Skip to main content

മഴത്തുള്ളിക്കള്ള്!!!

സൂര്യൻ നീരാവി വലയെറിയുന്നു
എണ്ണാത്തതുള്ളികൾ മീനായിപിടിക്കുന്നു
മേഘത്തിൻ കൊട്ടയിൽ ഐസ് ഇട്ടു വെക്കുന്നു
മീനുകൾ കൊള്ളിയാൻപോലെ  പിടയുന്നു

കാറ്റ്  കൊട്ടകൾ   തട്ടിമറിക്കുന്നു
മീനുകൾ മഴത്തുള്ളിയായ് ചിതറിത്തെറിക്കുന്നു
വേനലിൽ എരിയുന്ന ഭൂമിയുടെ ചട്ടിയിൽ
വീണത്‌ വീണത്‌ കറിയായ്‌തിളക്കുന്നു

കരയിൽതിളച്ചുമറിയുന്നമീൻകറി
കള്ളിന്റെ ഒപ്പം കുടലിലേക്കൊഴുകുന്നു
ആയുസ്സ് വീണ്ടും നീണ്ടചിലതുള്ളികൾ
നേരിട്ട് മീനായി കടലിൽപതിക്കുന്നു

സൂര്യന്റെ വലയിൽ കയറുന്നജലംപോലും
മനുഷ്യന്റെ കൈയ്യിൽ മീനായിപിടക്കുന്നു
സൂര്യൻ മഴയായ് ശുദ്ധീകരിച്ച വെള്ളമോ
മനുഷ്യൻ വാറ്റി ചാരായമാക്കി മാറ്റുന്നു

Comments

  1. ഭാവന ഇഷ്ടപ്പെട്ടു...പണ്ടു പറയുമായിരുന്നു ചത്തുപോയവര്‍ മേഘങ്ങള്‍ക്കിടയില്‍ ഒളിഞ്ഞ് നിന്ന് ശങ്ക തീര്‍ക്കുന്നതത്രെ മഴ......

    ReplyDelete
    Replies
    1. മഴ നന്മ തന്നെ എത്രയോ മനസ്സുകൾ അത് അർദ്രമാക്കുന്നു നന്ദി അനുരാജ്

      Delete
  2. മനുഷ്യനു ശാസ്ത്രീയമായ സത്യം അറിയാം. അതായത്, മഴ എങ്ങിനെ പെയ്യുന്നു മുതലായതെല്ലാം. എന്നിരിക്കിലും മനുഷ്യൻ കലാഹൃദയം ഉള്ള ആൾ ആണ്, കവി ഹൃദയം ഉള്ള ആൾ ആണ്, സ്വപ്നം കണ്ടു, അതിൽ സുഖം കാണുന്ന ആൾ ആണ്. അപ്പോൾ...... ശാസ്ത്രം എന്ന സത്യം അവിടെ ഇരിക്കട്ടെ, നല്ലത്. നമുക്ക് മഴ ഈ കലാ / കവി ഹൃദയങ്ങളിൽ എങ്ങിനെ എന്ന് അറിയണം. എത്ര അറിഞ്ഞാലും മതി വരാത്തവ. അപ്പോൾ, ഭാവന ഇതിന്റെ ഭാഗമാണ്. ആമുഖം കൂടുതൽ ആയി അല്ലെ? ഹാ ഹാ ഇവിടെ ഭാവന നന്നായി, അവതരണവും. ആശംസകൾ

    ReplyDelete
    Replies
    1. ചരിത്ര കാരാൻ പണ്ഡിതൻ ഡോക്ടർ MGS നാരായണൻ അഭിമുഖത്തിൽ പറഞ്ഞു ഭാവന ചരിത്രത്തിലും ശാസ്ത്രത്തിലും നിഗമനങ്ങളിൽ എത്താൻ വളരെ പ്രധാനമാണെന്ന്
      ഡോക്ടർ അത് ഇവിടെ പറയുമ്പോൾ ഡോക്ടർ അത് ശാസ്ത്രീയമായി എന്ത് നന്നായി വിനിയോഗിക്കുന്നു എന്ന് ഞാൻ ഓർത്തു പോയി
      നന്ദി ഡോക്ടർ അനുയോജ്യമായ ആസ്വാദന കുറിപ്പിന്

      Delete
  3. വെള്ളം വാറ്റി ചാരായമാക്കുന്നത് അത്ഭുതപ്രവര്‍ത്തിയുടെ ഗനത്തില്‍ വരും
    പച്ചവെള്ളം വീഞ്ഞാക്കിയതായിരുന്നു ആദ്യത്തെ അത്ഭുതപ്രവര്‍ത്തിയെന്നാണ് ചരിത്രം

    ReplyDelete
    Replies
    1. യുക്തി വാദം എത്ര എതിർത്താലും സത്യാ വിശ്വാസങ്ങൾ നില നില്കുന്നത് അതിന്റെ കാവ്യാ യുക്തി കൊണ്ട് തന്നെ ആകും അല്ലെ അജിത്‌ഭായ് ഇതൊക്കെ നന്മയുടെ അറിവുകൾ കൂടി അല്ലെ? പലപ്പോഴും തോന്നിയിട്ടുണ്ട് കഷ്ടപെടുന്നവർ കാണുമ്പോൾ ഒരു ഭക്ഷണപോതി വായുവിൽ നിന്ന് എടുത്തു കൊടുക്കുവാൻ കഴിഞ്ഞെങ്കിൽ
      അജിത്‌ഭായ് നന്ദി

      Delete
  4. കൊതുകിനു ചോര തന്നെ പഥ്യം ഭായ്. എവിടെച്ചെന്നിരുന്നാലും. പിന്നെ മനുഷ്യന്റെ കാര്യം പറയണോ ??!!

    അവൻ അമൃതും വാറ്റി ചാരായമാക്കും.!!


    നല്ല കവിതയാ. കേട്ടോ.? ഇഷ്ടമായി.


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികം അതെ നന്മ പറഞ്ഞു പറഞ്ഞു ചിലപ്പോൾ അങ്ങ് സത്യം ആയാലോ കഴിയുന്നത്രേ നന്മ പറയാം എഴുതാം ചെയ്യാം നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി