Skip to main content

കാലിലെ കുഞ്ഞുവിരൽക്കുരുവികൾ

ചുണ്ടുകളുടെ പാർക്കിൽ
ഒരു ചുംബനം പിടിച്ചിട്ട്
ചുണ്ടുകൾ ഇരുന്നിട്ട് പോകുമ്പോലെ

കപ്പുകളുടെ ടാക്സി പിടിച്ച് 
നമ്മൾ ഒരു ചായയിൽ ഇറങ്ങുന്നു
ചൂടാവുമ്പോൾ ചായയുടെ നിറമുള്ള
നമ്മുടെ ഉടലുകൾ

നോട്ടങ്ങളുടെ
ഊതിയാറിക്കലുകളിൽ
നമ്മുടെ ചുണ്ടുകൾ പങ്കെടുക്കുന്നില്ല

അവയ്ക്കിഷ്ടമുള്ള കാലുകൾ
പിടിച്ചിട്ട് 
അതിൽ കയറിയിരുന്ന് 
നമ്മുടെ കുഞ്ഞുവിരലുകൾ
അവയ്ക്കിഷ്ടമുള്ള കാലുകളിൽ കയറി
തിരികേ മുട്ടിയുരുമി നടന്നുപോകുന്നു

മുട്ടിയുരുമ്മുമ്പോൾ നമ്മുടെ
കുഞ്ഞുവിരലുകൾ
കുരുവിക്കുഞ്ഞുങ്ങളേ പ്പോലെ
അവ നമ്മുടെ കാലുകളിൽ
കൂടു കൂട്ടുന്നു
ദൂരങ്ങൾ എടുത്തുവെക്കുന്നു

അമ്മക്കുരുവികളേ പോലെ അവ നമ്മുടെ ചുണ്ടുകൾ 
അവയുടെ തീ നിറമുള്ള വിശപ്പുകളിൽ പറന്നുപറ്റുമെന്ന് വിശ്വസിക്കുന്നു
കാലങ്ങളുടെ കാലുകൾക്കരികിൽ കാത്തിരിക്കുന്നു

കാലിലെ പൊന്മാൻ വിശപ്പുള്ള  നീലവിരൽ, 
കിടക്കുമ്പോഴും അവ
നമ്മുടെ നടപ്പുകൾ കൊത്തിത്തിന്നുന്നു

സുഖം എന്ന് നമ്മൾ 
മുഖത്ത് നോക്കി പറയാറില്ലേ?
വിശേഷങ്ങൾക്ക് 
മറുപടിയെന്നോണ്ണം

ഒരു പക്ഷേ
പ്രണയിക്കുന്നവരുടെ കാലിലെ
വിരലുകൾ, എന്ന് 
അപരിചിതമായ ഇടങ്ങളിലൂടെയുള്ള നമ്മുടെ നടത്തങ്ങൾ, 
തിരിച്ചറിയും വിധം!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!