ഒരുകാട് പേടിച്ചരണ്ടു നില്ക്കുന്നുണ്ട്
വന്യമൃഗങ്ങളും കാടുവിട്ടു
കാടു ഒരുപേരിന്നു വേണ്ടിയാണെങ്കിലും
എന്തേ? പേരിന്നും പേടിതോന്നാൻ?
മാനവും മൂടിഇരുണ്ടു നില്ക്കുന്നുണ്ട്
മേഘങ്ങൾ പേടിച്ചു പായുന്നുണ്ട്
ആകാശം ഉയരത്തിൽ അകലെയാണെങ്കിലും
എന്തേ? മേഘങ്ങൾ ഒഴിഞ്ഞു പോകാൻ?
ആരോ പേടിച്ചു ഒഴുകി മറയുന്നു
ആരെയോ കാണാനിഷ്ടമില്ലാത്ത പോലെ
പുഴയെന്നതാരോ ഓർത്തു പറയും മുമ്പേ
എന്തേ? പുഴ ഒഴുകി കടലിൽ ചാടാൻ?
കാറ്റിനു പോലും പേടിയുണ്ട്
ശുദ്ധ വായുവിനാണെങ്കിൽ മുട്ടുമുണ്ട്
ആരെങ്കിലും കേറി ശ്വസിക്കാൻ പിടിച്ചാലോ
എന്തേ? വായുവിന്നും ശ്വാസം മുട്ട് തോന്നാൻ?
അധികനേരംതങ്ങാൻ ഇഷ്ടമില്ലാത്തപോൽ
രാത്രിയും വൈകുന്നു ഏറെനേരം
സന്ധ്യകഴിഞ്ഞാൽ പൊതുവെ വൈകാത്ത രാത്രിയോ
എന്തേ? വൈകുന്നു പാതിരയാകുവോളം?
പലതിനും മനുഷ്യരെ പേടിയുണ്ട്
മനുഷ്യരെ പേടിച്ചു ഒളിക്കുന്നുമുണ്ട്
ആരെയും പേടി ഇല്ലാത്ത മനുഷ്യരെ
പ്രകൃതിപോലും പേടിച്ചു തുടങ്ങിയതാവാം
വന്യമൃഗങ്ങളും കാടുവിട്ടു
കാടു ഒരുപേരിന്നു വേണ്ടിയാണെങ്കിലും
എന്തേ? പേരിന്നും പേടിതോന്നാൻ?
മാനവും മൂടിഇരുണ്ടു നില്ക്കുന്നുണ്ട്
മേഘങ്ങൾ പേടിച്ചു പായുന്നുണ്ട്
ആകാശം ഉയരത്തിൽ അകലെയാണെങ്കിലും
എന്തേ? മേഘങ്ങൾ ഒഴിഞ്ഞു പോകാൻ?
ആരോ പേടിച്ചു ഒഴുകി മറയുന്നു
ആരെയോ കാണാനിഷ്ടമില്ലാത്ത പോലെ
പുഴയെന്നതാരോ ഓർത്തു പറയും മുമ്പേ
എന്തേ? പുഴ ഒഴുകി കടലിൽ ചാടാൻ?
കാറ്റിനു പോലും പേടിയുണ്ട്
ശുദ്ധ വായുവിനാണെങ്കിൽ മുട്ടുമുണ്ട്
ആരെങ്കിലും കേറി ശ്വസിക്കാൻ പിടിച്ചാലോ
എന്തേ? വായുവിന്നും ശ്വാസം മുട്ട് തോന്നാൻ?
അധികനേരംതങ്ങാൻ ഇഷ്ടമില്ലാത്തപോൽ
രാത്രിയും വൈകുന്നു ഏറെനേരം
സന്ധ്യകഴിഞ്ഞാൽ പൊതുവെ വൈകാത്ത രാത്രിയോ
എന്തേ? വൈകുന്നു പാതിരയാകുവോളം?
പലതിനും മനുഷ്യരെ പേടിയുണ്ട്
മനുഷ്യരെ പേടിച്ചു ഒളിക്കുന്നുമുണ്ട്
ആരെയും പേടി ഇല്ലാത്ത മനുഷ്യരെ
പ്രകൃതിപോലും പേടിച്ചു തുടങ്ങിയതാവാം
ഭയങ്ങളുടെ സാമ്രാജ്യം!
ReplyDeleteഅജിത്‌ഭായ് നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിൽ രേഖപ്പെടുത്തിയ നല്ല ഒരു ക്യാപ്ഷന്
Deleteമനുഷ്യൻ പേടിക്കുന്നതിനേക്കാളധികം പേടിപ്പിക്കുന്നുണ്ട്.ആ വിചാരത്തിലേക്ക് ഈ കവിത പോയി.ആശംസകൾ
ReplyDeleteജോർജ്ഭായ് നല്ല ആസ്വാദനം അത് കുറിച്ചതിനും വായനക്കും നന്ദി നമസ്കാരം
Deleteഎന്റമ്മോ, മറുതായുടെ വരവാണോ എന്തോ.
ReplyDeleteഞാനും പേടിച്ചു.
ആശംസകൾ.
ഡോക്ടർ എത്ര വല്യ പേടിയും ഒരു ഒരു ചിരിയിൽ അലിയും എന്ന് ഡോക്ടറുടെ നിഷ്കളങ്കമായ അഭിപ്രായം വായിച്ചു ചിരിച്ചപ്പോൾ ബോധ്യമായി ഒത്തിരി സന്തോഷം ഉണ്ട് ഡോക്ടർ വായനക്കും ഒരു മറുവാക്കിന്റെ പ്രോത്സാഹനത്തിനും
Deleteപലതിനും മനുഷ്യരെ പേടിയുണ്ട്
ReplyDeleteമനുഷ്യരെ പേടിച്ചു ഒളിക്കുന്നുമുണ്ട്
ആരെയും പേടി ഇല്ലാത്ത മനുഷ്യരെ
പ്രകൃതിപോലും പേടിച്ചു തുടങ്ങിയതാവാം
വളരെ ശരി തന്നെ. മനോഹരമായ രചന ഭായ്. നല്ല കൈയ്യടക്കത്തോടെ അവതരിപ്പിച്ചു. ഇഷ്ടമായി.
ശുഭാശംസകൾ...
മനുഷ്യൻ പാവമാണ് സൌഗന്ധികം അവനെ പ്രകൃതി എത്ര വിരട്ടി പ്രകൃതി ഒന്നും അവൻ നശിപ്പിച്ചു തുടങ്ങുന്നതിനു മുമ്പ്, ഇടി ഭൂമികുലുക്കം ഉൾക്ക ഇഴജന്തുക്കൾ ഘോരമായ കാടു അവിടുത്തെ മൃഗങ്ങൾ തണുപ്പ് ചൂട് കാറ്റു മരണം പോലും അതെല്ലാം കടന്നു അവൻ ഇന്നീ നിലയിൽ എത്തിയില്ലേ മനുഷ്യന് ഐക്യ ദര്ട്യം പ്രഖ്യാപിക്കുന്നു അതോടൊപ്പം മനുഷ്യൻ കുറച്ചുനേരെ ആകുന്നെങ്കിൽ ആയിക്കോട്ടെ
Deleteനന്ദി സൌഗന്ധികം