഇരുട്ട് ഞാനയക്കുന്നു ഒരു പക്ഷേ വീണ്ടെടുക്കുവാനായാൽ നിശ്ശബ്ദതയുടെ ആഴത്തിലേക്ക്  വീണുപോയ ഒരാൾ എന്നെങ്ങാനും മുരടനക്കുമ്പോൾ തൊണ്ടയിൽ  മുന്നിലേക്കും പിന്നിലേക്കും  തെന്നിനീങ്ങും ഒരു കല പോലെ കൃത്യമായി പറഞ്ഞാൽ ഏകാന്തതയുടെ തെന്നിനീങ്ങൽ നിശ്ശബ്ദതയുടേതും കാണാനാവുമോ ഇരുട്ടിൽ അമാവാസിയുടെ തെന്നിനീങ്ങൽ രാത്രിയുടെ കഴുത്തിൽ ഇരുട്ടിൻ്റെ ഉയർന്നുതാഴ്ച്ചകൾക്കിടയിൽ ഇരുട്ടിൻെറ തെന്നിനീങ്ങൽ ഇരുട്ടിൽ  കേട്ടേക്കാം ചന്ദ്രക്കല പോലൊരു ശബ്ദം ചലനത്തേക്കാൾ നേർത്ത് സമയത്തേക്കാൾ കൂർത്ത് രാത്രികൾ തൊണ്ടക്കുഴിക്കുളളിൽ  തെന്നി നീങ്ങുന്നത് പോലെ തീയതികളുടെ ശബ്ദം നീങ്ങുന്നു കേൾക്കുന്നു ചന്ദ്രക്കല മാനത്തിൻ്റെ ഒരു മുഴയാണെങ്കിൽ അതേ ആകൃതിയിൽ എൻ്റെ പരിചരണം.

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

നുണകളേക്കുറിച്ച് അവയുടെ ഉന്തുവണ്ടികളേക്കുറിച്ച്

ചന്ദ്രനാകുവാൻ തുടങ്ങുകയായിരുന്നു മുമ്പ് എന്ന അക്കം മുമ്പ് ഒരക്കമല്ല തടഞ്ഞു ഞാൻ മാനത്തിനെ ചന്ദ്രനേ  മൂന്നൊഴികേയുള്ള അക്കങ്ങളേ ഏത് ചുവരിനും  ഏത് കാലത്തും കലണ്ടറാകാം അവധിയെന്ന നുണ അതിലുണ്ടാവണമെന്ന് മാത്രം എല്ലാ കലണ്ടറുകളേയും അവയുടെ ഓർമ്മയേയും കാലം ബോധവൽക്കരിക്കുന്നു എല്ലാ അവധിദിനങ്ങളും നുണകളാവുന്നു പ്രവർത്തിദിനങ്ങൾ അക്കങ്ങൾ കൊണ്ട് ആണയിടുന്നു അവ തീയതികളാവുന്നു പതിനാല് വരെ കാത്തിരിക്കുവാൻ മാനത്തിനോട് ആവശ്യപ്പെടുകയായിരുന്നു പതിനാലെന്ന അക്കത്തെ  പതിയേ ചന്ദ്രനാക്കുന്നു ഏത് ചുവരിനും കലണ്ടറാവാം നുണകൾ അതിൽ അവധിയായി വേണമെന്ന് മാത്രം  പ്രവർത്തിദിനങ്ങൾ ആവർത്തിക്കുന്നു ചലനങ്ങൾ കൊണ്ട് തീർത്ത അക്കം നൃത്തമാവുന്നത് പോലെ അക്കങ്ങളുടെ നൃത്തമാണ് മാസമുറയുടെ കലണ്ടറേ  എന്ന് ഞാനവളെ അഭിസംബോധന ചെയ്യുവാൻ ഒരുങ്ങുകയായിരുന്നു അവൾ എല്ലാ അഭിസംബോധനകൾക്കും അതീത പതീതപാവന എന്ന വാക്ക് ഭജനിൽ നിന്നും കടം വാങ്ങുന്നു സത്യം തടയുന്നു ഗാന്ധിജി ഉപയോഗിച്ചിട്ടുണ്ട് എന്ന ഒഴിവുകഴിവ് നിരത്തുന്നു മുറിഞ്ഞ അഹിംസ മാത്രം നോക്കിനിൽക്കുന്നു അത് ഒന്നും തടയുന്നില്ല ഗാന്ധിജിയിൽ നിന്ന് അകന്ന് നേരിനോടും നേരത്തോടും അടുത്ത്...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ചൂണ്ടുപലകകളേക്കുറിച്ചുള്ള പരാതികൾ

ശലഭങ്ങളുടെ കവല എൻ്റെ വിരലുകൾ ശലഭങ്ങളാകുവാൻ പോകുന്ന ചൂണ്ടുപലക നീലകളുടെ കവലയാവണം മാനം ഞാൻ വിരലിന്നരികിൽ ശൂന്യത കൊണ്ട് നീലയിലേക്ക് മാത്രം  ഒരു ചൂണ്ടുപലക ഇറക്കിവെക്കുന്നു ഏറ്റവും പുതിയ മഴ പെയ്യുന്ന ഇടം ഏറ്റവും പഴയ മഴ അതിൻ്റെ ചുണ്ടുപലകകൾ ചുംബനങ്ങളുടെ പാർക്കിലേക്ക് ശലഭങ്ങൾ ചുണ്ടുകൾ നിറങ്ങളിൽ കൊണ്ട് പോകുന്നു ഉടലുകളുടെ നാൽക്കവല ഉമ്മകളുടേതും മേഘങ്ങൾ വഴികൾ കൊണ്ട് വരുന്നു മഴകളെ അവ പതിയേ വഴിതെറ്റിക്കുന്നു മീൻ നീന്തി ജലം സൃഷ്ടിക്കുന്നത് പോലെ സൃഷ്ടിയുടെ അരികിൽ അതിൻ്റെ ശൂന്യത ഒരു പക്ഷേ വഴിതെറ്റിച്ചേക്കാം വഴിതെറ്റിയേക്കാം തെറ്റിയവഴികളിൽ ഉടലുകൾ, ഒരായിരം ചൂണ്ടുപലകകൾ!

വാർദ്ധക്യം കാക്കകൾ

അടർന്നുവീഴുന്ന മാമ്പഴങ്ങളേ പക്ഷികൾ സമീപിക്കും വണ്ണം എൻ്റെ വാർദ്ധക്യത്തേ  കാക്കകൾ സമീപിക്കുന്നു ഞാനൊരു കറുത്തവൃദ്ധൻ എൻ്റെ കാക്കകൾ  പറന്നുവന്നതിന് ശേഷം കൂടുതൽ കറുക്കുന്നു പറക്കുന്നതിനും കറുക്കുന്നതിനും ഇടയിൽ  എൻ്റെ കാക്കകൾ അവയുടെ മറവിയിൽ ഇപ്പോൾ എൻ്റെ നര  ഞാൻ വൃദ്ധൻ്റെ വാതിലുള്ള ബസ് കൂടുതൽ പടവുകൾ വെച്ച് ഞാൻ അതിലേക്കും  വാർദ്ധക്യം എന്നിലേക്കും ചവിട്ടിക്കയറുന്നു ഒരു പക്ഷേ വാർദ്ധക്യം തന്നെ  ഒരു ബസ് അതിൽ അവസാനം വരെ  പിടിച്ചുനിൽക്കേണ്ടിവരും വണ്ണം  വൃദ്ധൻ്റെ പല മരണങ്ങൾ  കൈയ്യേറിയതാവണം ഇരിപ്പിടങ്ങൾ അത് നിർത്തുമ്പോഴെക്കെ വാർദ്ധക്യം അതിൻ്റെ വേഗതകളിലേക്കും അവശതകളിലേക്കും കുതറുന്നു വാർദ്ധക്യം അതിൻ്റെ ജനാലയിലേക്കെത്തി നോക്കുന്നു ഞാൻ കൂടുതൽ ചുവടുകൾ വെച്ച്  നൃത്തം ചെയ്യുന്നയാൾ നടക്കുവാൻ കൂടുതൽ ചുവടുകൾ ചുമക്കുവാൻ കൂടുതൽ ചുമലുകൾ എടുക്കുവാൻ കൂടുതൽ ഉടലുകൾ ജീവിച്ചിരിക്കുവാൻ അതിലും കൂടുതൽ ശ്വാസങ്ങൾ വേണ്ടയാൾ ഞാൻ ശ്വാസത്തെ പകുക്കുന്നു കിതപ്പുകൾ പുറന്തള്ളുന്നു ഞാൻ ശ്വാസത്തിൻ്റെ കൂടുള്ള പക്ഷി എന്നിട്ടും പറക്കുവാൻ മടിക്കുന്നു നരക്കുവാൻ ശ്രമിക്കുന്നു വൃദ്ധാ നീയൊരു ന...

മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച

ജനലുകൾ മഴ കൊണ്ടുവരുന്ന വീടിൻ്റെ വേഴാമ്പൽ ചുവരിൽ ചാരി  മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച ഇരിക്കുന്നു മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച പരമ്പരാഗതമായി  വേഴാമ്പലുകളാകുവാൻ പറക്കുന്ന നാടുണ്ടാവണം മേയ് പെൻഷൻ പറ്റിയ മാസത്തിന് അതിനൊരു മേശയുണ്ടായിരുന്നെങ്കിൽ വിരസതയുടെ കുഷനുളള ഒരു കസേരയുണ്ടായിരുന്നെങ്കിൽ അതിൽ നിന്നും എഴുന്നേറ്റ് പോകുവാൻ ഒരേസമയം മടിക്കുകയും  അതേസമയം കാത്തിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ജൂണാകുന്നു കുരുക്കുത്തിമുല്ലകൾ അവയുടെ വളവുകൾ പിടിച്ചിടും ഇടങ്ങളിൽ   പൂക്കൾ നിലത്തിട്ട്, പൂക്കാലം  ഒരു ഓഫീസിലും കയറാതെ,  ഒരു ഫയലും നോക്കാതെ മാറിനിൽക്കുന്നു ഇറയങ്ങളുടെ ഇറ്റുവീഴലുകൾ ചാരിയിരുപ്പുകളും ഇറ്റുവീഴുന്നു അവ വീടുകൾക്ക് പുറത്തേക്ക് ഒഴുകിയിറങ്ങുന്നു അവളുടെ കൃഷ്ണമണിത്തിരക്കിൽ പങ്കെടുത്ത്  ഉമ്മകളുടെ രജിസ്റ്ററിൽ  പേര് വെക്കാതെ പോയ നിമിഷങ്ങളെ കാലം അന്നും ഇന്നും  ദിവസത്തിന് പുറത്തുനിർത്തുന്നു മഴയുടെ കൊലുസ്സ് ധരിച്ച്, മേൽക്കൂരകൾ പുറത്തിറങ്ങും ഇടങ്ങളിൽ മുറ്റം മുറ്റം എന്ന് കാറ്റിനൊപ്പം പിച്ച വെക്കും ചെമ്പകം വിരിഞ്ഞ പിച്ചകത്തം  നിലത്തിട്ട് മന്ദാരങ്ങൾ നിലത്തിടുമോ ...

വേനലിലേക്ക് നെയ്മണമുള്ള ഉറുമ്പിനെ തുറന്നുവിടുന്നു

പകൽ എന്ന് പേരായ ഒരാൾക്ക് അർഹമായ പകലാണ് അയാളുടെ ഉടലെങ്കിൽ രാത്രി, വെള്ളം പോലെ കാല് നനക്കാവുന്ന ഒരിടത്തെ കെട്ടിക്കിടപ്പ് ഉടൽ മുക്കും ലായനിക്കും  പകൽ എന്ന് പേരിടും മുമ്പാവണം നാളങ്ങൾ കാറ്റിൽ  വെളിച്ചം വെക്കും വണ്ണം ഉടൽ അണക്കുന്നു കിടക്കുന്നു രാത്രി എന്ന ആകൃതിയിൽ ഇറങ്ങി എൻ്റെ ഭാഷ  ഇരുട്ടെന്ന വാക്ക് മാത്രം നനയ്ക്കുന്നു വരൂ കാതു തരൂ  ഈ പാട്ട് എന്നിൽ കേൾക്കു എന്ന് ഗാനങ്ങൾ ആവശ്യപ്പെടും വിധം പാട്ടിലിറങ്ങുന്നു കാതുകൾ കാറ്റിൽ മുക്കിവെക്കുന്നു സ്ക്രാച്ച് ആൻഡ് വിൻ മണമുള്ള പദ്ധതിക്ക് കലണ്ടർ എന്ന പേരിട്ട ദിനങ്ങളേ ജീവിച്ചിരിക്കുവാനുള്ള  കൊതി മാത്രമാണ് ജീവിതം മിഠായി പോലെ  രണ്ടിടത്ത് പൊതിയിട്ട് ആയുസ്സ് അതിൽ തിരിച്ചുവെക്കുന്നു ചന്ദ്രക്കലകളെ പോലെ മാനത്ത് വൈകി ഉദിക്കുവാൻ പോകും ഹൃദയം അപ്പോഴും നിൻ്റേതായിട്ടുണ്ട് അമാവാസിയിൽ തല വെച്ച് കിടക്കുകയായിരുന്നു എൻ്റെ ഹൃദയം അത് അപ്പോഴും മറ്റൊരു ഭൂഖണ്ഡത്തിൽ പൂർണ്ണചന്ദ്രൻമാരെ തെളിക്കുന്നു അതിനിടയിൽ രണ്ട് കലകൾക്കിടയിൽ തട്ടി നിൽക്കുന്ന മധുരത്തിൽ തട്ടി ജീവിതം തിരിച്ചു പോകുന്നു നാണങ്ങളെ മുള്ളുകളാക്കും വിധം നാളങ്ങളെ ഒളിപ്പിക്കും മീനുകൾ വെളിച്ചത്തിന...

മനുഷ്യത്തത്തേക്കുറിച്ച് ഏയ് അല്ല ആശങ്കയേ കുറിച്ച് അതിലും നിഷ്ക്കളങ്കമായി

തന്നേക്കാൾ മനുഷ്യത്വമുള്ള ഒരാളാൽ കൊല്ലപ്പെടും വരെ ഉറിയിലെ വെണ്ണ പോലെ എന്നേക്കാൾ ഉയരത്തിൽ സൂക്ഷിച്ചിരുന്നു  എൻ്റെ മനുഷ്യത്വം  എന്നും ഒരു വെണ്ണയായിരുന്നു മനുഷ്യത്വം അത് മനുഷ്യരൂപത്തിൽ ഉരുകി ഉരുകാത്തത് മതങ്ങൾ പുസ്തകങ്ങളിൽ ആദിമകാലം മുതൽ എടുത്തുവെച്ചു പലവട്ടം ചോദ്യം ചെയ്യപ്പെട്ടു എൻ്റെ മനുഷ്യത്വം  അപ്പോഴൊക്കെ   ഉറിയിൽ ആടി മനുഷ്യത്വം അതിന് മുന്നിൽ തലകുനിച്ച് നിന്നു ജീവിതം ഇന്നലെ  ചോദ്യം ചെയ്യപ്പെട്ട നിലാവ് പുതിയ പകൽ പോലെ പിന്നേയും കാണപ്പെട്ടു ഇരുട്ടിൻ്റെ കലങ്ങൾ ഉടൽ എന്നൊട്ടി രാത്രിയിൽ തട്ടി അവ  പിന്നെയോ എന്ന് വീണ്ടും ഉടഞ്ഞു എന്നേക്കാൾ മനുഷ്യത്വമുള്ളവരുടെ ഇടയിൽ ജീവിച്ചിരിക്കേണ്ടി വരുന്ന അപകർഷതാ ബോധത്തേക്കാൾ  ഉയരത്തിലല്ല എൻ്റെ ജീവൻ എന്നെനിക്ക് പലവട്ടം ബോധ്യപ്പെട്ടു അപ്പോഴും   മനുഷ്യത്വത്തിന് മുമ്പിൽ  ഒരിത്തിരി മന:സ്സമാധാനത്തിനായി കെഞ്ചി  മനുഷ്യത്വമില്ലാത്തതിൻ്റെ പേരിൽ  ഏത് നിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന ജീവൻ ഏത് നിമിഷവും എടുക്കാവുന്ന ഒന്നായി അപ്പോഴും ഉറിയിലാടി മനുഷ്യത്വം ആരുടേതാണെന്ന് അറിയാത്ത വണ്ണം ആരും എടുക്കാതെ കൂടുതൽ ഉയരങ്ങളിൽ...

പ്രാണിനോട്ടം ഉള്ള ചിലന്തികൾ

എന്തിനാണിത്രയും ചിലന്തികൾ ഒരെണ്ണത്തിനെ മാത്രം ഞാൻ കൊന്നോട്ടെ? ചിലന്തിവലയിൽ തട്ടി എൻ്റെ ചോദ്യം തിരിച്ചുപോകുന്നു പ്രതിമയിൽ, ബുദ്ധൻ്റെ ഹൃദയമിടിപ്പ്  നിശ്ചലതയുടെ വല കൂട്ടുന്നു ശിൽപ്പത്തിൽ ശിൽപ്പത്തിൻ്റെ നിശ്ചലത  വല നെയ്യുന്നത്  പോലെ തന്നെ ബുദ്ധൻ്റെ ഹൃദയമിടിപ്പിനാൽ കൊല്ലപ്പെടുന്ന, പ്രതിമയിൽ നിന്നും മാറിനിൽക്കുന്ന നിശ്ചലത നിശ്ശബ്ദത എന്ന പേരിന് പോലും  അത് അർഹമാകുന്നില്ല അഹിംസയുടെ വലയിൽ കുരുങ്ങിയ ബുദ്ധനെ എൻ്റെ ചിലന്തികൾ  പ്രാണികളുടെ നോട്ടം കൊണ്ട് പൊതിയുന്നു

ഇൻവിജിലേറ്റർ എന്ന നിലയിലും പരീക്ഷ എന്ന നിലയിലും വിഷാദം

ഒരു ഇൻവിജിലേറ്റർ ആയിരുന്നില്ല പകൽ, ഒരിടത്തും  ഒരു കാലത്തും വിഷാദം ഒരു പരീക്ഷയല്ല എന്നിട്ടും സമയം,  ഇനിയും ഒന്നും പഠിച്ചിട്ടില്ലാത്ത കുട്ടിയാവുന്നു അത് എല്ലാ പരീക്ഷാഹാളിലും ചോദ്യപേപ്പറുകൾക്കരികിലിരിക്കുന്നു അയഞ്ഞ വൈകുന്നേരങ്ങൾ ചിതറിക്കിടക്കും വണ്ണം ഇനിയും സമർപ്പിച്ചിട്ടില്ലാത്ത കുത്തിക്കെട്ടിയിട്ടില്ലാത്ത അസ്തമയത്തിൻ്റെ ഉത്തരകടലാസുകൾ  സൂര്യനു ചുറ്റും വെയിലിൽ തൊടുന്നു വെറുതേ കവിതയെന്നെഴുതുന്നു എഴുന്നേൽക്കുന്നു..

ഭാഷ യുദ്ധം എന്നെഴുതുമ്പോൾ മായുന്നിടം

യുദ്ധം ചെയ്യുന്നവരെ  കഥകൾക്കോ കവിതകൾക്കോ പിടിച്ചുമാറ്റുവാനാകില്ല യുദ്ധം എന്ന വാക്ക്  ഒരു ഭാഷയിലും എഴുതി മായ്ക്കുവാനാകില്ല മുറിവുകളും മരണവും  ചിതറലുകളും ഇല്ലാതെ യാഥാർത്ഥ്യങ്ങളുടെ രക്തമൊഴുകുന്ന സൈനികാ സത്യത്തിന് മുകളിലാണ്  ഇപ്പോൾ നിൻ്റെ രക്തം അത് ഒരു രാജ്യത്തിലും വീണ് ഉണങ്ങുന്നില്ല ശരീരമില്ലാത്ത സൈനികാ എന്നാവണം ശരീരമുള്ള സൈനികർ പരസ്പരം അഭിസംബോധന ചെയ്യുക തൂവലുകൾ കൊണ്ട് അഭിസംബോധന ചെയ്യുന്നില്ല പക്ഷികൾ ക്ഷമിക്കണം തെറ്റിപ്പോയി തൂവലുകൾ കൊണ്ട് രാജ്യമുണ്ടാക്കുകയായിരുന്നു സാധാരണക്കാരൻ എന്നതാണ് ശരി അതാണ് ഉദ്ദേശിച്ചതും ഒരിടത്തും ഒരഭിസംബോധനയല്ല സാധാരണക്കാരൻ തീവ്രവാദത്തിന് മതമില്ലാത്തത് പോലെ മതത്തിന് രാജ്യവുമില്ല സാധാരണക്കാരന് സമയവും അലിഖിത നിയമങ്ങളാണ് എങ്ങും സമാധാനം എന്ന  നുണകൾക്കൊപ്പം ക്ഷമിക്കണം ഒപ്പരം എന്ന വാക്കാവണം ഇവിടെ ശരി ശരികൾക്കൊന്നും ഉറപ്പില്ലാത്ത നാടാണ് അതും പരമ്പരാഗതമായി. വിശ്രമിക്കുന്ന പ്രാവുകൾക്ക് മുകളിലേക്ക് അവിചാരിതം യുദ്ധങ്ങൾ പൊട്ടിവീഴുന്നു. അവിചാരിതം എന്ന വാക്ക് പോലും  ഇവിടെ ഒരു നുണയാണ് നുണകൾ നീണ്ടുനിൽക്കുമ്പോഴും താൽക്കാലികമാണ് എന്നെന്നും ശരി ഗൃഹാതുരത്ത...

ചന്ദ്രക്കലകളുടെ ഡിസ്പെൻസറി

ശിവന്നരികിൽ കലപോലെ ഭാഷക്കരികിൽ നിൽക്കുകയായിരുന്നു കുഞ്ഞ് കുഞ്ഞ് ചന്ദ്രക്കലകളേ തോളിലെടുത്ത ആകാശം പനിയുള്ള ചന്ദ്രക്കലകൾ ഒരേ സമയം  രോഗവും മരുന്നുമാകും ശൂന്യത പരിചരണങ്ങളുടെ കലയാവണം പൂർത്തിയാകാത്ത എന്തോ ഒന്ന് ചന്ദ്രക്കലകൾ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു കലകളുടെ ഞൊറി എൻ്റെ ഭാഷ, അപ്പോഴും നിലത്തിരുന്ന്  ഓരോ മാനത്തും പിടിച്ചിടുന്നു ഓരോ തോന്നലുകളും  ചന്ദ്രക്കലയിൽ എടുക്കുന്നു തുടർച്ചകളുടേതാവണം കല ശമിക്കുന്ന താളം ചന്ദ്രക്കലകളിൽ ഓരോ മാനവും അപ്പോഴും താളത്തിൽ പിടിച്ചിടുന്നു ഭാഷയേ കൈവിടുന്നു പതിയേ ചന്ദ്രക്കലകളുടെ ഡിസ്പെൻസറിയാകുന്നു

അസ്തമയം ഒരു ക്ഷമയാണെങ്കിൽ

ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക് ശേഷം ദൈവം തന്നെ പ്രതിമയാക്കുന്നത് പോലെ മനുഷ്യൻ്റെ ക്ഷമ  വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ വാക്കുകളുടേയും കൊത്തുപണികളുടേയും തുടർച്ചയെന്നോണ്ണം ഭാഷയുടെ ക്ഷമ വരികളിൽ  എടുത്തുവെക്കുന്നു അത് കവിതയാകുമോ കുളിരാകുമോ? എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു അസ്തമയത്തിൻ്റെ  പേജ്നമ്പർ ഉള്ള  ഒരു പുസ്തകമാവും സൂര്യൻ അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി  അടുത്തവരിയിൽ എൻ്റെ കവിത ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത് പോലെ ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട് അതിൻ്റെ വസന്തത്തെ എൻ്റെ ഏകാന്തത  കണ്ടെത്തുന്ന ദിവസം എന്ന അടയാളപ്പെടുത്തലാവണം  ഋതു ഉടലുകൾ വിരിയും ഋതു  എന്നായിട്ടുണ്ട് പൂക്കൾ അസ്തമയത്തിൻ്റെ പോസ്റ്ററും ജമന്തിയുടെ തീയേറ്ററും  നഗരം പതിയേ .സന്ധ്യയാകുന്നു വിഷാദത്തിൻ്റെ പശയിൽ അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ അതെരിയുമ്പോൾ ഞാനെഴുതുന്നു ഒരു പക്...

പക്ഷികളുടെ തീയേറ്റർ

മാറ്റിനി പോലെ പക്ഷികളുടെ തീയേറ്ററിൽ കാണിക്കുന്ന സിനിമയാണ് ആകാശമെങ്കിൽ നീല കഴിഞ്ഞും നീലക്ക് മുമ്പും മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും  ഒട്ടിക്കും പോസ്റ്റർ  ശൂന്യതയിൽ പറന്നുവന്ന ചിറക്  നിലത്തിട്ട് ചവിട്ടിക്കെടുത്തി പറക്കലിലേക്ക്  വൈകിക്കയറുന്ന പക്ഷി രതിയിലേക്ക് വൈകിക്കയറും പക്ഷികൾ എവിടേയും ഉടലുകൾ നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു കറുപ്പിലും വെളുപ്പിലും കാണിക്കും ഭാഷയുടെ ഡോക്യുമെൻ്റെറി എഴുതുന്നതിന്ന് മുമ്പോ എഴുതിയതിന് ശേഷമോ എവിടെയും തട്ടി കവിതയാവുന്നില്ല ഉടൽ കുത്തിക്കെടുത്തി രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു ബഹുനില കെട്ടിടങ്ങളിലെ ജാലകങ്ങൾ പോലെ നോക്കി നിൽക്കേ നഗരം പ്രണയങ്ങൾ അണക്കുന്നു വെളിച്ചം ഒളിപ്പിക്കുന്നു  ഓരോ ജാലകങ്ങളും ഓരോ പ്രണയങ്ങൾ ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ കുത്തിക്കെടുത്തി തുടങ്ങുന്നു എത്ര ധൃതിയിലും  ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം ഏതുഋതുവിലും പൂക്കൾ  കുത്തികെടുത്തുന്നില്ല കുത്തിക്കെടുത്തിയ ഏകാന്തതയുടെ പാടുകൾ വിഷാദമായി ഒരു സന്ധ്യ...

തലോടൽ

വിരലിൻ്റെ വിത്തുകൾ സൂര്യകാന്തികൾക്ക് സമീപത്തായി കുഴിച്ചിടുന്നു വിത്തിന് മണ്ണ് നിഷേധിക്കുന്നതിനേക്കാൾ ഭംഗിയായി വിരലിന് സമീപത്തായി  കിളിർത്തുവരുന്ന എന്തിന്നേയും തലോടിയിരിക്കുന്നു വെയിലിൻ്റ രോമമുള്ള വേനലിന്നെ അതിൻ്റ നാവിനെ നാവിൻ്റെ നനവിനെ സമയത്തെ തലോടുന്നു മേഘത്തെ തലോടുന്നു മാനത്തേ അതിൻ്റെ നീലയേ മേഘങ്ങളുടെ അച്ചടക്കത്തെ തലോടാൻ ഒന്നുമില്ലായ്മയേ

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

തിരികേ വരൽ

അല്ലയോ എന്ന വാക്കിന്നെ കൈക്കുമ്പിളിൽ എടുത്ത് താരാട്ടി ജലമെന്ന് ഉറക്കി കിടത്തുകയായിരുന്നു തലേന്ന് ഉറക്കികിടത്തിയ മുഖത്തിനെ  മെല്ലെ എന്ന വാക്ക്  വിളിച്ചുണർത്തുന്നു ജലമെന്ന് ഉറക്കി കിടത്തുന്നതോർമ്മകൾ കൈക്കുടന്നയിൽ നിറയും ജലം പോലെ അരികിൽ നീ എന്നായി അവൾ വെയിലെന്ന് എടുത്തുവെക്കുമ്പോഴും മുഖത്ത് വീഴുമ്പോൾ ജലമാകും പുലരി ഒരുമിച്ച് നിൽക്കാത്തവർ നൃത്തം ചെയ്യുന്നു ഒരുമിച്ച് നിൽക്കുന്നവരോ നടക്കുന്നു എന്നായി ഞങ്ങൾ ഉടലിന്നരികിലൂടെയും ഉടലിന്ന് മുകളിലൂടെയും ഉയിരിൽ തട്ടിയും  ഉടലിൽ തട്ടാതെയും സ്വയം നടക്കാൻ പാദങ്ങളുടെ പള്ളിക്കൂടങ്ങൾ ഒഴുകുന്നവർക്കിടയിലൂടെ ഞങ്ങളേ പഠിപ്പിക്കുന്നു കൊലുസ്സുകൾ അണച്ച്  കാലുകൾ കിലുങ്ങുവാൻ പോകുന്നിടത്ത് പഠിക്കും വിധം അതണിയുവാൻ കാലുകൾ മെരുക്കും  വിധം കാലുകളിൽ കൊലുസ്സുകൾ ഗൂഡാലോചന നടത്തുന്നുണ്ട് ഞങ്ങൾ അത് കേൾക്കുന്നുണ്ട് ഒരു പക്ഷേ കണ്ണുകൾ അടച്ച് അപ്പോൾ കാലുകൾ ഒച്ചവെക്കുന്നില്ല എന്ന് ഉടൽ മാത്രം ഉറപ്പിക്കുന്നു ഞങ്ങൾ നടക്കുവാൻ  പഠിക്കുവാൻ വേണ്ടി മാത്രം  പാദങ്ങളുടെ കുടിപ്പള്ളിക്കൂടങ്ങളിൽ വീണ്ടും വീണ്ടും ചേരുന്നു പരിധിയില്ലാത്ത നൃത്തത്തിൻ്റെ സ്ട്രച്ചർ കുറച...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

ഒരു മേഘത്തിനേ കേട്ടിരിക്കുന്നു

ആകാശം പെറ്റ കുഞ്ഞായി ഒരു മേഘത്തിൻ്റെ  അരികിൽ കിടക്കുകയായിരുന്നു വരൂ എന്ന്  ഞാൻ മേഘങ്ങളെ തെറ്റിദ്ധരിക്കുവാൻ ക്ഷണിക്കുന്നു സാംസ്ക്കാരികമായി ഔന്നിത്യം നഷ്ടപ്പെട്ട മേഘങ്ങൾ എന്ന് താഴെ നിങ്ങും മനുഷ്യരെ മേഘങ്ങൾ തെറ്റിദ്ധരിക്കുകയുണ്ടായി തെറ്റിദ്ധാരണകൾ മേഘങ്ങൾ ധാരണകൾ അവയുടെ ശകലങ്ങൾ അതിൻ്റേതായ മാനത്ത്  അവയും മേഘങ്ങൾ മേഘങ്ങൾ യാന്ത്രികമായി നീങ്ങിത്തുടങ്ങിയ ശേഷം കുറേക്കൂടി യാന്ത്രികമാകും ആകാശം ലിബർട്ടി എന്ന ശിൽപ്പം അടക്കിപ്പിടിച്ച സ്വാതന്ത്ര്യം  തങ്ങളുടെ അരിക് തട്ടി നിലത്തുവീഴുമോ എന്ന് ഓരോ മേഘങ്ങളും ഭയക്കുന്നു ഓരോ വിമാനങ്ങളേയും ഭയക്കും കെട്ടിടങ്ങൾ എന്ന് മേഘങ്ങൾ തമ്മിൽ അടക്കം പറയുകയുണ്ടായി ഭയം മേഘമായ കാലത്തും ലിബർട്ടി എന്ന ശിൽപ്പം എൻ്റെ ആരുമല്ല ഞാൻ ഓരോ മേഘങ്ങളോടും ആണയിടുന്നു ലബനോണിൽ സിറിയയിൽ ഉക്രൈയിനിൽ പലസ്റ്റെനിൽ  യമനിൽ ഇറാനിൽ  ഇസ്രായേലിൽ ഇറാക്കിൽ തുടങ്ങിയ ഒട്ടനേകം നാടുകളിൽ മേഘങ്ങളില്ല, എന്ന് ആണയിടാനായി അവിടുത്തെ മാനം എന്നോ  വന്ന് പോയത് എൻ്റെ ശൂന്യത ഓർത്തെടുക്കുന്നു മതങ്ങൾ മേഘങ്ങളല്ല അത് ഒരു മനുഷ്യരെയും ഭൂമിയിൽ തട്ടാറില്ല ഞാൻ ആണയിടുന്നു രാഷ്ട്രങ്ങൾ മേഘങ്ങളാണോ അത് ഭ...

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.

തിരക്കിയിറങ്ങുന്നു

പൂക്കളുടെ പാറാവ്  ഉദ്യാനം വേണ്ടെന്ന് വെച്ചതിൽ പിന്നെ അവൾ ഉദ്യാനമാണോ  പൂവാണോ എന്ന്  എൻ്റെ ഭരണഘടന  സംശയിക്കുന്നിടത്ത് ശലഭങ്ങളുടെ  ഭരണഘടന മാത്രമാണ് ആകാശം, അവൾ മാത്രം  അതൊരു ബുക്കാക്കി കവിതയിൽ  കൊണ്ടുനടക്കുന്നു എന്ന്  തോന്നിയിരുന്നു അവൾ നേർപ്പിച്ച ആകാശത്തിൻ്റെ കുഴമ്പ് പക്ഷികൾക്കിട്ട് കൊടുക്കുന്നു നേർപ്പിക്കാത്ത ആകാശം എന്നവളെ പക്ഷികൾ, സംശയത്തോടെ നോക്കുന്നു മേഘങ്ങൾ പൂർത്തിയാക്കി ആകാശം മടങ്ങുന്നിടത്ത് അസ്തമയം മാത്രമാണ് പ്രതിക്കൂട്ടിൽ ശരിക്കും ഒരു ഭരണഘടനയായിത്തുടങ്ങിയിട്ടുണ്ട് സംശയങ്ങൾ തത്തയുടെ കള്ളത്താക്കോലിട്ട് തത്തകൾ മഞ്ഞയുടെ ശരിക്കുമുള്ള താക്കോലിട്ട് മൈനകൾ അവയുടെ തവിട്ടാകാശങ്ങളിൽ പ്രവേശിക്കുന്നിടത്ത് വൈകുന്നേരങ്ങളിലേക്ക് അടർന്നു വീഴും പടിഞ്ഞാറ് ആരും തുറക്കാതെ നാണത്തിൻ്റെ താഴ് കിഴക്ക് തന്നെ തുടർന്നു മരണത്തിന്  ഏതു നിമിഷവും വന്നേക്കാവുന്ന  നാണം  വാർദ്ധക്യമായി എടുത്തുവെക്കുന്ന നാടാണ് എന്ന് തോന്നി വൈകുകയാണ് നേരവും ഓരോ താളുകൾ കൊണ്ട് ഉടലിൻ്റെ ഭരണഘടനയും അവളുടെ കവിതയിൽ മാത്രം  ശലഭങ്ങൾ, പറന്നുപറ്റുന്നതിൻ്റെ കാരണം ഞാൻ തിരക്കിയിറങ്ങുന്നു.