പിന്നെയാണോ ?
അല്ല എന്ന പൊട്ടൊട്ടിച്ച് നീ നിൽക്കുന്നു
നമുക്കിടയിൽ
ഇപ്പോൾ എന്ന, നിമിഷത്തിൻ്റെ
പൊട്ടിവീഴൽ
ഒരിക്കലും പടരാത്ത ഒരു പൊട്ടിൻ്റെ
സമീപങ്ങളിൽ
അധികമില്ലാത്ത ദൂരങ്ങളിൽ
അധികമില്ലാത്ത
സമയത്തിൻ്റെ ഓരങ്ങളിൽ
നമ്മൾ നിൽക്കുന്നു
അരണ്ടനിറത്തിൻ്റെ
ശ്വാസവും പിൻകഴുത്തും പോലെ
നമ്മൾ
അരണ്ട ശ്വാസം
നിറങ്ങളിൽ തുടരുന്ന വസന്തം
തുടരുന്നവരിൽ,
കടന്നുപോകുന്നവരിൽ
നമ്മളുണ്ടായിരിക്കുന്നത് പോലെ
നിൽക്കുന്നവരിലും ഇരിക്കുന്നവരിലും നമ്മളുണ്ടായിരുന്നിരിക്കണം
എന്നാലും പ്രണയിക്കുന്നവരിൽ മാത്രം
നമ്മൾ നമ്മളേ കണ്ടെടുക്കുന്നു
വീണ്ടും വീണ്ടും പ്രണയിക്കുന്നവരിലേക്ക് നമ്മളേ വീണ്ടെടുക്കുന്നത് പോലെ തന്നെ
ഒരുപക്ഷേ
തിരിഞ്ഞ് നിൽക്കുന്ന ജീവിതത്തിൻ്റെ പിൻകഴുത്തിൽ തൊടും
ശ്വാസത്തിനെ
പ്രണയം എന്ന് അടയാളപ്പെടുത്തുന്നത്
പോലെ
അഭൗമപ്രണയത്തിൻ്റെ
പ്രകാശനങ്ങളിൽ നീയോ ഞാനോ കാലികമായി പങ്കെടുക്കുന്നില്ല
കഴിഞ്ഞുപോകുന്ന നിമിഷങ്ങളിൽ നമ്മൾ വിശ്വസിക്കുന്നില്ല
എന്നിട്ടും...
Comments
Post a Comment