വർഷങ്ങൾക്കു മുമ്പ് ഒരു മഴക്കാലത്ത് ഒരു രാജകുമാരൻ രാജ്യ ഭരണം ഉപേക്ഷിച്ചു സന്ന്യാസം സ്വീകരിച്ചു പിന്നെ മതങ്ങൾ ഋതുക്കൾ പോലെ കടന്നു വന്നു. രാജ്യം അനാഥമായി ജനങ്ങൾ സന്യാസത്തിന്റെ പാതയിലായി. ഭരണം മതങ്ങൾക്ക് വിട്ടുകൊടുത്തു ജനം ബുദ്ധരായി. മതം പ്രബുദ്ധരായി.
മതേതരത്വ മുഖം മൂടി വച്ച് വര്ഗീയത ഭരിച്ചു മുടിച്ചു. മതങ്ങൾ ജനങ്ങളെ അന്വേഷിച്ചു തെരുവിലിറങ്ങി. കൈയ്യിൽ കിട്ടിയവരെ ആരാധനലയങ്ങളിലേക്ക് പിടിച്ചു കേറ്റി. ആരാധനാലയങ്ങൾ നിറഞ്ഞു കവിഞ്ഞു അത് ജനങ്ങളെ ഉൾക്കൊള്ളുവാൻ ആകാതെ പല ജാതിയായ് പൊട്ടി തകർന്നു. ജനം മരിച്ചു വീണു. ഉദക ക്രീയനടത്താൻ പണം ഇല്ലാതെ മതം; വര്ഗീയതക്ക് പഠിക്കുവാൻ ശവങ്ങൾ വിട്ടു കൊടുത്തു. ശവം തിന്നു വര്ഗീയത ജീവിക്കുന്നു..
വൈദ്യുതി കണ്ടു പിടിക്കുന്നതിനു മുമ്പ് ഇരുളിൽ മനസ്സിന് വെളിച്ചമായി കത്തിച്ച മതം വൈദ്യുതി വന്നതിനു ശേഷം ഊതി കെടുത്തുവാൻ മടിച്ചതാണ് ഇന്നത്തെ ഊര്ജ പ്രതിസന്ധിക്ക് കാരണം. മനസ്സിന്റെ ശ്രീ കോവിലുകൾ വൈദ്യുതീകരിക്കുവാൻ ഈശ്വരന്റെ മുമ്പിൽ പകൽ പ്രകൃതിയിലെ സൂര്യ പ്രകാശവും... രാത്രി വൈദ്യുതി വിളക്കും കൊളുത്താൻ മടിച്ചു ഉറങ്ങിയ ഒരു ജനത.
"ബുദ്ധന്‍ മാതൃകയായിരുന്നു "
ReplyDeleteഇന്നത്തേ ഭരണവര്‍ഗ്ഗത്തിനൊരു മാതൃക ...
മതം മനസ്സിന് ഉള്‍കാഴ്ച നല്‍കി -
പുലരുവാന്‍ മനുഷ്യനാല്‍ രൂപികൃതമായത് .
ഇന്ന് മനുഷ്യന് മേല്‍ മതം വളര്‍ന്നൂ
ആളേ കൂട്ടുവാന്‍ പരക്കം പായുന്നു ..
ദൈവമെന്ന വിശ്വാസ്സമല്ല , മതമെന്ന ഭ്രാന്താണ് മനുഷ്യനേ മദിക്കുന്നത് ..
ഇനിയൊരിക്കലും തിരിച്ച് പിടിക്കുവാന്‍ പറ്റാത്ത ഉയര്‍ത്തില്‍
അത് വട വൃക്ഷം പൊലെ വളര്‍ന്നൂ ..
കടക്കല്‍ വച്ച് വെട്ടി കളയുവാന്‍ മനസ്സിനേ ആകൂ ..
ഭീതിയുടെ , ഭയാകുലതയുടെ തലം നല്‍കി മതത്തേ അകറ്റുന്നുണ്ട്
സ്നേഹവും , ശാന്തിയുമേകേണ്ട മതങ്ങളും ദൈവങ്ങളും,
സാറ്റ് കളിക്കുന്നു .. തേടി പിടിക്കുവാന്‍ പാടത്രേ ..
ശരിയാണ് റിനി മതം വടവൃക്ഷമായി വളർന്നു കഴിഞ്ഞു. അടിയിൽ ഒരു പാട് അദ്വാനിച്ചു വിയർത്തവർ വിശ്രമിക്കുന്നു. മരത്തിൽ വിയര്ക്കാതെ ഒരു പാട് തടിച്ചു കൊഴുത്ത പുരോഹിതരും. കടപുഴകിയാൽ ഒരു പാട് പേര് അതിൽ പെട്ട് പോകും പക്ഷെ മാറ്റത്തിന്റെ കൊടുങ്കാറ്റിനു മരം വഴി മാറി കൊടുത്തെ പറ്റൂ.. അദ്വാനിക്കുന്നവൻ വിയർക്കുന്നവൻ ഓടി മാറും കഴിയാത്ത അദ്വാനിക്കാത്ത പുരോഹിതര്ക്ക് നമുക്ക് ശാന്തി ചൊല്ലാം
Deleteസന്തോഷം സുഹൃത്തേ വീണ്ടും ഈ കയ്യൊപ്പിനു പൊന്നും വിലയുള്ള അഭിപ്രായങ്ങൾക്ക്
വൈദ്യുതി കണ്ടുപിടിയ്ക്കപ്പെടുന്നതിനും മുന്‍പെ വൈദ്യുതി ഉണ്ടായിരുന്നു!
ReplyDeleteഷോക്ക് അടിപ്പിക്കുന്നത് പോലെ ഒരു സത്യം ആണ് അജിത്ഭായ് കുറിച്ചിട്ടത് വൈദ്യതി അന്നും ഉണ്ടായിരുന്നു നാം ഉപയോഗിച്ചിരുന്നില്ല വളരെ സത്യം ആണ് അജിത് ഭായ് യുടെ അഭിപ്രായം ഒരു കവിത പോലെ നന്നായി കുറിച്ചു
Delete